സെലീന ജെറ്റ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെലീന ജെറ്റ്ലി
സെലീന ഒരു ചടങ്ങിൽ
തൊഴിൽമോഡൽ, അഭിനേത്രി
സജീവ കാലം2001 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല

ഹിന്ദി ചലചിത്ര രംഗത്തെ ഒരു നടിയും മോഡലുമാണ് സെലീന ജെറ്റ്ലി(ഹിന്ദി: सेलीना जेटली, പഞ്ചാബി: ਸੇਲੀਨਾ ਜੇਟਲੀ), (ജനനം: നവംബർ 24 1981). 2001 ലെ മിസ്സ്. ഇന്ത്യ പുരസ്കാരം ലഭിച്ചത് സെലീനക്കാണ്.

ആദ്യ ജീവിതം[തിരുത്തുക]

സെലീന ജനിച്ചത് കാബൂളിലെ ഒരു പഞ്ചാബി കുടുംബത്തിലാണ്. സെലീനയുടെ പിതാവ് ഇന്ത്യൻ സേനയിൽ ഒരു ഉദ്യോഗസ്ഥനായിരുന്നു. സെലീനയുടെ മാതാവ ഒരു മനഃശാസ്ത്രഞ്ജയും മുൻ മോഡലുമായിരുന്നു. സെലീനയുടെ സഹോദരനും ഒരു സൈനിക ഉദ്യോഗസ്ഥനാണ്. സെലീന വളർന്നത് പല പട്ടണങ്ങളിലായിട്ടാണ്. ചെറുപ്പകാലത്ത് ഒരു സൈനിക ഉദ്യോഗസ്ഥയാവണം എന്നതായിരുന്നു സേലീനയുടെ മോഹം. ഇന്ദിരഗാന്ധി സർവകലാശാലയിൽ നിന്ന് ബിരുദം നേടി.[1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

2001 ലെ മിസ്സ്. യൂണിവേഴ്സ് മത്സരത്തിലെ അവസാനവട്ട മത്സരാർഥികളിൽ ഒരാളായിരുന്നു സെലീന [1].

ചലച്ചിത്രത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ് 2003 ലെ ജാന‌ശീൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. 2007 ൽ സ്വിറ്റ്‌സർലാൻഡ്ഇൽ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രത്തിൽ സെലീന അഭിനയിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Celina Jaitley". The Times of India. 2002-12-10. Retrieved 2008 November 11. {{cite web}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Celina Jaitley

മുൻഗാമി Miss India Universe
2001
പിൻഗാമി
"https://ml.wikipedia.org/w/index.php?title=സെലീന_ജെറ്റ്ലി&oldid=2333417" എന്ന താളിൽനിന്ന് ശേഖരിച്ചത്