സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ
Logo of the CDC
Logo of the CDC
ഏജൻസി അവലോകനം
രൂപപ്പെട്ടത് ജൂലൈ 1, 1946; 77 വർഷങ്ങൾക്ക് മുമ്പ് (1946-07-01)
മുൻകാല ഏജൻസികൾ Office of National Defense Malaria Control Activities (1942)
 
Office of Malaria Control in War Areas (1942–46)
 
Communicable Disease Center (1946–67)
 
National Communicable Disease Center (1967–70)
 
Center for Disease Control (1970–80)
 
Centers for Disease Control (1980–92)
അധികാരപരിധി Federal government of the United States
ആസ്ഥാനം Atlanta, Georgia, U.S.
ജീവനക്കാർ 10,899 (2015)[1]
വാർഷിക ബജറ്റ് US$11.1 billion (FY18)
മേധാവി/തലവൻമാർ Rochelle Walensky, Director
 
Anne Schuchat, Principal Deputy Director
മാതൃ ഏജൻസി United States Department of Health and Human Services
വെബ്‌സൈറ്റ്
ഫലകം:OfficialURL

സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC അഥവാ U.S. CDC) അമേരിക്കൻ ഐക്യനാടുകളിലെ ദേശീയ പൊതുജനാരോഗ്യ ഏജൻസിയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൻ സരി‍വ്വീസസിനു[2] കീഴിൽ, ഒരു യു.എസ്. ഫെഡറൽ ഏജൻസിയായ ഇതിന്റെ ആസ്ഥാനം ജോർജിയയിലെ അറ്റ്ലാന്റയാണ്.[3]

അമേരിക്കൻ ഐക്യനാടുകളിലും ലോകത്താകമാനവും അസുഖം, പരിക്ക്, വൈകല്യം എന്നിവ നിയന്ത്രിക്കുക, തടയുക എന്നീ പ്രവർത്തനങ്ങളിലൂടെ പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയെന്നതാണ് ഈ ഏജൻസിയുടെ സുപ്രധാന ലക്ഷ്യം.[4] രോഗ നിയന്ത്രണവും പ്രതിരോധവും വികസിപ്പിക്കുന്നതിലും പ്രയോഗിക്കുന്നതിലും സിഡിസി ദേശീയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പകർച്ചവ്യാധി, ഭക്ഷ്യജന്യ രോഗകാരികൾ, പാരിസ്ഥിതിക ആരോഗ്യം, തൊഴിൽ സുരക്ഷയും ആരോഗ്യവും, ആരോഗ്യ പുഷ്ടി, ക്ഷത നിവാരണം, യു.എസ്. പൗരന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിൽ ഇത് പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗവേഷണം നടത്തുന്നതോടൊപ്പം അമിതവണ്ണം, പ്രമേഹം തുടങ്ങിയ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും  നൽകുന്ന സിഡിസി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് നാഷണൽ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സ്ഥാപകാഗവുംകൂടിയാണ്.[5]

അവലംബം[തിരുത്തുക]

  1. "Centers for Disease Control and Prevention Salary Statistics". federalpay.org. Retrieved July 4, 2019. The Centers for Disease Control and Prevention had 10,899 employees in 2015 ...
  2. "Centers for Disease Control and Prevention". United States Department of Health and Human Services. Archived from the original on April 10, 2020. Retrieved May 15, 2020.
  3. Niesse, Mark. "City of Atlanta's expansion to Emory and CDC approved". Atlanta Journal-Constitution. Retrieved December 5, 2017.
  4. "Mission, Role and Pledge". Centers for Disease Control and Prevention. Retrieved January 16, 2017.
  5. CDC Home Page, cdc.gov; retrieved November 19, 2008.