സൂസൻ 'സ്യു' ഹെൻഡ്റിക്‌സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Susan Hendrickson
ജനനം (1949-12-02) ഡിസംബർ 2, 1949  (74 വയസ്സ്)
അറിയപ്പെടുന്നത്Discovery of "Sue," the largest T. rex specimen ever found
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംVertebrate paleontology, paleoentomology, marine archaeology

ഒരു അമേരിക്കൻ പാലിയെന്റോളോജിസ്റ്റ്‌ ആണ് സൂസൻ "സ്യു " ഹെൻഡറിക്‌സൺ. ഇംഗ്ലീഷ്: Susan Hendrickson. ലോകത്തിൽ ഇന്നു വരെ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ലതും വലുതും പൂർണ്ണവുമായ റ്റിറാനോസോറസ് ഫോസിൽ കണ്ടെത്തിയത് ഇവരാണ് .[1] പാലിയോഎന്റോമോളജി ആണ് ഇവരുടെ പ്രധാന ഗവേഷണ മേഖല . പുരാതന ഷഡ്‌പദങ്ങളുടെ പഠനവും, ഈ തരം ഫോസ്സിലുക്കൽ വർഗ്ഗീകരിക്കുന്നതിലും വിദ്ഗ്ധയാണിവർ

ജീവിതരേഖ[തിരുത്തുക]

1949 ഡിസംബർ 2 നു ജനിച്ചു.

1990 ഓഗസ്റ്റ് 12 ന് അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിൽ നിന്നും ആണ് ലോക പ്രശസ്തമായ റ്റിറാനോസോറസ് ഫോസിൽ ഹെഡറിക്‌സൺ കണ്ടെത്തുന്നത്. ഇപ്പോൾ ഷിക്കാഗോ ഫീൽഡ് മ്യൂസിയത്തിൽ ഉള്ള ഈ സ്പെസിമെന് ഹെഡറിക്‌സന്റെ അംഗീകാർത്ഥം സ്യു എന്നാണ് നാമകരണം ചെയ്തിട്ടുള്ളത് . മൊത്തം ഫോസിലിന്റെ 90 ശതമാനം കിട്ടിയിട്ടുള്ളത് ഈ ഫോസിൽ ആണ് ലോകത്തിൽ ഇന്നു ലഭ്യമായതിൽ വച്ച് ഏറ്റവും വലുതും പൂർണ്ണവുമായ റ്റിറാനോസോറസ് ഫോസിൽ.

അവലംബം[തിരുത്തുക]

  1. Gaines, പുറം. 44
  • Gaines, Ann (2004). Sue Hendrickson: Explorer of Land and Sea. Philadelphia, PA: Chelsea House Publishers. pp. 104. ISBN 978-0-7910-7713-9.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]