സുസ്മിത ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസ്മിത ബാനർജി
ജനനം1964
മരണം2013 സെപ്റ്റംബർ 5
(49 വയസ്സ്)
മരണ കാരണംതീവ്രവാദി ആക്രമണം
മറ്റ് പേരുകൾസായേദ് കമല
തൊഴിൽഎഴുത്തുകാരി, ആരോഗ്യപ്രവർത്തക
അറിയപ്പെടുന്ന കൃതി
കാബൂളിവാലാർ ബംഗാളി ബൗ
ജീവിതപങ്കാളി(കൾ)ജാൻബാസ് ഖാൻ
ബന്ധുക്കൾഗോപാൽ ബാനർജി (സഹോദരൻ)

കാബൂളിവാലാർ ബംഗാളി ബൗ (എ കാബൂളിവാലാസ് ബംഗാളി വൈഫ്) എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ ഇന്ത്യൻ എഴുത്തുകാരിയാണ് സുസ്മിത ബാനർജി. ഈ പുസ്തകം പിൽക്കാലത്ത് എസ്കേപ് ഫ്രം താലിബാൻ എന്ന പേരിൽ ചലച്ചിത്രമായി.[1][2]

അഫ്ഗാൻ പൗരനായ ജാൻബാസ് ഖാനാണ് സുസ്മിതയുടെ ഭർത്താവ്. 2013 സെപ്റ്റംബർ 5നു അഫ്ഗാനിസ്ഥാനിൽ വച്ച്, താലിബാൻ തീവ്രവാദികൾ എന്നു സംശയിക്കപ്പെടുന്നവരുടെ വെടിയേറ്റ് സുസ്മിത കൊലചെയ്യപ്പെട്ടു.[1][2]

ജീവിതരേഖ[തിരുത്തുക]

അഫ്ഗാനിസ്താൻകാരനായ ജാൻബാസ് ഖാനെ സുഷ്മിത പ്രണയിച്ചതും വിവാഹംകഴിച്ചതും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് . എന്നാൽ മതം മാറാതെ ജാൻബാസ് ഖാന്റെ യാഥാസ്ഥിതിക കുടുംബത്തോട് ഒത്തുപോകാനും സുസ്മിത പരിശ്രമിച്ചിരുന്നു. അഫ്ഗാനിസ്താനിലെ അരക്ഷിതരായ സ്ത്രീകൾക്കിടയിൽ ആരോഗ്യ പ്രവർത്തകയായിപ്രവർത്തിച്ചിരുന്ന അദ്ദേഹം അവിടുത്തെ സ്ത്രീകളുടെ ദാരുണജീവിതങ്ങൾ കുറിപ്പുകളായി എഴുതി വയ്ക്കുകയും ചെയ്തു. [3]

കൃതികൾ[തിരുത്തുക]

  • കാബൂളിവാലാർ ബംഗാളി ബൗ (കാബൂളിവാലയുടെ ബംഗാളി ഭാര്യ) - ഓർമക്കുറിപ്പ്[4]
  • മുല്ല ഒമർ, താലിബാൻ, ഒ അമി (മുല്ല ഒമർ, താലിബാൻ, അഫ്ഗാൻ പിന്നെ ഞാനും)(2000)
  • ഏക് ബോർനോ മിഥ്യാ നോയി (ഒരു മണി കള്ളമില്ല)
  • താലിബാനി അത്യചാർ - ദേഷേ ഒ ബിധേഷെ
  • സബ്യാതാർ ശേഷ് പുണ്യബാനി[5][6]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഇന്ത്യൻ എഴുത്തുകാരി സുസ്മിത ബാനർജി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു[പ്രവർത്തിക്കാത്ത കണ്ണി] മാതൃഭൂമി ദിനപത്രം
  2. 2.0 2.1 Indian writer Sushmita Banerjee shot dead in Afghanistan The Hindu Newspaper
  3. സുഷ്മിത ആരെയും പേടിച്ചില്ല, താലിബാനെപ്പോലും[പ്രവർത്തിക്കാത്ത കണ്ണി] - മാതൃഭൂമി ബുക്ക്സ്
  4. "അഫ്ഗാനിസ്താനിൽ ഇന്ത്യൻ എഴുത്തുകാരിയെ വെടിവെച്ചുകൊന്നു". മാതൃഭൂമി. Archived from the original on 2013-09-06. Retrieved 2013 സെപ്റ്റംബർ 6. {{cite news}}: Check date values in: |accessdate= (help)
  5. Mitra, Sumit (October 22, 2001). "On hostile tract : Tales of Taliban barbarism by Afghan's Bengali wife become a bestseller, being filmed". India Today.
  6. "Kabuliwala's wife turns director". The Times of India. 15 May 2002. Archived from the original on 2012-06-29. Retrieved 11 September 2013.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുസ്മിത_ബാനർജി&oldid=3648063" എന്ന താളിൽനിന്ന് ശേഖരിച്ചത്