സുഝൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുഴൗ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുഝൗ (苏州市)
പ്രിഫെക്ചർ തല നഗരം
Landmarks of Suzhou — top left: Humble Administrator's Garden; top right: Yunyan Pagoda in Tiger Hill; middle: Skyline of Jinji Lake; bottom left: Changmen Gate in night; bottom right: Shantang Canal
Landmarks of Suzhou — top left: Humble Administrator's Garden; top right: Yunyan Pagoda in Tiger Hill; middle: Skyline of Jinji Lake; bottom left: Changmen Gate in night; bottom right: Shantang Canal
ജിയാങ്സുവിലെ സ്ഥാനം
ജിയാങ്സുവിലെ സ്ഥാനം
രാജ്യംചൈന
പ്രവിശ്യജിയാങ്സു
കൗണ്ടികൾ11
Established514 BC
ഭരണസമ്പ്രദായം
 • പാർട്ടി സെക്രട്ടറിZhou Naixiang
 • മേയർQu Futian
വിസ്തീർണ്ണം
 • പ്രിഫെക്ചർ തല നഗരം8,488.42 ച.കി.മീ.(3,277.40 ച മൈ)
 • ഭൂമി6,093.92 ച.കി.മീ.(2,352.88 ച മൈ)
 • ജലം2,394.50 ച.കി.മീ.(924.52 ച മൈ)
 • നഗരം
2,743 ച.കി.മീ.(1,059 ച മൈ)
ജനസംഖ്യ
 (2013)[2]
 • പ്രിഫെക്ചർ തല നഗരം10,578,700
 • ജനസാന്ദ്രത1,200/ച.കി.മീ.(3,200/ച മൈ)
 • നഗരപ്രദേശം
5,468,300
 • നഗര സാന്ദ്രത2,000/ച.കി.മീ.(5,200/ച മൈ)
Demonym(s)Suzhounese
സമയമേഖലUTC+8 (ബെയ്ജിങ് സമയം)
പോസ്റ്റൽ കോഡ്
215000
ഏരിയ കോഡ്512
Gross domestic product (2014[2])
  • Total

CNY 1.406 trillion
USD $228.87 billion
PPP $330.48 billion

  • Per capita

CNY 132,908
USD $21,635
PPP $31,240

  • Growth: Increase 8%
Human Development Index (2013)0.873 - very high[3]
പൂവ്Osmanthus
മരംCinnamomum camphora
ഭാഷWu Chinese: Suzhou dialect
ലൈസൻസ് പ്ലേറ്റ്苏E
വെബ്സൈറ്റ്www.suzhou.gov.cn
സുഝൗ

കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഒരു വലിയ നഗരമാണ് സുഝൗ അഥവാ സുഷൗ. കലയുടെയും കച്ചവടത്തിന്റെയും കേന്ദ്രമാണ് രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ പട്ടണം. ചൈനയിൽ എറ്റവും ഉയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നു കൂടിയാണ് 'ചൈനയിലെ വെനീസ്' എന്ന് അറിയപ്പെടുന്ന സുഝൗ.

ചരിത്രം[തിരുത്തുക]

ബീ. സി. 514-ൽ വൂയിലെ രാജാവായ ഹെലൂ ഈ പ്രദേശത്തെ ഗുസു എന്ന ഗ്രാമത്തെ ഹെലൂ നഗരം എന്ന പേരിൽ തന്റെ തലസ്ഥാനമാക്കി. വുശിയാൻ, വുജുൻ, ക്വായ്ജി എന്നീ പേരുകളിലും ഗുസു അറിയപ്പെട്ടു. ക്രിസ്തുവർഷം 589-ലാണ് സുഝൗ എന്ന പേര് ആദ്യമായി ഉപയോഗിച്ചുകാണുന്നത്. 1035-ൽ സുഝൗ കൺഫ്യൂഷ്യൻ ക്ഷേത്രം പണിതു. (1910-ൽ ഇത് സുഝൗ ഹൈ സ്കൂൾ ആയി.) 1130-ൽ വടക്കുനിന്നും വന്ന ജിൻ പട്ടാളവും 1275-ൽ മംഗോളുകളും സുഝൗ ആക്രമിച്ചു. 1367-ൽ മംഗോൾ ഭരണാധികാരികൾക്കെതിരെ ചൈനാക്കാർ യുദ്ധം തുടങ്ങി. ചൈനാക്കാരുടെ നേതാവായ ഝു യുവാൻഝാങ് സുഝൗ പട്ടണം പത്ത് മാസത്തെ ആക്രമണത്തിനുശേഷം പിടിച്ചെടുത്തു. യുദ്ധം ജയിച്ച ഝു - ഭാവിയിലെ ആദ്യ മിങ് ചക്രവർത്തി - നഗരത്തിലെ പ്രധാന കൊട്ടാരം പൊളിച്ചുകളയുകയും നഗരവാസികളുടെ മേൽ കഠിനമായ നികുതി ഏർപ്പെടുത്തുകയും ചെയ്തു. 1860-ലെ തായ്-പിങ് യുദ്ധത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. 1880-ൽ ജനസംഖ്യ അഞ്ച് ലക്ഷം കവിഞ്ഞു. ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോഴേക്കും ഏഴായിരം സിൽക്ക് മില്ലുകളും ഒരു കോട്ടൺ മില്ലും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലും സാരമായ കേടുപാടുകൾ ഉണ്ടായി.

കാലാവസ്ഥ[തിരുത്തുക]

ഉയർന്ന താപനില ആഗസ്റ്റിൽ 35-ഉം താഴ്ന്ന താപനില ജനുവരിയിൽ -10-ഉമാണ്. 93.2 സെന്റീമീറ്റർ മഴ ലഭിക്കുന്നു. ശീതകാലത്ത് സൈബീരിയയിൽനിന്നും വേനൽക്കാലത്ത് തെക്കൻ ചൈനയിൽനിന്നും കാറ്റടിക്കുന്നു.

കാഴ്ചകൾ[തിരുത്തുക]

സുഝൗവിലെ പൂന്തോട്ടങ്ങൾ യുണെസ്ക്കോ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കാങ്-ലാങ് പവിലിയൺ, ലയൺ ഗ്രോവ് ഗാർഡൻ, ഹമ്പിൾ അഡ്മിനിസ്റ്റ്രേറ്റേഴ്സ് ഗാർഡൻ, ലിംഗറിങ് ഗാർഡൻ എന്നിവ യഥാക്രമം സോങ്, യുവാൻ, മിങ്, കിങ് കാലഘട്ടങ്ങളുടെ ശൈലി പ്രതിഫലിക്കുന്നു. ഹാൻശാൻ ക്ഷേത്രം, സിയുവാൻ ക്ഷേത്രം,, ആയിരത്തി ഇരുന്നൂറ് വർഷം പഴക്കമുള്ള ശാന്താങ് സ്ട്രീറ്റ്, 806-ൽ പണിത ബവോദൈ പാലം, യുന്യുൻ പഗോഡ, ബെയ്സി പഗോഡ, ഇരട്ട പഗോഡകൾ, ടൈഗർ ഹിൽ എന്നിവയാണ് മറ്റ് പ്രധാന കാഴ്ചകൾ.

സാമ്പത്തികം[തിരുത്തുക]

ഇരുമ്പ്, ഉരുക്ക്, ഇലക്ട്രോണിക്സ്, ഐ. ടി., തുണിത്തരങ്ങൾ എന്നിവയുടെ നിർമ്മാണവും വിനോദസഞ്ചാരവുമാണ് പ്രധാന തൊഴിലുകൾ.

ഗതാഗതം[തിരുത്തുക]

തീവണ്ടി നിലയം
കനാൽ

ശാങ്ഹായ് - നാഞ്ചിങ്ങ് തീവണ്ടി പാതയിലാണ് സുഝൗ സ്ഥിതി ചെയ്യുന്നത്. രണ്ട് വലിയ തീവണ്ടി നിലയങ്ങൾ നഗരത്തിലുണ്ട്. ബെയ്ജിങ് - ശാങ്ഹായ് അതിവേഗ പാതയും സുഝൗവിലൂടെ പോകുന്നു. ശാങ്ഹായ് - നാഞ്ചിങ്ങ് ഹൈവേയും യാങ്സേ ഹൈവേയും സുഝൗ - ഹാങ്ഴൗ ഹൈവേയും ഈ നഗരത്തിൽക്കൂടെ പോകുന്നു. ഒരു ഔട്ടർ റിങ് റോഡ് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. സുഝൗ, വുശി എന്നീ നഗരങ്ങൾ സുനാൻ ശുവോഫാങ് അന്തർദ്ദേശീയ വിമാനത്താവളം പങ്കിടുന്നു. യാങ്സേ നദിയുടെ വലതുകരയിലുള്ള സുഝൗ തുറമുഖം 2012-ൽ 43 കോടി ടൺ ചരക്കാണ് കയറ്റിറക്ക് നടത്തിയത്. നദീതുറമുഖങ്ങളിൽ ഇത് ഒരു ലോക റെക്കോർഡാണ്. രണ്ട് പാതകളുള്ള മെട്രോയും ബസ്സുകളുമുണ്ട്. ഒൻപത് പാതകളാണ് മെട്രോയുടെ രൂപരേഖയിലുള്ളത്.

വിദ്യാഭ്യാസം[തിരുത്തുക]

പതിമൂന്ന് ഹൈ സ്കൂളുകൾ സുഝൗവിലുണ്ട്. സൂചൗ സർവ്വകലാശാല, സുഝൗ ശാസ്ത്ര - സാങ്കേതിക സർവ്വകലാശാല, റെന്മിൻ സർവ്വകലാശാല, ചാങ്ശു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. സുഝൗ ഗ്രാജുവേറ്റ് ടൗൺ എന്ന വിദ്യാഭ്യാസ സമുച്ചയവുമുണ്ട്.

അവലമ്പം[തിരുത്തുക]

  1. "Table showing land area and population". Suzhou People's Government. 2003. Archived from the original on 2007-12-02. Retrieved 2007-09-07.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sz2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Calculated using data from Suzhou Statistics Bureau:
"https://ml.wikipedia.org/w/index.php?title=സുഝൗ&oldid=3800533" എന്ന താളിൽനിന്ന് ശേഖരിച്ചത്