ഷിറിക്കാമി-സാൻചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിറിക്കാമി-സാൻചി Shirakami-Sanchi
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംജപ്പാൻ Edit this on Wikidata[1]
Area16,971, 14,043 ha (1.8267×109, 1.5116×109 sq ft) [2]
മാനദണ്ഡംix[3][4]
അവലംബം663
നിർദ്ദേശാങ്കം40°28′N 140°08′E / 40.47°N 140.13°E / 40.47; 140.13
രേഖപ്പെടുത്തിയത്1993 (17th വിഭാഗം)

ജപ്പാനിലെ വടക്കൻ ഹോൺഷുവിലുള്ള ഒരു ലോക പൈതൃക കേന്ദ്രമാണ് ഷിറിക്കാമി-സാൻചി(ജാപ്പനീസ്: 白神山地;ഇംഗ്ലീഷ്: Shirakami-Sanchi). നിരവധി സവിശേഷതകളുള്ള ഒരു പ്രദേശമാണ് ഷിറിക്കാമി-സാൻചി. 1,300ച.കി.മീ യോളം വരുന്ന വനമേഖലയിലെ 169.7 ച.കി.മീ ഭൂഭാഗത്തെയാണ് യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സീബോൾഡ്സ് ബീച്ച് എന്നയിനം ബീച് വൃക്ഷങ്ങൾ നിറഞ്ഞ വനമേഖലയാണ് ഇവിടത്തെ ഒരു പ്രത്യേകത. ശൈത്യകാലത്ത് പൂർണ്ണമായും ഇലപ്പൊഴിക്കുന്ന ഈ മരങ്ങൾ ശൈത്യത്തിന്റെ അവസാനത്തോടെ ഒരു ശിശിരനിദ്രയിൽനിന്നെന്നപോലെ ഉണരുകയും വീണ്ടും ഇലകൾ തളിർക്കുവാൻ ആരംഭിക്കുകയും ചെയ്യുന്നു.

ജപ്പാനിൽനിന്നും ആദ്യമായി ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ ചില സ്ഥലങ്ങളിൽ ഒന്നാണ് ഷിറിക്കാമി-സാൻചി. 1993-ലായിരുന്നു ഇത്. ഇന്നും ഈ വനമേഖല വളരെയേറെ ശ്രദ്ധയോടുകൂടി സംരക്ഷിച്ചു വരുന്നു.

അവലംബം[തിരുത്തുക]

  1. Error: Unable to display the reference properly. See the documentation for details.
  2. Error: Unable to display the reference properly. See the documentation for details.
  3. Error: Unable to display the reference properly. See the documentation for details.
  4. Error: Unable to display the reference properly. See the documentation for details.
"https://ml.wikipedia.org/w/index.php?title=ഷിറിക്കാമി-സാൻചി&oldid=2550960" എന്ന താളിൽനിന്ന് ശേഖരിച്ചത്