ശരത്ചന്ദ്ര ചതോപാധ്യായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശരത് (വിവക്ഷകൾ) എന്ന താൾ കാണുക. ശരത് (വിവക്ഷകൾ)
ശരത്ചന്ദ്ര ചതോപാധ്യായ്
ജനനം(1876-09-15)15 സെപ്റ്റംബർ 1876
ദേബാന്ദപൂർ, ഹൂഗ്ലി, ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
മരണം16 ജനുവരി 1938(1938-01-16) (പ്രായം 61)
കോൽക്കത്ത, ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
തൂലികാ നാമംഅനില ദേവി
തൊഴിൽസാഹിത്യകാരൻ
ദേശീയതബ്രിട്ടീഷ് ഇന്ത്യൻ
പൗരത്വംഇന്ത്യൻ
Period19ആം നൂറ്റാണ്ട് മുതൽ 20ആം നൂറ്റാണ്ടിന്റെ തുടക്കം വരെ
Genreനോവലിസ്റ്റ്
സാഹിത്യ പ്രസ്ഥാനംബംഗാളി നവോത്ഥാനം
പങ്കാളിശാന്തി ദേവി (ബർമയിലെ പ്ലേഗിന്റെ സമയത്ത് മരിച്ചു), ഹിരൊണ്മൊയി ദേവി (മൊഘോദ എന്ന് പഴയ പേര്)
കുട്ടികൾഒരു ആൺകുട്ടി, ബർമയിലെ പ്ലേഗിന്റെ സമയത്ത് മരിച്ചു

20ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ബംഗാളി എഴുത്തുകാരിലൊരാളാണ് ശരത് ചന്ദ്ര ചാറ്റർജി (ബംഗാളി: শরৎচন্দ্র চট্টোপাধ্যায়). നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇദ്ദേഹം ബംഗാളിലെ ഭഗൽ‌പൂരില് 1876 നവംബർ 15-ന് ജനിച്ചു. ബാല്യം ബീഹാറിലും രംഗൂണിലുമായി കഴിച്ചുകൂട്ടി. ഇന്ത്യൻ സിനിമയ്ക്ക് ദേവദാസ് എന്ന അനശ്വരനായ ഒരു ദുരന്തകഥാപാത്രത്തെ സംഭാവന ചെയ്തത് ചാറ്റർജിയാണ്‌. നിത്യജീവിതദുഃഖങ്ങൾ വിശാലമായ ക്യാൻ‌വാസിൽ ആവിഷ്കരിച്ചപ്പോൾ ശരത്ചന്ദ്രൻ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം ബർമ്മയിലും ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. യാത്രയിൽ കണ്ട വ്യക്തിത്വങ്ങളിൽ പലരും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കഥാപാത്രങ്ങളായി.

അവലംബം[തിരുത്തുക]