വെർണ ആർഡെമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെർണ നോർബർഗ്ഗ് ആർഡെമ വഗ്‍റ്റെവീൻ (ജീവിതകാലം: ജൂൺ 6, 1911 – മെയ് 11, 2000), വെർണ് ആർഡെമ എന്നു പൊതുവേ അറിയപ്പെടുന്ന ഒരു അമേരിക്കൻ എഴുത്തുകാരിയും കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

വെർണ നോർബെർഗ്ഗ് ജനിച്ചത് മിഷിഗണിലെ ന്യ എറ പട്ടണത്തിലാണ്. 1934 ൽ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം നേടി. 1934 മുതൽ 1973 വരെയുള്ള കാലഘട്ടിത്തില‍ ഒരു ഗ്രേഡ് സ്കൂൾ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. 1951ൽ മസ്‍കിഗൺ ക്രോണിക്കിൾ എന്ന പത്രസ്ഥാപനത്തിൽ ലേഖികയായി ചേർന്നു. പത്രസ്ഥാപനത്തിലെ ലേഖികയുടെ ഈ ജോലി 1972 വരെ തുടർന്നിരുന്നു.

അവരുടെ 1975 ൽ പ്രസിദ്ധീകരിച്ച പുസ്തകമായ "വൈ മൊസ്കിറ്റോസ് ബസ് ഇൻ പീപ്പിൾസ് ഇയേർസ്" നുവേണ്ടേ ചിത്രങ്ങൾ തയ്യാറാക്കിയത് ലിയോ, ഡയാനെ ഡില്ലൺ എന്നിവരായിരുന്നു. ഈ പുസ്തകത്തിന് 1976 ൽ കാൽഡെകോട്ട് മെഡൽ ലഭിക്കുകയും 1977 ൽ കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ അവാർഡായ ബ്രൂക്ൿലിൻ ആർട്‍സ് ബുക്സ് അവാർഡ് ലഭിക്കുയുമുണ്ടായി. 

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെർണ_ആർഡെമ&oldid=3765325" എന്ന താളിൽനിന്ന് ശേഖരിച്ചത്