വില്ല്യം ഹിൽ ബ്രൌൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Power of Sympathy by William Hill Brown (1789), title page

വില്ല്യം ഹിൽ ബ്രൌൺ (ജീവിതകാലം: നവംബർ 1765 – സെപ്റ്റംബർ 2, 1793) ഒരു അമേരിക്കൻ നോവലിസ്റ്റായിരുന്നു. 1789 ൽ പുറത്തിറങ്ങിയതും ആദ്യ അമേരിക്കൻ നോവലായി പരിഗണിക്കപ്പെടുന്നതുമായ “ദ പവർ ഓഫ് സിംപതി”, “ഹാരിയറ്റ്, ഓർ ദ ഡൊമസ്റ്റിക് റികൺസിലിയേഷൻ”, തുടർ ലേഖനങ്ങളായ “ദ റിഫോർമർ”, എന്നിവയാണ് അദ്ദേഹത്തിൻറെ പ്രധാന കൃതികൾ. 

ജീവിതരേഖ[തിരുത്തുക]

അറിയപ്പെടുന്ന ഒരു ഘടികാര നിർമ്മാതാവായ ഗാവെൻ ബ്രൌണിൻറെയും അദ്ദേഹത്തിൻറെ മൂന്നാമത്തെ പത്നി എലിസബത്ത് ഹിൽ ആഡംസിൻറെയും പുത്രനായി 1765 ൽ ബോസ്റ്റണിലാണ് വില്ല്യം ഹിൽ ബ്രൌണ് ജനിച്ചത്.  

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വില്ല്യം_ഹിൽ_ബ്രൌൺ&oldid=2599036" എന്ന താളിൽനിന്ന് ശേഖരിച്ചത്