ലോറ ഹാരിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Laura Harring
സൗന്ദര്യമത്സര ജേതാവ്
Harring in 2016
ജനനംLaura Elena Martínez Herring
(1964-03-03) മാർച്ച് 3, 1964  (60 വയസ്സ്)
Los Mochis, Sinaloa, Mexico
തൊഴിൽActress
സജീവം1987–present
അംഗീകാരങ്ങൾMiss Texas USA 1985
Miss USA 1985
പ്രധാന
മത്സരം(ങ്ങൾ)
Miss Texas USA 1985
(Winner)
Miss USA 1985
(Winner)
Miss Universe 1985
(Top 10)
ജീവിതപങ്കാളി
(m. 1987; div. 1989)

ലോറ ഹാരിംഗ് എന്നറിയപ്പെടുന്ന ലോറ എലീന, കൗണ്ടസ് വോൺ ബിസ്മാർക്ക്-ഷാൻഹൌസെൻ (മുമ്പ്, മാർട്ടിനെസ്-ഹെറിംഗ്; മാർച്ച് 3, 1964) ഒരു മെക്സിക്കൻ അഭിനേത്രിയാണ്. 1985 ൽ മിസ് യു‌എസ്‌എ കിരീടമണിഞ്ഞ ആദ്യത്തെ ഹിസ്പാനിക് വനിതയായി ഹാരിംഗ് മാറി.[1][2] പിന്നീട് ടെലിവിഷനിലും സിനിമയിലും പ്രത്യക്ഷപ്പെട്ടുകൊണ്ട് തന്റെ അഭിനയ ജീവിതം ആരംഭിച്ചു. 2001 ലെ പുറത്തിറങ്ങിയ മുൽഹോളണ്ട് ഡ്രൈവ് എന്ന ചിത്രത്തിലെ റീത്ത, കാമില റോഡ്‌സ് എന്നീ ഇരട്ട വേഷങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ദി ഫോർബിഡൻ ഡാൻസ് (1990), ജോൺ ക്യു (2002), വില്ലാർഡ് (2003), ദി പണിഷർ (2004), ദി കിംഗ് (2005), ലവ് ഇൻ ദി ടൈം ഓഫ് കോളറ ( 2007) തുടങ്ങിയ മറ്റ് ചിത്രങ്ങളിലെ അഭിനയത്തിലൂടെയും അവർ അറിയപ്പെടുന്നു.

ആദ്യകാലം[തിരുത്തുക]

1964 മാർച്ച് 3 ന് മെക്സിക്കോയിലെ സിനലോവയിലെ ലോസ് മോച്ചിസിൽ ഹാരിംഗ് ജനിച്ചു. മാതാവ് മരിയ എലീന മാർട്ടിനെസ്-കെയ്‌റോ ഒരു ആത്മീയ അധ്യാപികയും റിയൽ എസ്റ്റേറ്റ് നിക്ഷേപകയും മുൻ സെക്രട്ടറിയുമാണ്. ഓസ്ട്രിയൻ-ജർമ്മൻ വംശജനായ ഡവലപ്പറും ജൈവകൃഷിക്കാരനുമായിരുന്നു അവരുടെ പിതാവ് റെയ്മണ്ട് ഹെറിംഗ്.[3] 1971 ൽ ഇരുവരും വിവാഹമോചനം നേടി. അവളുടെ കുടുംബം ടെക്സസിലെ സാൻ അന്റോണിയോയിലേക്ക് താമസം മാറ്റുന്നതിനുമുമ്പ് മെക്സിക്കോയിൽ ആദ്യ പത്ത് വർഷം ജീവിച്ചു. പന്ത്രണ്ടാം വയസ്സിൽ ഒരു ഓടിച്ചുപോകുന്ന വാഹനത്തിൽനിന്നുള്ള വെടിവയ്പ്പിൽ ഹാരിംഗിന് .45 ബുള്ളറ്റിൽ നിന്ന് തലയ്ക്ക് പരിക്കേറ്റിരുന്നു. പതിനാറാമത്തെ വയസ്സിൽ, സ്വിറ്റ്സർലൻഡിലെ എയ്‌ഗ്ലോൺ കോളേജിൽ പഠിക്കാൻ അനുവദിക്കണമെന്ന് അവൾ കുടുംബത്തോട് ആവശ്യപ്പെട്ടു. ഒടുവിൽ അമേരിക്കൻ ഐക്യനാടുകളിയ്ക്കു മടങ്ങിയ അവർ ടെക്സസിലെ എൽ പാസോയിൽ സ്ഥിരതാമസമാക്കുകയും സൗന്ദര്യമത്സരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. മിസ് എൽ പാസോ യുഎസ്എ കിരീടം നേടിയ അവർ താമസിയാതെ, മിസ് ടെക്സസ് യുഎസ്എ കിരീടവും ഒടുവിൽ മിസ് യുഎസ്എ 1985 കിരീടവും നേടി. അടുത്ത വർഷം ഏഷ്യയിലൂടെ സഞ്ചരിച്ച് യൂറോപ്പ് പര്യവേക്ഷണം ചെയ്ത അവർ ഇന്ത്യയിൽ ഒരു സാമൂഹ്യ പ്രവർത്തകയായി ജോലി ചെയ്തിരുന്നു.[4]

ഔദ്യോഗികജീവിതം[തിരുത്തുക]

2008 ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലോറ ഹാരിംഗ്

ലണ്ടൻ അക്കാദമി ഓഫ് പെർഫോമിംഗ് ആർട്‌സിൽ നാടകം പഠിച്ച ഹാരിംഗ്, ഇറ്റാലിയൻ കോമഡിയ ഡെൽ ആർട്ടെയിലും അർജന്റീനിയൻ ടാംഗോ ഉൾപ്പെടെയുള്ള ലാറ്റിൻ നൃത്തങ്ങളിലും പരിശീലനം നേടി.[5] സൈലന്റ് നൈറ്റ്, ഡെഡ്‌ലി നൈറ്റ് 3: ബെറ്റർ വാച്ച് ഔട്ട്! എന്ന ചിത്രത്തിലൂടെ ഹാരിംഗ് സിനിമാലോകത്തേയ്ക്ക് അരങ്ങേറി.[6] ഫ്ലൈറ്റ് അറ്റൻഡന്റും നായകന്മാരിൽ ഒരാളുടെ സഹോദരന്റെ കാമുകിയുമായ ജെറിയുടെ പിന്തുണ വേഷം അവതരിപ്പിച്ച് ഹാരിംഗ്, മുത്തശ്ശിയുടെ വീട്ടിൽ കുടുംബ വിരുന്നിന് അവരോടൊപ്പം ചേരുന്നു.[7] ടെലിവിഷനിൽ എൻ‌ബി‌സി ടെലിവിഷൻ സിനിമയായ ദ അലാമോ: 13 ഡെയ്‌സ് ടു ഗ്ലോറിയിൽ (1987) റൌൾ ജൂലിയയുടെ കഥാപാത്രത്തിന്റെ ഭാര്യയെ അവതരിപ്പിച്ചു. മിസ് യു‌എസ്‌എ പ്രക്ഷേപണത്തിൽ അവളെ കണ്ടതിന് ശേഷം എൻ‌ബി‌സി നിർമ്മാതാക്കൾ അവരെ ഈ ചിത്രത്തിലെ വേഷത്തിലേയ്ക്ക് ക്ഷണിച്ചു.[8]

1990 ൽ, കൊളംബിയ പിക്ചേഴ്സ് റിലീസ് ചെയ്ത ദി ഫോർബിഡൻ ഡാൻസ് എന്ന ചിത്രത്തിലെ പ്രധാന നടിയായിരുന്ന ഹാരിംഗ്, ഈ ചിത്രത്തിൽ ഒരു കോർപ്പറേഷനെ തന്റെ കുടുംബവീട് പൊളിക്കുന്നതിൽനിന്നു തടയാനായി ലോസ് ഏഞ്ചൽസിലേക്ക് പോകുന്ന നിസ എന്ന ബ്രസീലിയൻ രാജകുമാരിയായി വേഷമിട്ടു.[9] അതേ വർഷംതന്നെ എബിസി ഡേടൈം സോപ്പ് ഓപ്പറയായ ജനറൽ ഹോസ്പിറ്റലിൽ കാർല ഗ്രീക്കോയുടെ വേഷം ആവർത്തിച്ച് അവതരിപ്പിച്ചു.[10] അടുത്ത ഏതാനും വർഷങ്ങളിൽ എക്സിറ്റ് ടു ഈഡൻ (1994),[11] ബ്ലാക്ക് സ്കോർപിയോൺ II: ആഫ്റ്റർഷോക്ക് (1997)[12] തുടങ്ങിയ ചിത്രങ്ങളിൽ സഹവേഷങ്ങളിൽ അഭിനയിച്ചു. 1997 ൽ എൻ‌ബി‌സി സോപ്പ് ഓപ്പറയായ സൺസെറ്റ് ബീച്ചിൽ പോള സ്റ്റീവൻസിന്റെ വേഷം ചെയ്തു.[13] ഷോയിൽ നിന്ന് പുറത്തുപോയ ശേഷം, ഫ്രേസിയർ എന്ന പരമ്പരയുടെ "ഡയൽ എം ഫോർ മാർട്ടിൻ"[14] എന്ന എപ്പിസോഡിൽ അതിഥി വേഷമിടുകയും ലിറ്റിൽ നിക്കി എന്ന ഹാസ്യ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.[15]

നവോമി വാട്ട്സ്, ജസ്റ്റിൻ തെറോക്സ് എന്നിവരോടൊപ്പം അഭിനയിച്ച ഡേവിഡ് ലിഞ്ചിന്റെ ചിത്രമായ മുൽഹോളണ്ട് ഡ്രൈവ് (2001) എന്ന ചിത്രത്തിലൂടെ ഹാരിംഗ് ഏറെ പ്രശസ്തയാണ്. "റിത" (ഗിൽഡ എന്ന സിനിമയുടെ പോസ്റ്ററിൽ പേര് കാണുമ്പോൾ റീത്ത ഹെയ്‌വർത്ത് എന്ന താരത്തിന്റെ പേര് സ്വയം വിളിക്കുന്ന ഒരു സ്‌മൃതിഭ്രംശ), "കാമില" എന്നീ രണ്ട് കഥാപാത്രങ്ങളേയും അവർ ഈ ചിത്രത്തിൽ അവതരിപ്പിച്ചു.[16]

അവലംബം[തിരുത്തുക]

  1. "Laura Harring: Biography". TV Guide.
  2. "Laura Elena Harring movies, photos, movie reviews, filmography, and biography". AllMovie. 1964-03-03. Retrieved 2013-12-28.
  3. Frank Javier Garcia Berumen (2014). Latino Image Makers in Hollywood: Performers, Filmmakers and Films Since the 1960s. McFarland. p. 307.
  4. "Laura Harring" Archived 2016-10-31 at the Wayback Machine. www.askmen.com
  5. "Laura Harring" www.filmbug.com
  6. "30th Anniversary Silent Night, Deadly Night Retrospective: Part 3 - Dread Central". www.dreadcentral.com. Retrieved 26 July 2018.
  7. Roxburgh, Charles; Farley, Matt; Scalzo, Tom (2004). ShockJuly: An Adventure in Horror. iUniverse, Inc. p. 109. ISBN 0-595-30858-9.
  8. Melissa Parker (August 10, 2010). "Laura Harring Interview: 'Mulholland Drive' Star Discovered at Miss USA Pageant". Smashing Interviews Magazine.
  9. Erbland, Kate (March 16, 2015). "Celebrating 25 Years of the Dueling Lambada Movies". Vanity Fair.
  10. Kellner, Elena (June 24, 1993). "Perez Joins '$2 Million Tip' Film Cast". Los Angeles Times.
  11. "Exit to Eden: Cast & Crew". TV Guide.
  12. Sherman, Fraser A. (2000). Cyborgs, Santa Claus and Satan: Science Fiction, Fantasy and Horror Films Made for Television. McFarland & Company, Inc. p. 26. ISBN 978-0-7864-4341-3.
  13. Javier, Frank; Berumen, Garcia (2014). Latino Image Makers in Hollywood: Performers, Filmmakers and Films Since the 1960s. McFarland & Company, Inc. p. 307. ISBN 978-0-7864-7432-5.
  14. Frasier episode "Dial M for Martin" on IMDb
  15. "Little Nicky: Cast & Crew". TV Guide.
  16. Giannopoulou, Zina, ed. (2013). Mulholland Drive. Routledge. p. 93. ISBN 978-0-415-82465-1.
"https://ml.wikipedia.org/w/index.php?title=ലോറ_ഹാരിംഗ്&oldid=3587882" എന്ന താളിൽനിന്ന് ശേഖരിച്ചത്