റെസൊണൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൈട്രജൻ ട്രയോക്സൈഡിന്റെ അനുരൂപീകരണ ഘടനകൾ

രസതന്ത്രത്തിൽ, അനുരൂപീകരണം (Resonance) അല്ലെങ്കിൽ മീസോമെറിസം [1]എന്നത് തന്മാത്രകളിലേയോ അല്ലെങ്കിൽ ബഹുആറ്റോമിക അയോണുകളിലേയോ ഒരു ലൂയിസ് ഫോർമുല ഉപയോഗിച്ച് ആവിഷ്ക്കരിക്കൻ കഴിയാത്ത വിസ്ഥാപനം ഇലക്ട്രോണുകളെ വിവരിക്കുന്നതിനുള്ള ഒരു രീതിയാണ്.വിസ്ഥാപനം ഉണ്ടാകുന്ന അഥവാ സ്ഥനമാറ്റമുണ്ടാകുന്ന ഇലക്‌ട്രോണുകളോട് കൂടിയ ഒരു തന്മാത്രയെ അല്ലെങ്കിൽ അയോണിനെ പ്രതിനിധാനം ചെയ്യുന്നത് വിഹിത ഘടനകൾ (Canonical structures) അല്ലെങ്കിൽ വിഹിത മാതൃകകൾ (Canonical forms) ഉപയോഗിച്ചാണ്.[2]

ഘടനയിലെ ഓരോ ജോഡി ആറ്റങ്ങൾ തമ്മിലുള്ള സഹസംയോജക ബന്ധനങ്ങളുടെ എണ്ണങ്ങളോടൊപ്പം ഓരോ കനോണിക്കൽ ഘടനകളേയും ഒരു ലുയിസ് ഘടന ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാം. [3]യഥാർത്ഥ തന്മാത്രാഘടനകൾ വിവരിക്കാൻ അനേകം ലൂയിസ് ഘടനകൾ പൊതുവായി ഉപയോഗിക്കാറുണ്ട്. കനോണിക്കൽ മാതൃകകൾക്ക് ഏകദേശം ഇടയിലുള്ള ഇതിനെ അനുരൂപീകരണ സങ്കരം (Resonance hybrid) എന്നു വിളിക്കുന്നു. അനുരൂപീകരണ ഘടനകൾ വ്യത്യാസപ്പെട്ടിരിക്കുന്നത് ഇലക്ട്രോനുകളുടെ സ്ഥാനത്തിലാണ് അല്ലാതെ ന്യൂക്ലിയസ്സുകളുടെ സ്ഥാനത്തിലല്ല.

ഇതും കാണുക[തിരുത്തുക]

വിക്കിചൊല്ലുകളിലെ റെസൊണൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം[തിരുത്തുക]

  1. IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version:  (2006–) "Mesomerism".
  2. IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version:  (2006–) "Resonance".
  3. IUPAC Gold Book contributing structure PDF[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=റെസൊണൻസ്&oldid=3643368" എന്ന താളിൽനിന്ന് ശേഖരിച്ചത്