റീച്ചാർഡ് ഹെന്റേർസൺ (ബയോളജിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Richard Henderson

CH FRS  
Henderson during Nobel Prize press conference in Stockholm in 2017
ജനനം (1945-07-19) 19 ജൂലൈ 1945  (78 വയസ്സ്)
Edinburgh, Scotland
കലാലയം
അറിയപ്പെടുന്നത്Cryo-electron microscopy[1]
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾ
പ്രബന്ധംX-Ray Analysis of α-chymotrysin: Substrate and Inhibitor Binding (1970)
ഡോക്ടർ ബിരുദ ഉപദേശകൻDavid Mervyn Blow

റീച്ചാർഡ് ഹെന്റേർസൺ (1945 ജൂലൈ 19-ന് ജനനം) [3]. ഒരു സ്കോട്ടിഷ് മോളിക്കൂലാർ ബയോളജിസ്റ്റും ബയോഫിസിസിസ്റ്റും ജീവശാസ്ത്ര തന്മാത്രകളുടെ ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെ നിർമ്മാതാവുമാണ്. 

ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെ നിർമ്മാണത്തിലൂടെ അദ്ദേഹം ജാക്വസ് ഡുബോചെറ്റ് , ജോവക്കിം ഫ്രാങ്ക് എന്നിവരോടൊപ്പം 2017 ൽ രസതന്ത്രത്തിനുള്ള നോബേൽ പങ്കിട്ടു[4].

തൊഴിൽജീവിതം[തിരുത്തുക]

എം. ആർ. സി ലബോറട്ടറി ഓഫ് മോളിക്കൂലാർ ബയോളജി -യിൽ ഡേവിഡ് ബ്ലോവിനോടൊപ്പം തന്റെ പി.എച്ച്.ഡി യ്ക്കുവേണ്ടി ഹെന്റേർസൺ കിമോട്രൈപ്സിന്റെ ഘടനയേയും, പ്രവർത്തനത്തേയുംകുറിച്ച് പഠിച്ചുകൊണ്ടിരുന്നു.[5] അതിൽ നിന്നുള്ള താത്പര്യം അദ്ദേഹത്തെ വോൾട്ടേജ് -ഗേറ്റഡ്  സോഡിയം ചാനലുകളെക്കുറിച്ച് പോസ്റ്റ് ഡോക്ടറേറ്റിനായി പഠിക്കാൻ തീരുമാനിച്ചു. യെൽ യൂണിവേഴ്സിറ്റിയിലായിരുന്നു അത്. പിന്നീട് എം. ആർ. സി. ലബോറട്ടറി ഓഫ് മോളിക്കൂലാർ ബയോളജി -യിലേക്കുതന്നെ 1975-ൽ തിരിച്ചുവരുകയും നൈഗൽ ഉൻവിനോടൊപ്പം ഇലക്ട്രോൺ മൈക്ക്രോസ്കോപ്പിയിലൂടെ മെമ്പറെയിൻ പ്രോട്ടീൻ ബാക്റ്റീരിയോയർഹോഡോപ്സിന്റെ ഘടനയേയും പ്രവർത്തനത്തേയുംകുറിച്ച് പരീക്ഷണങ്ങൾ നടത്തുവാൻ തുടങ്ങി. നേച്ച്വർ എന്ന മാഗസിനിൽ ഹെന്റേർസണും ഉൻവിനും ചേർന്ന് ഒരു സെമിനാർ പേപ്പർ എഴുതി.[6] അതിൽ വളരെ റെസല്യൂഷൻ കുറഞ്ഞ bR മോഡൽ കാണിച്ചിട്ടുണ്ടായിരുന്നു. ആ പ്രട്ടീൻ ഏഴ് ട്രാൻസ്മെമ്പറൈൻ ഹെലിസിസ് ചേർന്നിട്ടുള്ളതാണെന്ന് അതിൽ അവർ വിവരിക്കുന്നു. ആ പേപ്പറിന് അതിന്റേതായ സവിശേഷതകൾ ഉണ്ടായിരുന്നു. കാരണം, ഒരു പ്രോട്ടീനിന്റെ ട്രാൻസ്മെമ്പറൈൻ ആൽഫ ഹെലിസിസിന്റെ വളരെ കൃത്യമായ ഘടന വരച്ചുകാണിക്കാൻ അതിന് കഴിഞ്ഞിരുന്നു. 1975- ന് ശേഷം ഹെന്റേർസൺ ഉൻവിൻ കൂടാതെ ആ ഘടനയിൽ പഠനം നടത്തിക്കൊണ്ടിരുന്നു. 1990 -ൽ ഹെന്റേർസൺ ജേർണൽ ഓഫ് മോളിക്കൂലാർ ബയോളജിയിൽ, ഇലക്ട്രോൺ ക്രിസ്റ്റല്ലോഗ്രാഫി ഉപയോഗിച്ച്, ബാക്റ്റീരിയോർഹോഡോപ്സിനിന്റെ ആറ്റോമിക്കൽ മോഡൽ പ്രസിദ്ധീകരിച്ചു.[7] അതായിരുന്നു മെമ്പറൈൻ പ്രോട്ടീനിന്റെ രണ്ടാമത്തെ ഘടന. അന്ന് അദ്ദേഹം ആ ഘടന നിരീക്ഷിക്കാനായി വികസിപ്പിച്ചെടുത്ത ഇലക്ട്രോൺ ക്രിസ്റ്റല്ലോഗ്രാഫി ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു.

ബഹുമതികൾ[തിരുത്തുക]

  • 1978 Awarded the William Bate Hardy Prize
  • 1983 Elected a Fellow of the Royal Society
  • 1984 Awarded the Sir Hans Krebs Medal by the Federation of European Biochemical Societies
  • 1998 Elected a Foreign Associate of the US National Academy of Sciences
  • 1981 Awarded the Ernst-Ruska Prize for Electron Microscopy
  • 1991 Awarded the Lewis S. Rosenstiel Award
  • 1993 Awarded the Louis-Jeantet Prize for Medicine
  • 1998 Elected as a founder Fellow of the Academy of Medical Sciences[8]
  • 1999 Awarded the Gregori Aminoff prize (together with Nigel Unwin)
  • 2003 Hon. Fellow Corpus Christi College Cambridge
  • 2003 Hon. Member British Biophysical Society[9]
  • 2005 Awarded Distinguished Scientist Award and Fellow, Microscopy Society of America
  • 2008 Hon. D.Sc. Edinburgh University
  • 2016 Awarded the Copley Medal of the Royal Society[10]
  • 2016 Awarded the Alexander Hollaender Award in Biophysics
  • 2017 Awarded the Nobel Prize in Chemistry together with Jacques Dubochet and Joachim Frank "for developing cryo-electron microscopy for the high-resolution structure determination of biomolecules in solution"[11]</ref>[12]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; tls എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Louis-Jeantet Prize
  3. HENDERSON, Dr Richard, Who's Who 2014, A & C Black,2014; online edn, Oxford University Press, 2014
  4. [1]|The Nobel Prize in Chemistry 2017
  5. Dr Richard Henderson FRS FMedSci Fellow Profile,Academy of Medical Sciences
  6. "Three-Dimensional Model of Purple Membrane Obtained by Electron Microscopy". Nature. 257: 28–32. doi:10.1038/257028a0.
  7. Henderson, R; Baldwin, JM; Ceska, TA; Zemlin, F; Beckmann, E; Downing, KH. "Model for the structure of bacteriorhodopsin based on high-resolution electron cryo-microscopy". Journal of Molecular Biology. 213: 899–929. doi:10.1016/S0022-2836(05)80271-2. PMID 2359127.
  8. Dr Richard Henderson FRS FMedSci Fellow Profile,Academy of Medical Sciences
  9. Announcement of Newly Elected Honorary Members" from the British Biophysical Society
  10. Copley Medal 2016
  11. "The Nobel Prize in Chemistry 2017". The Nobel Foundation. 4 October 2017. Retrieved 6 October 2017.
  12. "Nobel Prize in Chemistry Awarded for Cryo-Electron Microscopy". The New York Times. October 4, 2017. Retrieved 4 October 2017.