റാണി മരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റാണി മരിയ വട്ടലിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാഴത്തപ്പെട്ട
സി.റാണി മരിയ
എഫ്.സി.സി
ജനനം(1954-01-29)29 ജനുവരി 1954
പുല്ലുവഴി, എറണാകുളം ജില്ല, കേരളം ഇന്ത്യ
മരണം25 ഫെബ്രുവരി 1995(1995-02-25) (പ്രായം 41)
ഇൻഡോർ, മധ്യ പ്രദേശ്‌, ഇന്ത്യ
വണങ്ങുന്നത്
വാഴ്ത്തപ്പെട്ടത്4 നവംബർ 2017, ഇൻഡോർ, ഇന്ത്യ by ആഞ്ചെലൊ അമാത്തോ
ഓർമ്മത്തിരുന്നാൾ25 ഫെബ്രുവരി
പ്രതീകം/ചിഹ്നംമതപരമായ ആചാരങ്ങൾ
മദ്ധ്യസ്ഥം
  • തൊഴിലാളികൾ
  • മിഷനറികൾ

വാഴ്ത്തപ്പെട്ട റാണി മരിയ വട്ടാലിൽ (സിസ്റ്റർ റാണി മരിയ) ഭാരതസഭയിലെ പ്രഥമ വനിതാ രക്തസാക്ഷി ആണ്[1]. എഫ്.സി.സി. എന്ന ചുരുക്കസംജ്‍ഞയിൽ അറിയപ്പെടുന്ന ഫ്രാൻസിസ്ക്കൻ ക്ലാര സഭ സമൂഹത്തിലെ അംഗമായ സിസ്റ്റർ, മിഷൻ പ്രവർത്തനങ്ങൾക്കായി മദ്ധ്യപ്രദേശിലെ ഇൻഡോർ -ഉദയ്നഗർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. അവിടെ പ്രവർത്തനം നടത്തവേ, 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു.സിസ്റ്ററിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ബോളിവുഡ് ചലച്ചിത്രമാണ് ദി ഫേസ് ഓഫ് ദി ഫേസ് ലെസ്.

ജീവിതം[തിരുത്തുക]

ബാല്യവും വിദ്യാഭ്യാസവും[തിരുത്തുക]

എറണാകുളം ജില്ലയിലെ പുല്ലുവഴിയിലെ വട്ടാലിൽ പൈലി ഏലീശ്വാദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമത്തെ മകളായി 1954 ജനുവരി 29ന് ജനിച്ചു[2]. സഹോദരങ്ങൾ: സ്റ്റീഫൻ, ആനി, വർഗീസ്, ത്രേസ്യാമ്മ, സിസ്റ്റർ സെൽമി, ലൂസി. പ്രഥമ വിദ്യാഭ്യാസം പുല്ലുവഴി ഗവ. എൽപിഎസ്നും, പുല്ലുവഴി ജയകേരളം എച്ച്എസ്എസ്, തൃപ്പൂണിത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആയിരുന്നു.

പുണ്യജീവിത നാൾവഴികൾ[തിരുത്തുക]

  • സന്യാസിനി സഭാ പ്രവേശനം: 1972 ജൂലൈ 3
  • സഭാവസ്ത്ര സ്വീകരണം: 1974 മേയ് ഒന്ന്
  • സാമൂഹിക സേവന പരിശീലനം: 1974 ജൂലൈ ഒൻപത് (പട്ന)
  • ബിജ്നോർ രൂപതയിൽ: 1975–1983
  • നിത്യവ്രതവാഗ്ദാനം: 1980 മേയ് 22
  • സാത്‌ന രൂപതയിൽ: 1983–1992
  • എംഎ സോഷ്യോളജി ബിരുദം: 1989 (റീവ യൂണിവേഴ്സിറ്റി)
  • ഇൻഡോർ രൂപതയിൽ: 1992 മേയ് 16
  • പ്രൊവിൻഷ്യൽ കൗൺസിലർ: 1994 (അമല പ്രൊവിൻസ്, ഭോപ്പാൽ)
  • രക്തസാക്ഷിത്വം: 1995 ഫെബ്രുവരി 25
  • സംസ്കാരം: 1995 ഫെബ്രുവരി 27

വാഴ്ത്തപ്പെട്ട പദവിയിലേക്ക്

  • 2003 ഫെബ്രുവരി 25ന് കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ കാർമ്മികത്വത്തിൽ ഉദയനഗറിൽ എട്ടാം ചരമവാർഷിക ദിനത്തിൽ ആരംഭിച്ചു.
  • ദൈവദാസി പദവി: 2005 ജൂൺ 29
  • 2017 നവംബർ 4ന് മദ്ധ്യപ്രദേശിൽ ഇൻഡോർ രൂപതയുടെ മെത്രാസനമന്ദിരത്തിനു സമീപത്തുള്ള സെൻറ് പോൾ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സമൂഹദിവ്യബലിമദ്ധ്യേ, ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, കർദ്ദിനാൾ ആഞ്ചെലൊ അമാത്തോയാണ് സിസ്റ്റർ റാണി മരിയയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ ഔപചാരികമായി ചേർത്തു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാണി_മരിയ&oldid=4069126" എന്ന താളിൽനിന്ന് ശേഖരിച്ചത്