രാമേശ്വരി നെഹ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമേശ്വരി നെഹ്രു

രാമേശ്വരി നെഹ്രു (ജീവിതകാലം: 1886-1996), രാമേശ്വരി റെയ്ന എന്ന പേരിൽ 1886 ൽ ജനിച്ചു. അവർ ഇന്ത്യയിലെ വളരെ പ്രമുഖയായ ഒരു സാമൂഹിക പ്രവർത്തകയായിരുന്നു. സ്ത്രീകളുടെയം പാവപ്പെട്ടവരുടെയു ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്നു.1902 ൽ രാമേശ്വരി, മോത്തിലാൽ നെഹ്രുവിൻറെ അനന്തരവാനായ ബ്രിജ്‍ലാൽ നെഹ്രുവിനെ വിവാഹം കഴിച്ചു. അവരുടെ പുത്രനായ ബ്രജ് കുമാർ നെഹ്രു ഒരു സർക്കാർ ഉദ്യോഗസ്ഥനും വിവിധ സംസ്ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ടിച്ചിട്ടുള്ളയാളുമായിരുന്നു.  കോപ്പൻഹെഗനിൽ നടന്ന ലോക വനിതാ കോൺഗ്രസിനെയും കെയ്റോയിൽ 1961 ൽ നടന്ന ആദ്യ ആഫ്രോ-ഏഷ്യൻ വനിതാ കോൺഫറൻസിനെയും നയിച്ചത് രാമേശ്വരി നെഹ്രുവായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. Vijay Prashad, The Darker Nations: A People's History of the Third World, 53.
"https://ml.wikipedia.org/w/index.php?title=രാമേശ്വരി_നെഹ്രു&oldid=3953379" എന്ന താളിൽനിന്ന് ശേഖരിച്ചത്