യൂറിഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറിഡിയ
ജന്മനാമംYuridia Francisca Gaxiola Flores
പുറമേ അറിയപ്പെടുന്നYuridia, Yuri, La Voz De Un Ángel, Ángel de Diamante
ജനനം (1986-10-04) ഒക്ടോബർ 4, 1986  (37 വയസ്സ്)
ഉത്ഭവംHermosillo, Mexico
വിഭാഗങ്ങൾLatin pop, R&B, indie pop
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2005–present
ലേബലുകൾSony Music Latin
വെബ്സൈറ്റ്Yuridia Website

യൂറിഡിയ ഫ്രാൻസിസ്ക ഗാക്സിയോള ഫ്ലോറസ് (ജനനം ഒക്ടോബർ 4, 1986 ഹെർമോസില്ലോ, സോണോരയിൽ) ഒരു മെക്സിക്കൻ ഗായികയാണ്. 

കരിയർ[തിരുത്തുക]

മെക്സിക്കൻ റിയാലിറ്റി ഷോ ആയ ലാ അക്കാഡമിയ യുടെ നാലാം സീസണിൽ യൂറിഡിയയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. തന്റെ 19-ാം വയസ്സിൽ മെക്സിക്കോയിൽ ഏറ്റവുമധികം ആൽബം വിറ്റഴിക്കപ്പെട്ട കലാകാരന്മാരിൽ ഒരാളായി യൂറിഡിയ മാറി. അവരുടെ അരങ്ങേറ്റ ആൽബം 1,500,000 പകർപ്പുകൾ വിറ്റഴിക്കുക വഴി 90-കളിൽ താലിസക്ക് ശേഷം രാജ്യത്തെ ഏറ്റവും ആൽബം വിറ്റഴിക്കുന്ന ആദ്യ ഗായികയായി. തന്റെ ശബ്ദമാധുര്യം കൊണ്ട് വോസ് ദെ ഊൻ ആൻഹേൽ (വോയിസ് ഓഫ് എയ്ഞ്ചൽ) എന്നൊരു വിളിപ്പേര് യുറിഡിയ നേടി, ഇതേതുടർന്ന് തന്റെ ആദ്യ ആൽബത്തിന് ല വോസ് ദെ ഊൻ ആൻഹേൽ എന്ന പേര് നൽകി . ഈ ആൽബം 2x ഡയമണ്ട്, 3x പ്ലാറ്റിനം + ഗോൾഡ് റേറ്റിംഗ് നേടി. 

2006 ഡിസംബർ 5 ന് സോണി ബി.എം.ജി യൂറിഡിയയുടെ രണ്ടാമത്തെ ആൽബമായ ആബ്ള എൽ കോറസോൺ അതോടൊപ്പം ആദ്യ സിംഗിൾ "കോമോ യോ നൊഡീ ടെ ഹ അമാഡോ" എന്ന ഗാനവും പുറത്തിറക്കി. ഇത് ബോൺ ജോവിയുടെ "ദ് ഈസ് എ നോട്ട് എ ലവ് സോംഗ്" എന്ന സ്പാനിഷ് പതിപ്പാണ്‌ . ബോണി ടൈലർ, ദ പോലീസ് എന്നിവരെ പോലുള്ള പ്രശസ്ത ഗായകരുടെ ഗാനങ്ങളുടെ സ്പാനിഷ് പതിപ്പുകൾ ഈ ആൽബത്തിൽ ഉൾപ്പെടുന്നു. ഈ ആൽബം ലോകമെമ്പാടുമായി 660,000 കോപ്പികൾ വിറ്റു. 

യൂറിഡിയയുടെ മൂന്നാമത്തെ ആൽബം എന്റ്റെ മാരിപ്പോസ നവംബർ 15, 2007 ൽ മെക്സിക്കോയിൽ റിലീസ് ചെയ്തു. ആ ആൽബത്തിലെ ആദ്യ സിംഗിൾ "അഹോറ എൻന്റെൻഡി", യുറിഡിയയും കാമിയ ബാന്റിലെ മാരിയോ ഡോമും ചേർന്ന് എഴുതിയതാണ്. രണ്ടാം സിംഗിൾ യോ പോർ എൽ മെക്സിക്കോയിലും മധ്യ അമേരിക്കയിലും ഇത് ഒന്നാം സ്ഥാനത്തായിരുന്നു. മൂന്നാമത്തേതും അവസാനത്തേതുമായ സിംഗിൾ എൻ സു ലുഗാർ പതിനാറാം സ്ഥാനത്ത് നിന്ന് തുടങ്ങി, ഒടുവിൽ നാലാം സ്ഥാനത്ത് എത്തി.. ജാവിയർ കാൾഡറോൺ നിർമ്മിച്ച ഈ ആൽബം വലിയ വിൽപ്പന കൈവരിച്ചു. പുറത്തിറങ്ങിയ ആദ്യ ദിവസത്തിനുള്ളിൽ 50,000 കോപ്പികൾ വിറ്റതിന് ഗോൾഡ് റേറ്റിംഗ് ലഭിച്ചു . ലോകമെമ്പാടുമുള്ള 650,000 കോപ്പികളായി 4x പ്ലാറ്റിനം + ഗോൾഡ് റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. 

ലാറ്റിൻ ഗ്രാമി, പ്രെമോസ് യുവന്റുഡ്. ലാറ്റിൻ ബിൽബോർഡ് ഓയെ അവാർഡ്, ലോ ന്യുയസ്ട്രോ മ്യൂസിക് അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 

2007 ഏപ്രിൽ 26 ന് മികച്ച ഫീമെയിൽ പോപ്പ് ആൽബത്തിന് ലാറ്റിൻ ബിൽബോർഡ് പുരസ്കാരം യൂറിഡിയ നേടി. 2007 മെയ് മാസത്തിൽ, പ്രിമീയോസ് യുവന്റുഡ് അവാർഡിന് വേണ്ടി യൂറിഡിയക്ക് നാല് നോമിനേഷനുകൾ ലഭിച്ചു. 2008 ൽ ആ വർഷത്തെ മികച്ച കലാകാരിക്കുള്ള പ്രിമീയോസ് ഓയെ പുരസ്കാരം യൂറിഡിയ നേടി.

ആൽബങ്ങൾ[തിരുത്തുക]

Year Album details Peak chart positions Sales Certifications
(sales thresholds)[1]

[2]

MEX US Latin Pop US Top Latin US Top Heat
2005 La Voz de un Ángel 1 8 16 1
  • MEX: 750,000
  • US: 100,000
  • MEX: 1x Diamond + 2x Platinum + 1x Gold
  • US: 1x Platinum (Latin)
2006 Habla El Corazón 1 5 14 1
  • MEX: 300.000
  • US: 100.000
  • MEX: 4x Platinum
  • US: 1x Platinum (Latin)
2007 Entre Mariposas 1 7 13 1
  • MEX: 150.000
  • US: 20.000
  • MEX:
2009 Nada es Color de Rosa 1 4 14 26
  • MEX: 120,000+
  • US: 10,000+
  • Latin A: 10,000+
  • MEX: 1x Platinum + Gold
2011 Para Mi 1 5 15 27
  • MEX: 210,000+
  • US: 20,000
  • Latin A: -
  • MEX: 3x Platinum + 1x Gold
2015 6 1 3 7
  • MEX: 30,000+
  • MEX: Gold
2017 Primera Fila 1 3 7
  • MEX:
  • MEX:

സംഗീത വീഡിയോകൾ[തിരുത്തുക]

Year Song
2007 "Ahora entendi"
2008 "Yo por el" [Unreleased]
2009 "Irremediable"
2009 "Me Olvidaras"
2011 "Ya te olvide"
2012 "Lo que son las cosas"
2015 "Ya es muy tarde"
2015 "Te equivocaste"
2016 "Cobarde"

അവലംബം[തിരുത്തുക]

  1. "AMPROFON Certification: Yuridia albums". AMPROFON. Archived from the original on 2011-07-25. Retrieved 2010-07-13.
  2. "RIAA - Gold & Platinum: Yuridia albums". RIAA. Retrieved 2010-07-13.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂറിഡിയ&oldid=3642512" എന്ന താളിൽനിന്ന് ശേഖരിച്ചത്