മോസ്ക്വ നദി

Coordinates: 55°05′N 38°50′E / 55.083°N 38.833°E / 55.083; 38.833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

55°05′N 38°50′E / 55.083°N 38.833°E / 55.083; 38.833

വോൾഗ നീർത്തടത്തിന്റെ മാപ്പ്. മോസ്ക്വനദി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. രണ്ട് നദികൾ മോസ്കോ കനാൽ വഴി ബന്ധിപ്പിച്ചിരിക്കുന്നു.

പടിഞ്ഞാറൻ റഷ്യയിലുള്ള ഒരു നദിയാണ് മോസ്ക്വനദി (റഷ്യൻ: река Москва, Москва-река, Moskva-reka) അഥവാ മോസ്കോനദി. മോസ്കോയുടെ 140 കിലോമീറ്റർ പടിഞ്ഞാറ് നിന്നാണ് മോസ്ക്വ നദി ഉത്ഭവിക്കുന്നത്. സ്മോളെൻസ്ക്, മോക്സോ ഒബ്ലാസ്റ്റ് എന്നിവിടങ്ങളിലൂടെ കിഴക്കോട്ട് ഒഴുകി മദ്ധ്യമോസ്കോയിലെത്തുന്നു. തെക്ക് കിഴക്കേ മോസ്കോയുടെ 110 കിലോമീറ്റർ അകലെ കൊളൊമ്ന നഗരത്തിൽ വച്ച് ഈ നദി ഒക നദിയിൽചെന്ന് ചേരുന്നു. അവസാനം അത് കാസ്പിയൻ കടലിൽ ചെന്ന് ചേരുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

Москва എന്ന റഷ്യൻ വാക്കിന്റെ രണ്ട് ഉച്ചാരണങ്ങളാണ് മോസ്ക്വ ഉം മോസ്കോ ഉം. മോസ്കോ നഗരം ഈ നദിയുടെ പേരിലാണ് അറിയപ്പെടുന്നത്. ru [അനേകം സിദ്ധാന്തങ്ങൾ ഉണ്ടെങ്കിലും :Этимология ойконима «Москва»|മോസ്കോയുടെ പേരിനു പിന്നിൽ|അനേകം സിദ്ധാന്തങ്ങൾ ഉണ്ടെങ്കിലും ] നഗരത്തിന്റെ യഥാർത്ഥ പേര് അജ്ഞാതമാണ്.

നീരൊഴുക്ക്[തിരുത്തുക]

മോസ്ക്വ നദി ഒക നദിയിൽ ചേരുന്നതിന് മുൻപ്. കൊളൊമ്നയിൽ നിന്നുള്ള ഒരു ദൃശ്യം
മോസ്ക്വ നദി മദ്ധ്യ മോസ്കോയിൽ നിന്ന്. മോസ്കോ ക്രെംലിനിലേക്കുള്ള വഴിയിൽ

മോസ്ക്വ നദിക്ക് 503 കിലോമീറ്റർ നീളമുണ്ട്. 155 മീറ്റർ ഉയരത്തിൽ നിന്നാണ് നദി കടലിൽ എത്തുന്നത്. നീർത്തടത്തിന് ഏകദേശം 17,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. നദിക്ക് മോസ്കോ നഗരത്തിന് മുകളിൽ 3 മീറ്റർ ആഴമുണ്ട് മോസ്കോ നഗരത്തിന് ശേഷം ആഴം 6 മീറ്ററായി വർദ്ധിക്കുന്നു[1] . നവംബർ-ഡിസംബർ മാസങ്ങളിൽ നദി തണുത്തുറഞ്ഞ് കട്ടിയാവുന്നു. മാർച്ച് മാസം വരെ മോസ്ക്വനദി തണുത്തുറഞ്ഞിരിക്കും. മോസ്കോ നഗരത്തിൽ ഇടക്കിടക്ക് നദി തണുത്തുറയാറുണ്ട്. 2006-2007 ലെ ഒരു അസാധാരണ വരൾച്ചകാലത്ത് ജനുവരി 25നുതന്നെ ഐസ് ഉരുകാനാരംഭിച്ചിട്ടുണ്ട്. മോസ്കോ നഗരത്തിൽ ഇടക്കിടക്ക് നദി തണുത്തുറയാറുണ്ട്. മോസ്കോ നഗരത്തിൽ നദിയിലെ ജലനിരപ്പ് കടൽ നിരപ്പിന് 120 മീറ്റർ മുകളിലാണ്. 1908 ലെ വെള്ളപ്പൊക്കത്തിൽ ജലനിരപ്പ് 127.25 വരെ ഉയർന്നിട്ടുണ്ട്. [2]

ജലസ്രോതസ്സുകൾ[തിരുത്തുക]

പ്രധാന ജലസ്രോതസ്സുകൾ റുസ, ഇസ്ത്ര, യഉസ, പക്ര, സെവെർക്ക എന്നീ നദികളാണ്. 12% ജലം മഴയിൽ നിന്നും 61% ജലം നദികളിൽ നിന്നും 27% ഉറവകളിലൂടെയുമാണ് ലഭിക്കുന്നത്. 1932-1937 മോസ്കോ കനാൽ നിർമ്മിതിക്കു ശേഷം അപ്പർ വോൾഗ നദിയിൽ നിന്നും മോസ്ക്വ നദിയിലേക്ക് ജലം എത്തുന്നുണ്ട്.

  1. All numerical data: Russian: Энциклопедия "Москва", M, 1997 (Encyclopedia of Moscow, Moscow, 1997)
  2. Russian: Носарев В.А., Скрябина, Т.А., "Мосты Москвы", М, "Вече", 2004, стр.194 (Bridges of Moscow, 2004, p.194) ISBN 5-9533-0183-9
"https://ml.wikipedia.org/w/index.php?title=മോസ്ക്വ_നദി&oldid=2276215" എന്ന താളിൽനിന്ന് ശേഖരിച്ചത്