മിഗ്വേൽ ഹെർണാണ്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഗ്വേൽ ഹെർണാണ്ടസ്
Miguel Hernández
Miguel Hernández in 1939
ജനനംMiguel Hernández Gilabert
(1910-10-30)30 ഒക്ടോബർ 1910
ഒറിയേല, Spain
മരണം28 മാർച്ച് 1942(1942-03-28) (പ്രായം 31)
Alicante, Spain
തൊഴിൽPoet
ഭാഷSpanish
ദേശീയതസ്പെയിൻ

സ്പാനിഷ് കവിയും , സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്തെ കവികളുടേയും കലാകാരന്മാരുടെയും കൂട്ടായ്മയായിരുന്ന ജെനറേഷൻ 36 ന്റെ പ്രധാന പ്രവർത്തകനുമായിരുന്നു മിഗ്വേൽ ഹെർണാണ്ടസ് (30 ഒക്ടോ: 1910 – 28 മാർച്ച് 1942).

ജീവിതരേഖ[തിരുത്തുക]

വലേൻഷ്യയിൽ ഒരു ദരിദ്രകുടുംബത്തിൽ പിറന്ന മിഗ്വേൽ ആട്ടിടയനായി ആണ് തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. സ്വയം പാഠങ്ങൾ അഭ്യസിച്ചും, ജസ്യൂട്ട് പാതിരിമാർ നടത്തിവന്നിരുന്ന വിദ്യാലയങ്ങളിൽ ചേർന്നുമാണ് പഠനകാലം ചിലവഴിച്ചത്. പിൽക്കാലത്ത് സ്പാനിഷ് കവികളുടെ കൃതികളിൽ ആകൃഷ്ടനായ ഹെർണാണ്ടസിനെ അത്തരം കൃതികളിലെ ഭാവനാസൗന്ദര്യം അതിശയിപ്പിയ്ക്കുകയുണ്ടായി. സുഹൃത്തായ റമോൺ സിയെ ആണ് സാഹിത്യലോകത്തിലേയ്ക്ക് മിഗ്വേലിനെ ആകർഷിച്ചത്. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആദ്യകൃതി പ്രസിദ്ധീകരിയ്ക്കപ്പെടുകയുണ്ടായി. സ്വാതന്ത്ര്യ സമരത്തിൽ റിപ്പബ്ലിക്കൻ ശക്തികളോടു ചേർന്നു പ്രവർത്തിച്ച ഹെർണാണ്ടസിനു പട്ടാള മേധാവി ആയിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ശത്രുത പിടിച്ചുപറ്റേണ്ടിവന്നു. ഫാസിസ്റ്റ് ഭരണകൂടം ഹെർണാണ്ടസിനു വധശിക്ഷ വിധിയ്ക്കുകയും പിന്നീട് അത് മുപ്പതുവർഷത്തെ തടവായി കുറയ്ക്കുകയും ചെയ്തു. ദീർഘകാലത്തെ തടവുജീവിതത്തിനു ഒടുവിൽ തടവറയിൽ വച്ച് ക്ഷയരോഗബാധിതനായി അദ്ദേഹം മരണപ്പെട്ടു.

കൃതികൾ[തിരുത്തുക]

  • Perito en lunas (1933)
  • El rayo que no cesa (1936)
  • Vientos del pueblo me llevan (1937)
  • El hombre acecha (1938–1939)
  • Cancionero y Romancero de Ausencias (incomplete, 1938–1942)

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഗ്വേൽ_ഹെർണാണ്ടസ്&oldid=3826068" എന്ന താളിൽനിന്ന് ശേഖരിച്ചത്