ഭാലചന്ദ്ര വനാജി നെമാഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാലചന്ദ്ര വനാജി നെമാഡെ
ഡോ.ഭാലചന്ദ്ര നെമാഡെ.

മറാത്തി എഴുത്തുകാരനും കവിയും നിരൂപകനുമാണ് ഡോ.ഭാലചന്ദ്ര നെമാഡെ.(മറാഠി: भालचंद्र वनाजी नेमाडे) 2014 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ്‌. 'ഹിന്ദു - ജഗണ്യാച്ചി സമൃദ്ധ് അഡ്ഗൽ' എന്ന നോവലാണ് അദ്ദേഹത്തെ ജ്ഞാനപീഠത്തിന് അർഹനാക്കിയത്. ജ്ഞാനപീഠം നേടുന്ന നാലാമത്തെ മറാഠി സാഹിത്യകാരനാണ് നെമാഡെ [1].

ജീവിത രേഖ[തിരുത്തുക]

1938 മെയ് 27-ന് മഹാരാഷ്ട്ര സാംഗ്വിയിലെ ഖാന്ദേശിലാണ് നെമാഡെയുടെ ജനനം. ഭാഷാശാസ്‌ത്രത്തിലും ഇംഗ്ലീഷ്‌ സാഹിത്യത്തിലും ഉന്നത ബിരുദങ്ങൾ നേടി. നോർത്ത്‌ മഹാരാഷ്‌ട്ര സർവകലാശാലയിൽ നിന്ന്‌ ഡി. ലിറ്റ്‌, പിഎച്ച്‌.ഡി. ബിരുദങ്ങളും സ്വന്തമാക്കി. 1963-ൽ ഖോസ്ല എന്ന നോവലിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത് .

കൃതികൾ[തിരുത്തുക]

  • ഖോസ്‌ല
  • ബിധാർ
  • ഹൂൽ
  • ജരില
  • ത്ധൂൾ

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • ജ്ഞാനപീഠ പുരസ്ക്കാരം
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=521063മാതൃഭൂമി,7-2-2015[പ്രവർത്തിക്കാത്ത കണ്ണി],
"https://ml.wikipedia.org/w/index.php?title=ഭാലചന്ദ്ര_വനാജി_നെമാഡെ&oldid=3639704" എന്ന താളിൽനിന്ന് ശേഖരിച്ചത്