ബർത്ത ബെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബർത്ത റിങ്ങർ, c. 1871, (കാൾ ബെൻസിൻറെ വ്യവസായ പങ്കാളിയും പത്നിയും)

ബർത്ത ബെൻസ് (Bertha Benz) എന്ന വനിത, ജർമ്മൻ ഓട്ടോമോബൈൽ ഉപജ്ഞാതാവായിരുന്ന കാൾ ബെൻസിൻറെ പത്നിയും അദ്ദേഹത്തിൻറെ വ്യവസായ പങ്കാളിയുമായിരുന്നു. ബർത്ത ബെൻസ് ജനിച്ചത് 1849 മെയ് മാസം 3 ന് ആയിരുന്നു. ഒരു മോട്ടോർ വാഹനം നീണ്ടദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയും ആദ്യ വനിതയുമായിരുന്നു ബർത്ത ബൻസ്[1]. ഈ ഉദ്യമം വഴി ബെൻസ് പേറ്റൻറ്-മോട്ടോർവാഗണിലേയ്ക്ക് ലോക ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നതിനും കമ്പനിയുടെ ആദ്യവിൽപ്പന നടത്തുന്നതിനും സാധിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. Robertson, Patrick (2011), Robertson's Book of Firsts: Who Did What for the First Time, Bloomsbury Publishing USA, p. 91, ISBN 9781608197385, retrieved 28 May 2015
"https://ml.wikipedia.org/w/index.php?title=ബർത്ത_ബെൻസ്&oldid=3122988" എന്ന താളിൽനിന്ന് ശേഖരിച്ചത്