ബെൻ ഗസാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻ ഗസാര
Photograph by Carl van Vechten, 1955
ജനനം
Biagio Anthony Gazzarra

(1930-08-28)ഓഗസ്റ്റ് 28, 1930
മരണംഫെബ്രുവരി 3, 2012(2012-02-03) (പ്രായം 81)
ദേശീയതAmerican
വിദ്യാഭ്യാസംCity College of New York
കലാലയംThe New School,
Actors Studio
തൊഴിൽActor
സജീവ കാലം1953-2012
ജീവിതപങ്കാളി(കൾ)
Louise Erickson
(m. 1951⁠–⁠1957)
; divorced
(m. 1961⁠–⁠1979)
; divorced
Elke Krivat
(m. 1982⁠–⁠2012)
; his death

പ്രസിദ്ധനായ ഹോളിവുഡ് നടനും നാടകപ്രവർത്തകനും ആയിരുന്നു ബെൻ ഗസാര എന്നറിയപ്പെട്ടിരുന്ന ബിയജിയോ അന്തോണി ഗസാര.60 വർഷം നീണ്ടുനിന്ന ഹോളിവുഡ് കരിയറിൽ നൂറോളം സിനിമകളിലും ഒട്ടേറെ ടി. വി. ചലച്ചിത്രങ്ങളിലും ഗസാര അഭിനയിച്ചിട്ടുണ്ട്. 'ഹസ്ബൻഡ്‌സ്', 'ദി കില്ലിങ് ഓഫ് എ ചൈനീസ് ബുക്കീ', 'ഓപ്പണിങ് നൈറ്റ്' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.വൈകാരിക സംഘർഷം അനുഭവിക്കുന്ന കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വിരുതുണ്ടായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

1930-ൽ സിസിലിയൻ കുടിയേറ്റവംശജരുടെ കുടുംബത്തിൽ ജനിച്ച ഗസാര, 13-ാം വയസ്സുമുതൽ അഭിനയരംഗത്ത് സജീവമായി. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മാൻഹാട്ടൻസ് നാടകശാലയിൽ ചേർന്നു. പ്രസിദ്ധമായ ആക്ടേഴ്‌സ് സ്റ്റുഡിയോയിൽ 1951-ൽ അംഗമായി. എൽകെയാണ് ഭാര്യ. ഒരു മകളുണ്ട്.

പ്രധാന സിനിമകൾ[തിരുത്തുക]

അവാർഡുകൾ[തിരുത്തുക]

2002-ൽ എച്ച്.ബി.ഒ.യിൽ സംപ്രേഷണം ചെയ്ത 'ഹിസ്റ്റീരിക്കൽ ബ്ലൈൻഡ്‌നസ്സി'ലെ അഭിനയത്തിന് മികച്ച സഹനടനുള്ള എമ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. 1985-ൽ 'ആൻ ഏർലി ഫ്രോസ്റ്റ്' എന്ന ടി. വി. ചലച്ചിത്രത്തിലെ അഭിനയത്തിന് എമ്മി നാമനിർദ്ദേശം ലഭിച്ചിരുന്നു. 1975-ൽ ' ഹഗ്ഗീ/ ഡ്യുയറ്റ്', 77-ൽ 'ഹു ഈസ് അഫ്രയ്ഡ് ഓഫ് വിർജീനിയ വുൾഫ് ' എന്നീ ചിത്രങ്ങളിലെയും മറ്റൊരു ചിത്രത്തിലെയും അഭിനയത്തിന് മൂന്നുവട്ടം ടോണി നാമനിർദ്ദേശം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. നടൻ ബെൻ ഗസാര അന്തരിച്ചു :മാത്യഭൂമി [പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ബെൻ_ഗസാര&oldid=3953006" എന്ന താളിൽനിന്ന് ശേഖരിച്ചത്