ബെലാവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Belavia Belarusian Airlines
Белавія / Белавиа
പ്രമാണം:Belavia logo.jpg
IATA
B2
ICAO
BRU
Callsign
BELARUS AVIA
തുടക്കം5 March 1996
ഹബ്Minsk National Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംBelavia Leader
Fleet size25[1]
ലക്ഷ്യസ്ഥാനങ്ങൾ50
മാതൃ സ്ഥാപനംGovernment of Belarus
ആസ്ഥാനംMinsk, Belarus
പ്രധാന വ്യക്തികൾAnatoliy Nikolaevich Gusarov, Director-general
വെബ്‌സൈറ്റ്belavia.by

മിൻസ്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബെലാറസിൻറെ ദേശീയ പതാകവാഹക എയർലൈനാണ് ബെലാവിയ ബെലാറസിയൻ എയർലൈൻസ്‌. സർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനിയിൽ 1017 ജീവക്കാരാണ് ഉള്ളത്. [2] വിവിധ യൂറോപ്പിയൻ നഗരങ്ങളിലേക്കും കോമൺവെൽത്ത് നഗരങ്ങളിലേക്കും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും തങ്ങളുടെ ബേസ് ആയ മിൻസ്ക് നാഷണൽ എയർപോർട്ടിൽനിന്നും ബെലാവിയ സർവീസ് നടത്തുന്നു. [3] [4]

ബെലാറസ് കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. ഈ രാജ്യത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തായി റഷ്യയും, തെക്ക് വശത്തായി യുക്രെയിനും, പടിഞ്ഞാറ് വശത്ത് പോളണ്ടും, വടക്ക് വശത്തായി ലിത്വാനിയയും, ലാത്വിയയും സ്ഥിതി ചെയ്യുന്നു. മിൻസ്ക് ആണ് ഈ രാജ്യത്തിൻറെ തലസ്ഥാനം. ബ്രെസ്റ്റ്, ഗ്രോഡ്നോ, ഗോമൽ, മോഗിലെവ്, വിറ്റേബ്സ്ക് എന്നിവയാണു മറ്റു പ്രധാന നഗരങ്ങൾ. ഈ രാജ്യത്തിൻറെ മൂന്നിൽ ഒരു ഭാഗവും വനങ്ങൾ ആണ്. പ്രധാന സാമ്പത്തിക വരുമാന മാർഗ്ഗങ്ങൾ കൃഷിയും വ്യവസായവുമാണ്.

ചരിത്രം[തിരുത്തുക]

1933 നവംബർ 7-നു ബെലാറസിലെ ആദ്യ എയർ ടെർമിനൽ തുറന്നു. അടുത്ത സ്പ്രിങ്ങിൽ മൂന്ന് പിഒ-2 വിമാനങ്ങൾ മിൻസ്കിൽ ലാൻഡ്‌ ചെയ്തു. അവ ബെലാറസ് എയർ ഫ്ലീറ്റിൻറെ ആദ്യ വിമാനങ്ങൾ ആവുകയും ചെയ്തു. 1936-ൽ മിൻസ്കിനും മോസ്കോയ്ക്കും ഇടയിൽ ആദ്യ സർവീസ് റൂട്ട് ആരംഭിച്ചു. 194ഒ-ൽ ബെലാറസ് സിവിൽ ഏവിയേഷൻ ഗ്രൂപ്പ് ഔദ്യോഗികമായി രൂപീകരിച്ചു.

1964-ൽ ടുപോലേവ് ടിയു-124 വിമാനത്തിനു ബെലാറസ് റെജിസ്ട്രേഷൻ ലഭിച്ചു. 1973-ൽ അന്നത്തെ പുതിയ വിമാനമായ ടുപോലേവ് 134എ ബെലാറസിൽ പ്രവർത്തിക്കാൻ തുടങ്ങി. 1983-ൽ ബെലാറസ് ഏവിയേഷൻ പുതിയ ടുപോലേവ് ടിയു-154 വിമാനങ്ങൾ പറത്താൻ ആരംഭിച്ചു.

1996 മാർച്ച്‌ 5-നു ബെലാറസ് സർക്കാരിൻറെ പ്രത്യേക പ്രമേയപ്രകാരം പ്രാദേശിക എയറോഫ്ലോട്ട് ഡിവിഷൻ ദേശീയവത്കരിച്ചു പുനർനാമം ചെയ്തപ്പോഴാണ് ബെലാവിയ എയർലൈൻസ്‌ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. അന്നുമുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ ബീജിങ്, ഇസ്താംബുൾ, ലർണക, ലണ്ടൻ, പ്രേഗ്, റോം എന്നിവടങ്ങളിലേക്ക് വെലാവിയ എയർലൈൻസ്‌ സ്ഥിരം റൂട്ടുകൾ ആരംഭിച്ചു. 1998-ൽ മിൻസ്ക്ഏവിയയുമായി ലയിച്ച ബെലാവിയ, അപ്പോഴുള്ള ടുപോലേവ് ടിയു-134, ടുപോലേവ് ടിയു-154 വിമാനങ്ങളുടെ കൂടെ ആന്റോനോവ് എഎൻ-24, ആന്റോനോവ് എഎൻ-26, യാകോലേവ് വൈഎകെ-40 വിമാനങ്ങൾ കൂടി കൂട്ടിച്ചേർത്തു.

2001 മെയ്‌ 18-നു ബെലാവിയ എയർലൈൻസ്‌ ടുയു154എസ്, ടിയു 134എസ് വിമാനങ്ങൾ ഉപയോഗിച്ചു മിൻസ്ക് – പാരിസ് ഷെഡ്യൂൾഡ് സർവീസുകൾ ആരംഭിച്ചു.

2003-ൽ ബെലാവിയ ഫ്ലൈറ്റ് മാസികയായ ഹോരൈസൻസ് ഇംഗ്ലീഷ്, റഷ്യൻ, ബെലാറഷ്യൻ എന്നീ ഭാഷകളിൽ അച്ചടിക്കാൻ തുടങ്ങി. 2003 ഒക്ടോബർ 16-നു ബെലാവിയ തങ്ങളുടെ ആദ്യ ബോയിംഗ് 737-500 വിമാനത്തിൻറെ ലീസ് ധാരണയിൽ ഒപ്പുവെച്ചു. 2004-ൽ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ച ബെലവിയ ഒരു ബോയിംഗ് 737 കൂടി കരസ്ഥമാക്കി. 2004 ജൂൺ 26-നു ജർമ്മനിയിലെ ഹാനോവറിലേക്ക് പുതിയ റൂട്ട് ബെലവിയ ആരംഭിച്ചു. 2011-ൽ ഫിൻലൻഡിലെ ഹെൽസിങ്കിയിലേക്ക് മിൻസ്കിൽനിന്നും പുതിയ റൂട്ട് ആരംഭിച്ചു.

2003-നും 2009-നും ഇടയിൽ ബെലവിയ എയർലൈൻസിൻറെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി, 2009-ൽ ഏകദേശം 700,000 ഉപഭോക്താക്കൾ ഉണ്ടായിരുന്നു. [5]

മിൻസ്കിൽനിന്നുമുള്ള പ്രാദേശിക സർവീസുകൾ നടത്താനായി മൂന്ന് ബോംബാർദിയാർ സിആർജെ 100 വിമാനങ്ങൾ ബെലാവിയ കൊണ്ടുവന്നു. ആദ്യ വിമാനം 2007 ഫെബ്രുവരിയിലാണ് ലഭ്യമായത്, മറ്റു രണ്ട് വിമാനങ്ങൾ 2007 അവസാനത്തോടെ ലഭ്യമായി. അവ കാലപഴക്കം ചെന്ന ആന്റോനോവ് എഎൻ-24, ടുപോലേവ് ടിയു-134 വിമാനങ്ങൾക്ക് പകരമായി ഉപയോഗിച്ചു. [6] 2010-ൽ 2 ബോംബാർദിയാർ സിആർജെ-700എസ് വിമാന്നഗൽ ലീസിനെടുക്കാൻ ശ്രമിച്ചു. [7]

2015 മെയ്‌ അവസാനത്തോടെ ബെലാവിയ തങ്ങളുടെ ടുപോലേവ് ടിയു-15൪എസ് വിമാനങ്ങൾ ഷെഡ്യൂൾഡ് സർവീസുകളിൽനിന്നും പിൻവലിച്ചു. ഷെഡ്യൂൾ റൂട്ടുകളിൽ ടിയു-154എസ് വിമാനം ഉപയോഗിച്ച ലോകത്തിലെതന്നെ അവസാനത്തെ എയർലൈൻസാണ് ബെലാവിയ. [8]

കോഡ്ഷെയർ ധാരണകൾ[തിരുത്തുക]

നവംബർ 2015-ലെ കണക്കനുസരിച്ചു ബെലാവിയയുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: [8] എയർ ഫ്രാൻസ് (സ്കൈടീം), എയർ ബാൾട്ടിക്, ഓസ്ട്രിയൻ എയർലൈൻസ്‌ (സ്റ്റാർ അലയൻസ്), ചെക്ക് എയർലൈൻസ്‌ (സ്കൈടീം), എത്തിഹാദ് എയർവേസ്, ഫിൻഎയർ (വൺവേൾഡ്), കെഎൽഎം (സ്കൈടീം), എൽഒടി പോളിഷ് എയർലൈൻസ്‌ (സ്റ്റാർ അലയൻസ്), എസ്7 എയർലൈൻസ്‌ (വൺവേൾഡ്), ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ്‌, ഉസ്ബെക്കിസ്ഥാൻ എയർവേസ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-18. Retrieved 2016-10-05.
  2. "Belavia website: Contacts". En.belavia.by. Retrieved 5 Oct 2016.
  3. "Directory: World Airlines". Flight International. 5 Oct 2016. pp. 84–85.
  4. "Book cheap Belavia flights". cleartrip.com. Archived from the original on 2015-08-27. Retrieved 5 Oct 2016.
  5. "Belavia now serving 32 destinations from Minsk; Stockholm and Tehran latest additions to growing network". anna.aero Airline Route News & Analysis.
  6. Airliner World, February 2007
  7. http://www.belta.by/en/news/econom?id=474506[പ്രവർത്തിക്കാത്ത കണ്ണി]
  8. http://www.aerotelegraph.com/der-letzte-flug-der-tupolew-tu-154

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെലാവിയ&oldid=3833169" എന്ന താളിൽനിന്ന് ശേഖരിച്ചത്