ബെറ്റി കോംപ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെറ്റി കോംപ്സൺ
Publicity photo, 1930
ജനനം
Eleanor Luicime Compson

(1897-03-19)മാർച്ച് 19, 1897
Beaver, Utah, U.S.
മരണംഏപ്രിൽ 18, 1974(1974-04-18) (പ്രായം 77)
തൊഴിൽനടി
സജീവ കാലം1915–1948
ജീവിതപങ്കാളി(കൾ)James Cruze (1925–1930)
Irving Weinberg ( 1933 - 1937 )
Silvius Jack Gall (1944-1962) (his death)

ബെറ്റി കോംപ്സൺ (ജീവിതകാലം: മാർച്ച് 18, 1897 - ഏപ്രിൽ 18, 1974) ഒരു അമേരിക്കൻ നടിയും സിനിമാ നിർമ്മാതാവുമായിരുന്നു. അവർ വേഷമിട്ട നിശ്ശബ്ദചിത്രങ്ങളിലും ആദ്യകാല സംഭാഷണ ചിത്രങ്ങളിലും ഏറ്റവും പ്രസിദ്ധമായത് ദി ഡക്സ് ഓഫ് ന്യൂയോർക്ക്, ദി ബാർക്കർ എന്നിവയാണ്. ദ ബാർക്കറിലെ വേഷത്തിന് അവർ ഏറ്റവും മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

1897[1] മാർച്ച് 18 ന് യൂറ്റായിലെ ബീവർ എന്ന സ്ഥലത്തെ ഒരു മൈനിങ് ക്യാമ്പിൽ വിർജിൽ കെ. കോംപ്സൺ, മേരി എലിസബത്ത് റൌസ്ച്ചർ[2] എന്നിവരുടെ മകളായി കോംസൺ ജനിച്ചു. പല സമയങ്ങളിലായി, അവരുടെ പിതാവ് ഒരു ഖനന എഞ്ചിനീയർ, ഒരു സ്വർണ്ണ ഖനിജാന്വേഷകൻ, പലചരക്ക് കടയുടെ ഉടമസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അവരുടെ മാതാവ് വീടുകളിലും ഭക്ഷണശാലകളിലും ജോലിക്കാരിയായിരുന്നു.[3] യൂട്ടായിലെ പബ്ലിക്ക് സ്ക്കൂളുകളിൽ അവർ പഠനം നടത്തുകയും സാൾട്ട് ലേക് ഹൈസ്കൂളിൽ നിന്നും ബിരുദം നേടുകയും ചെയ്തു. പിതാവ് ചെറുപ്പത്തിലേ മരണമടഞ്ഞതിനാൽ 16 വയസു പ്രായമുള്ളപ്പോൾ അവർക്ക് യൂട്ടായിലെ സൾട്ട് ലേക് സിറ്റിയിലുള്ള ഒരു തിയേറ്ററിൽ വയലിനിസ്റ്റ് ആയി ജോലി ചെയ്യേണ്ടിവന്നു.[4]

അവലംബം[തിരുത്തുക]

  1. Wilson, Scott (2016). Resting Places: The Burial Sites of More Than 14,000 Famous Persons, 3d ed (in ഇംഗ്ലീഷ്). McFarland. p. 150. ISBN 9781476625997. Retrieved 10 January 2018.
  2. Stephenson, William. "Compson, Betty". Oxford Index. Oxford University Press. Archived from the original on January 10, 2018. Retrieved 10 January 2018.
  3. Stephenson, William. "Compson, Betty". Oxford Index. Oxford University Press. Archived from the original on January 10, 2018. Retrieved 10 January 2018.
  4. "Betty Compson". latimes.com. Retrieved 2016-04-24.
"https://ml.wikipedia.org/w/index.php?title=ബെറ്റി_കോംപ്സൺ&oldid=3977767" എന്ന താളിൽനിന്ന് ശേഖരിച്ചത്