ബഹ്മാൻ ഗൊബാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഹ്മാൻ ഗൊബാദി
Bahman Ghobadi at a press conference at the San Sebastián Film Festival 2006
ജനനം (1969-02-01) ഫെബ്രുവരി 1, 1969  (55 വയസ്സ്)
തൊഴിൽFilm Director

വിഖ്യാത ഇറാൻ കുർദിഷ് സംവിധായകനാണ് ബഹ്മാൻ ഗൊബാദി(Persian: بهمن قبادی‎, Kurdish: به‌همه‌ن قوبادی)

ജീവിതരേഖ[തിരുത്തുക]

പതിനെട്ടാംവയസ്സിൽ സിനിമാസംവിധാനം തുടങ്ങി. അഞ്ച് ഫീച്ചർചിത്രങ്ങൾ സംവിധാനം ചെയ്തു. ഹ്രസ്വചിത്രത്തിലായിരുന്നു തുടക്കം. രണ്ടായിരത്തിൽ ആദ്യത്തെ ഫീച്ചർചിത്രം 'എ ടൈം ഫോർ ഡ്രങ്കൺ ഹോഴ്‌സസ്' പുറത്തുവന്നു. മാതാപിതാക്കളുടെ മരണശേഷം കുടുംബഭാരം തലയിൽ വീഴുന്ന അയൂബ് എന്ന കുർദ് ബാലന്റെ കഠിനജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. 2004-ൽ ഇറങ്ങിയ 'ടർട്ട്ൽസ് കാൻ ഫ്ലൈ' എന്ന സിനിമയും കുട്ടികളുടെ യാതനാപർവത്തിലൂടെയാണ് കടന്നുപോകുന്നത്. 2003-ൽ അമേരിക്ക ഇറാഖിൽ നടത്തിയ ആക്രമണത്തിന് തൊട്ടുമുമ്പുള്ള ഒരു കർദ് അഭയാർഥിക്യാമ്പാണ് ഇതിന്റെ പശ്ചാത്തലം.

ഫിലിമോഗ്രാഫി[തിരുത്തുക]

ബഹ്മാൻ ഗൊബാദി 2009ൽ
ചിത്രം തീയതി
ഗോൾബാജി 1990 ഹ്രസ്വ ചിത്രം
ഓ ഗ്ലാൻസ് 1990 ഹ്രസ്വ ചിത്രം
എഗെയിൻ റെയിൻ വിത്ത് മെലഡി 1995 ഹ്രസ്വ ചിത്രം
പാർട്ടി 1996 ഹ്രസ്വ ചിത്രം
ലൈക്ക് മദർ 1996 ഹ്രസ്വ ചിത്രം
ഗോഡ്സ് ഫിഷ് 1996 ഹ്രസ്വ ചിത്രം
നോട്ട് ബുക്ക്സ് ക്വാട്ട് 1996 ഹ്രസ്വ ചിത്രം
ഡിങ് 1996 ഹ്രസ്വ ചിത്രം
ലൈഫ് ഇൻ ഫോഗ് 1997 ഹ്രസ്വ ചിത്രം
ദ പിജിയൺ ഓഫ് നദിർ ഫ്ലൂ 1997 ഹ്രസ്വ ചിത്രം
ടെലിഫോൺ ബൂത്ത് 1997 ഹ്രസ്വ ചിത്രം
എ ടൈം ഫോർ ഡ്രൻകൺ ഹോർസസ് 2000
മറൂൺഡ് ഇന്ഡ ഇറാഖ് 2002
വാർ ഈസ് ഓവർr 2003 ഹ്രസ്വ ചിത്രം
ദഫ് 2003 ഹ്രസ്വ ചിത്രം
ടർട്ടിൽസ് ക്യാൻ ഫ്ലൈ 2004
ഹാഫ് മൂൺ 2006
നോ വൺ നോസ് എബൗട്ട് പേർഷ്യൻ കാറ്റ്സ് 2009
റൈനോസ് സീസൺ 2012

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഹ്മാൻ_ഗൊബാദി&oldid=3806507" എന്ന താളിൽനിന്ന് ശേഖരിച്ചത്