ബഹുപദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണിതശാസ്ത്രത്തിൽ ഒന്നോ അതിലധികമോ പദങ്ങളുടെ ബീജീയ വ്യഞ്ജനം ആണ് ബഹുപദം(Polynomial). ഒന്നോ അതിലധികമോ ചരങ്ങൾക്കും സ്ഥിരാങ്കങ്ങൾക്കും ഇടയിൽ ഗണിതസംകാരകങ്ങൾ ഉപയോഗിച്ചാണ് ബഹുപദങ്ങൾ രൂപപ്പെടുന്നത്.

ബഹുപദ ഫലനം[തിരുത്തുക]

ബഹുപദത്തെ നിർ‌ണ്ണയിയ്ക്കുന്നതിനായി നിർ‌വ്വചിയ്ക്കുന്ന ഫലനമാണ് ബഹുപദ ഫലനം.x ചരമായ n കൃതിയുള്ള ഒരു ബഹുപദ ഫലനത്തിന്റെ സാമാന്യ രൂപം

ƒ(x) = an xn+an-1 xn-1+an-2xn-2+........... a0 ഇതാണ്.

an,an-1,an-2..........a0 ഇവ സ്ഥിരാങ്കങ്ങളാണ്.

ബഹുപദ സമവാക്യം[തിരുത്തുക]

ഒരു ബഹുപദ ഫലനത്തെ മറ്റൊരു ഫലനവുമായി = എന്ന ചിഹ്നമുപയോഗിച്ച് സൂചിപ്പിയ്ക്കുന്നതാണ് ബഹുപദ സമവാക്യം.

ബഹുപദ സമവാക്യത്തിന്റെ സാമാന്യ രൂപം an xn+an-1 xn-1+an-2xn-2+........... a0 =0ഇപ്രകാരമാണ്. ഇവിടെ x എന്ന ചരത്തിന്റെ മൂല്യം നിർ‌ണ്ണയിയ്ക്കുന്ന പ്രക്രിയയെ നിർ‌ദ്ധാരണം ചെയ്യുക എന്ന് പറയുന്നു.

മൗലിക സ്വഭാവങ്ങൾ[തിരുത്തുക]

ബഹുപദങ്ങളുടെ തുക ഒരു ബഹുപദമായിരിയ്ക്കും.

ബഹുപദങ്ങളുടെ ഗുണനഫലം ഒരു ബഹുപദമായിരിയ്ക്കും.

ബഹുപദത്തിന്റെ അവകലജം ബഹുപദമായിരിക്കും.

ബഹുപദത്തിന്റെ സമാകലജം ബഹുപദമായിരിയ്ക്കും.

ബഹുപദം ഉപയോഗിച്ച് സൈൻ, കൊസൈൻ, ചരഘാതാങ്കി തുടങ്ങിയ എല്ലാഫലനങ്ങളുടേയും ഏകദേശനം നടത്താം.

"https://ml.wikipedia.org/w/index.php?title=ബഹുപദം&oldid=1715496" എന്ന താളിൽനിന്ന് ശേഖരിച്ചത്