ഫ്രീഡ്രിക്ക് മീഷർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഫ്രീഡ്രിക്ക് മീഷർ
Johannes Friedrich Miescher
ഫ്രീഡ്രിക്ക് മീഷർ
ജനനം(1844-08-13)13 ഓഗസ്റ്റ് 1844
മരണം26 ഓഗസ്റ്റ് 1895(1895-08-26) (പ്രായം 51)
ദേശീയത സ്വിസ്
അറിയപ്പെടുന്നത്ഡി.എൻ.എ. കണ്ടെത്തി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജീവശാസ്ത്രം ജൈവരസതന്ത്രം

സ്വിസ് ജെവരസതന്തജ്ഞനും ഭിഷഗ്വരനുമായിരുന്നു ഫ്രീഡ്രിക്ക് മീഷർ (1844-). ന്യൂക്ലിയേക് അമ്ലം (ഡി.എൻ.എ.) ആദ്യമായി വേർതിരിച്ചതും തിരിച്ചറിഞ്ഞതും ഇദ്ദേഹമാണ്.

ജീവചരിത്രം[തിരുത്തുക]

ജോൺ ഫ്രീഡ്രിക്ക് മീഷർ 1844 ആഗസ്ത് 13 ന് സ്വിറ്റ്സർലാന്റിലെ ബാസിലിൽ ജനിച്ചു. ശാസ്ത്രജ്ഞൻമാരുടെ കുടുംബമായിരിന്നു മീഷറുടേത്. അദ്ദേഹത്തിന്റെ പിതാവും അമ്മാവനും ബാസിൽ സർവ്വകലാശാലയിലെ അനാട്ടമി വിഭാഗം അദ്ധ്യക്ഷരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് വളരെ ലജ്ജാലു ആയിരിന്നുവെങ്കിലും ബുദ്ധിശാലിയായിരിന്നു മീഷർ. ബാസിലിൽ ആണ് വൈദ്യശാസ്ത്ര പഠനം നടത്തിയത്. ഓർഗാനിക് രസതന്ത്രത്തിൽ പഠനം നടത്തിയെങ്കിലും പൂർത്തിയാക്കാനായില്ല. 1868ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം ലഭിച്ചു. ഭാഗികമായി ബധിരത ഉള്ളതിനാൽ ഭിഷഗ്വരനായി തുടരുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കിയ മീഷർ രസതന്ത്രം പഠിക്കുവാൻ തീരുമാനിച്ചു.
1868ൽ ട്യൂബിഞ്ചൻ സർവ്വകലാശാലയിൽ ഏണസ്റ്റ് ഹോപ്പി സൈലറുടെ കീഴിൽ ജൈവരസതന്ത്രത്തിൽ ഗവേഷണം ആരംഭിച്ചു. ശ്വേതരക്താണുക്കളിലാണ് ഗവേഷണം നടത്തിയത്. അവയിൽ നിന്ന് കോശമർമ്മം വേർതിരിച്ചെടുക്കുക എളുപ്പമാണെന്ന് മീഷർ മനസ്സിലാക്കിയിരിന്നു. അങ്ങനെ ശ്വേതരക്താണുക്കളുടെ കോശമർമ്മത്തിൽ നിന്നും ഫോസ്ഫേറ്റ് സമ്പുഷ്ടമായ ഒരു പദാർത്ഥം മീഷർ വേർതിരിച്ചെടുത്തു. ഈ പദാർത്ഥത്തിൽ എന്തെല്ലാം മൂലകങ്ങൾ ഉണ്ടെന്ന് മീഷർ അപഗ്രഥനം ചെയ്തു. അങ്ങനെ അതിൽ 14% നൈട്രജനും 2.5% ഫോസ്ഫറസും ഉണ്ടെന്ന് മനസ്സിലാക്കി. മീഷർ ആ പദാർത്ഥത്തിന് ന്യൂക്ലിയേൻ എന്ന് പേര് കൊടുത്തു. ഈ ന്യൂക്ലിയേക്ക് അമ്ലങ്ങളാണ് പിന്നീട് ഡി.എൻ.എ. എന്നറിയപ്പെട്ടത്. ക്ഷയരോഗം ബാധിച്ച് 1895 ആഗസ്റ്റ് 11 ന് അമ്പത്തിയൊന്നാം വയസിൽ ഫ്രീഡ്രിക്ക് മീഷർ അന്തരിച്ചു. [1] [2]

  1. ശാസ്ത്ര ചരിത്രം ജീവചരിത്രത്തിലൂടെ, ISBN :978-93-83330-15-7, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  2. പ്രപഞ്ചമഹാകഥ, ബിൽ ബ്രൈസൻ, ഡി.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=ഫ്രീഡ്രിക്ക്_മീഷർ&oldid=3360365" എന്ന താളിൽനിന്ന് ശേഖരിച്ചത്