"വെള്ളി (ദിവസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: cu:Пѧтъкъ
(ചെ.) യന്ത്രം പുതുക്കുന്നു: koi:Витӧдзлун
വരി 88: വരി 88:
[[kn:ಶುಕ್ರವಾರ]]
[[kn:ಶುಕ್ರವಾರ]]
[[ko:금요일]]
[[ko:금요일]]
[[koi:Пекнича]]
[[koi:Витӧдзлун]]
[[ksh:Friidaach]]
[[ksh:Friidaach]]
[[ku:În]]
[[ku:În]]

19:55, 19 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വെള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. വെള്ളി (വിവക്ഷകൾ)

ഒരാഴ്ചയിൽ വ്യാഴാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് വെള്ളിയാഴ്ച (ഇംഗ്ലീഷ് - Friday). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആഴ്ചയിലെ അഞ്ചാമത്തെ ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ അഞ്ചാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും വെള്ളിയാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വെള്ളിയാഴ്ച ആഴ്ചയിലെ ആറാമത്തെ ദിവസമാണ്.

അഞ്ചു ദിവസം പ്രവൃത്തിദിവസമുള്ള രാജ്യങ്ങളിലും സ്ഥാപനങ്ങളിലും സാധാരണഗതിയിൽ വെള്ളിയാഴ്ചയാണ് അസാന പ്രവൃത്തിദിവസം. അതിനാൽത്തന്നെ ആഘോഷത്തിന്റെയും ആശ്വാസത്തിന്റെയും ദിവസമായി വെള്ളിയാഴ്ചയെ പ്രകീർത്തിക്കാറുണ്ട്. ചില സ്ഥാപനങ്ങളിലാകട്ടെ വെള്ളിയാഴ്ചകളിൽ അനൗദ്യോഗിക വസ്ത്രധാരണവും അനുവദനീയമാണ്.

സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ആഴ്ചയിലെ അവസാനദിവസമാണ് വെള്ളിയാഴ്ച. അതിനാൽ ശനിയാഴ്ച ആദ്യ പ്രവൃത്തിദിനവും. എന്നുമാത്രമല്ല, മറ്റു ചില രാജ്യങ്ങളിൽ വാരാന്ത്യത്തിലെ ആദ്യദിനമായി വെള്ളിയാഴ്ച കരുതുന്നതിനാൽ ഞായറാഴ്ച ആദ്യത്തെ പ്രവൃത്തിദിനമായി മാറുന്നുമുണ്ട്. ബഹ്റൈൻ, ഐക്യ അറബ് എമിറേറ്റുകൾ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ വെള്ളി ആഴ്ചയിലെ അവസാനദിനവും ശനി ആദ്യ പ്രവൃത്തിദിനവുമായിരുന്നു. എന്നാൽ ബഹ്റൈനിലും ഐക്യ അറബ് എമിറേറ്റുകളിലും 2006 സെപ്റ്റംബർ 1[1] മുതലും കുവൈറ്റിൽ 2007 സെപ്റ്റംബർ 1 മുതലും[2] വെള്ളിയാഴ്ച വാരാന്ത്യത്തിലെ ആദ്യ ദിനവും ഞായർ ആദ്യ പ്രവൃത്തിദിനവുമാണ്.

അവലംബം

  1. Bahrain changes the weekend in efficiency drive
  2. Kuwait Changes to Friday-Saturday Weekend
"https://ml.wikipedia.org/w/index.php?title=വെള്ളി_(ദിവസം)&oldid=986011" എന്ന താളിൽനിന്ന് ശേഖരിച്ചത്