"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) [r2.5.2] യന്ത്രം ചേർക്കുന്നു: fa:بهمنیها; cosmetic changes |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: uk:Бахмані |
||
വരി 65: | വരി 65: | ||
[[te:బహుమనీ సామ్రాజ్యము]] |
[[te:బహుమనీ సామ్రాజ్యము]] |
||
[[tg:Султонати Баҳманӣ]] |
[[tg:Султонати Баҳманӣ]] |
||
[[uk:Бахмані]] |
|||
[[ur:بہمنی سلطنت]] |
[[ur:بہمنی سلطنت]] |
||
[[zh:巴赫曼尼苏丹国]] |
[[zh:巴赫曼尼苏丹国]] |
01:59, 19 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ബഹ്മനിദ് സാമ്രാജ്യം എന്നും അറിയപ്പെട്ട ബഹ്മനി സുൽത്താനത്ത് തെക്കേ ഇന്ത്യയിലെ ഡെക്കാൻ ഭരിച്ച ഒരു മുസ്ലീം സാമ്രാജ്യമായിരുന്നു. മദ്ധ്യകാല ഇന്ത്യയിലെ പ്രശസ്ത സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്മനി സുൽത്താനത്ത്.[1] ഗവർണ്ണർ അലാവുദ്ദിൻ ബഹ്മൻ ഷാ ആണ് 1347 ഓഗസ്റ്റ് 3-നു ഈ സുൽത്താനത്ത് സ്ഥാപിച്ചത്. ഇദ്ദേഹം അഫ്ഗാൻ അല്ലെങ്കിൽ തുർക്കി വംശജനാണെന്ന് കരുതുന്നു.[2] ദില്ലി സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കിന് എതിരായി അലാവുദ്ദിൻ ബഹ്മൻ ഷാ കലാപമുയർത്തി. ഇതിൽ മറ്റ് സൈനിക നേതാക്കൾ അദ്ദേഹത്തെ സഹായിച്ചു.[3] ദില്ലി സുൽത്താനത്തിന് എതിരായി കലാപമുയർത്തിയ നസിറുദ്ദിൻ ഇസ്മായിൽ ഷാ സഫർ ഖാനു വേണ്ടി കിരീടം ഒഴിഞ്ഞു. സഫർ ഖാൻ, അലാവുദ്ദിൻ ബഹ്മൻ ഷാ എന്ന പദവി സ്വീകരിച്ച് കിരീടധാരിയായി. ഇവരുടെ കലാപം വിജയിക്കുകയും, അലാവുദ്ദിൻ ബഹ്മൻ ഷാ ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് ഡെക്കാനിൽ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു. ബഹ്മനി തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് (ഗുൽബർഗ) ആയിരുന്നു. പിന്നീട് ഇത് മുഹമ്മദാബാദിലേയ്ക്ക് (ബിദാര്) മാറ്റി.
ഡെക്കാൻ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി ബഹ്മനികൾ തെക്കൻ സാമ്രാജ്യമായ വിജയനഗര സാമ്രാജ്യവുമായി മൽസരിച്ചു. മഹ്മൂദ് ഗവാന്റെ ഭരണാധികാരത്തിനു കീഴിലാണ് (1466 - 1481) ബഹ്മനി സുൽത്താനത്ത് അതിന്റെ ഉന്നതിയിലെത്തിയത്. 1518-നു ശേഷം സുൽത്താനത്ത് അഹ്മെദ്നഗർ, ബീരാർ, ബിദാർ, ബിജാപ്പൂർ, ഗോൽക്കൊണ്ട എന്നീ അഞ്ച് രാജ്യങ്ങളായി വിഘടിച്ചു. ഇവ ഒരുമിച്ച് ഡെക്കാൻ സുൽത്താനത്തുകൾ എന്ന് അറിയപ്പെടുന്നു.
ഇറാന്റെ ഇതിഹാസ രാജാവായ ബഹ്മന്റെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു. ഇവർ പേർഷ്യൻ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ബഹ്മനി സുൽത്താന്മാരും രാജകുമാരന്മാരും പേർഷ്യൻ ഭാഷയിൽ അതിയായ താല്പര്യം പ്രകടിപ്പിച്ചു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായി.[4]
ബഹ്മനി സുൽത്താന്മാരുടെ പട്ടിക
- അലാദ്ദിൻ ഹസ്സൻ ബഹ്മൻ ഷാ 1347 - 1358
- മൊഹമ്മദ് ഷാ I 1358 - 1375
- അലാദ്ദിൻ മുജാഹിദ് ഷാ 1375 - 1378
- ദാവൂദ് ഷാ 1378
- മൊഹമ്മദ് ഷാ II 1378 - 1397
- ഘിയാത്തുദ്ദിൻ 1397
- ഷംസുദ്ദിൻ 1397
- താജുദിൻ ഫിറൂസ് ഷാ 1397 - 1422
- അഹ്മദ് ഷാ I വാലി 1422 - 1436
- അലാദ്ദിൻ അഹ്മദ് ഷാ II 1436 - 1458
- അലാദ്ദിൻ ഹുമയൂൺ സാലിം ഷാ 1458 - 1461
- നിസാം ഷാ 1461 - 1463
- മൊഹമ്മദ് ഷാ III ലഷ്കാരി 1463 - 1482
- മൊഹമ്മദ് ഷാ IV (മഹ്മൂദ് ഷാ) 1482 - 1518
- അഹ്മദ് ഷാ III 1518 - 1521
- അലാദ്ദിൻ ഷാ 1521 - 1522
- വാലി-അള്ളാ ഷാ 1522 - 1525
- കാലിം-അള്ളാ ഷാ 1525 - 1527
അവലംബം
- ↑ "The Five Kingdoms of the Bahmani Sultanate". orbat.com. Retrieved 2007-01-05.
- ↑ Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0
- ↑ "http://books.google.ae/books?id=Kpd9lLY_0-IC&pg=PA149&lpg=PA149&dq=bahmani+sultanate&source=web&ots=W1_83svsXd&sig=InTG2GUaRfJpk7Rf4aJDm7TX-Z0&hl=en&sa=X&oi=book_result&resnum=8&ct=result"
- ↑ Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[1]