"കരിമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: rw:Igisheke
(ചെ.) r2.5.5) (യന്ത്രം നീക്കുന്നു: rw:Igisheke
വരി 128: വരി 128:
[[ro:Trestie de zahăr]]
[[ro:Trestie de zahăr]]
[[ru:Сахарный тростник]]
[[ru:Сахарный тростник]]
[[rw:Igisheke]]
[[simple:Sugarcane]]
[[simple:Sugarcane]]
[[sk:Cukrová trstina]]
[[sk:Cukrová trstina]]

10:43, 7 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കരിമ്പ്
വിളവെടുത്ത കരിമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Saccharum

Species

Saccharum arundinaceum
Saccharum bengalense
Saccharum edule
Saccharum officinarum
Saccharum procerum
Saccharum ravennae
Saccharum robustum
Saccharum sinense
Saccharum spontaneum

Sugar crystals

ഭാരതത്തിൽ വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ് (ആംഗലേയം:Sugarcane). ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശർക്കരയും പഞ്ചസാരയും[1]. Poaceae കുടുബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Saccharum officinarum Linn എന്നാണ്.[2].ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നു.

ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ന്യൂ ഗിനി എന്നിവയാണ്.

സവിശേഷതകൾ

പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്[2]. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന്‌ മുൻപായി വിളവെടുപ്പ് നടത്തുന്നു.

ചരിത്രം

ബി.സി 8000 ത്തിനോടടുത്ത് ന്യൂഗിനിയയിൽ നിന്നും സോളമൻ ന്യൂഹെബ്രൈഡ്സ് ദ്വീപസമൂഹങ്ങളിലേക്ക് കരിമ്പ് കൊണ്ടു വന്നതായി പറയപ്പെടുന്നു. തുടർന്ന് ബി.സി 6000 ൽ ഇൻഡോനേഷ്യ ഫിലിപ്പൈൻസ് , ഉത്തരേന്ത്യ തുടങ്ങിയിടങ്ങളിലേക്ക് കരിമ്പ് വ്യാപിച്ചു.[3]

അലക്സാണ്ടറുടെ ഇന്ത്യയിലേക്കുള്ള ആക്രമണവേളയിൽ, തേനീച്ചയിൽ നിന്നല്ലാതെയുള്ള ഒരുതരം തേൻ ലഭിച്ചതായി പരാമർശിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിൽ കരിമ്പിൽ നിന്നുണ്ടാക്കിയ അസംസ്കൃതശർക്കരയായിരിക്കണം എന്നു കരുതുന്നു[4]‌.

പുരാണം

നീല കരിമ്പുകൊണ്ടാണ് കാമദേവന്റെ വില്ല്

പോഷകമൂല്യം

300 മി ലി കരിമ്പിൻ നീരിൽ

ഊർജ്ജം 100 കിലോ കാലറി

പഞ്ചസാരകൾ 25 ഗ്രാം

കൃഷി

കരിമ്പിന്റെ നീര്, വേനൽക്കാലത്ത് വിൽപ്പനക്കെത്താറുണ്ട്. കരിമ്പ് പിഴിഞ്ഞ് നീരെടുക്കുന്നതിനുള്ള യന്ത്രമാണ് ചിത്രത്തിൽ കാണുന്നത്

ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്‌. ഇതിനു പുറകിൽ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം[5]. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉത്തർപ്രദേശ് ആണ്‌ ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത്[4][6]. അയനരേഖക്ക് വെളിയിലാണെങ്കിലും ഗംഗാതടം കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്‌. കരിമ്പ് കർഷകരുടെ ഒരു നാണ്യവിളയാണ്‌.

വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുൻപ് പലവട്ടം കൃഷിയിടം ഉഴുതുമറിക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന തണ്ടുകൾ വരിയും നിരയുമായാണ് നടുന്നത്. ഏതാണ്ട് ഒരേക്കറിൽ 12000-ത്തോളം തണ്ടുകൾ നടുന്നു. വളർച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകുന്നു. അരിവാളുപയോഗിച്ചാണ് കർഷകർ കരിമ്പ് വെട്ടിയെടുക്കുന്നത്[4].

പുതിയ ഇനങ്ങൾ

  • മാധുരി :- ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്ന ഇനം.
  • മധുരിമ: ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു. വെള്ളക്കെട്ടിലും വെള്ള ക്ഷാമം അനുഭവപ്പെടുന്നിടത്തും ഉത്തമം.
  • തിരുമധുരം:- പഞ്ചസാരയുടെ ഉയർന അളവ്. ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു.
  • സി.ഓ. - 92175:- വെള്ളത്തിലെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ കൃഷി.
  • സി.ഓ. - 70 :- കാലാ കരിമ്പിന്‌ പറ്റിയ ഇനം.
  • സി.ഓ. -6907:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.
  • സി.ഓ. - 7405:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.[7]

ഔഷധ ഗുണം

കരിമ്പിന്റെ നീരു് ശരീരം കൂടുതൽ തടിപ്പിക്കും. മൂത്രവും കഫവും വർദ്ധിപ്പിക്കും. മലം ഇളക്കും. രക്തപിത്തം ശമിപ്പിക്കും. വാതവും പിത്തവും ഉള്ളവർ ഊണിനു മുമ്പും കഫമുള്ളവർ ഊണിനു ശേഷവും കരിമ്പിൻ നീരു് കഴിക്കണം. പഴയ ശർക്കരയാണു് ഔഷധങ്ങളിൽ ചേർക്കുന്നത്. ചെറുനാരങ്ങ നീരോ ഇഞ്ചി നീരോ കരിമ്പിൻ നീരിൽ ചേർത്തു കഴിച്ചാൽ ആമാശയ വൃണവും അഗ്നിമാന്ദ്യവും മാറും. കരിമ്പിൻ നീരും കൊടിത്തൂവ കഷായവും ചേർത്ത് ഉണ്ടാക്കുന്നതാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്ന യാഷശർക്കര. [8]

കുറിപ്പുകൾ

ബ്രസീലിൽ കാറുകൾക്ക് കരിമ്പിൽ നിന്നും ഉണ്ടാക്കുന്ന മദ്യം ഇന്ധനമായി ഉപയോഗിക്കുന്നു[1].

അവലംബം

  1. 1.0 1.1 http://www.plantcultures.org/plants/sugar_cane_landing.html
  2. 2.0 2.1 http://ayurvedicmedicinalplants.com/plants/3102.html
  3. മാതൃഭൂമി ഹരിശ്രീ 2006 ഫെബ്രുവരി 4
  4. 4.0 4.1 4.2 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 153. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. http://www.fao.org/es/ess/top/commodity.html?lang=en&item=156&year=2005 (ശേഖരിച്ചത് 2009 ഏപ്രിൽ 3)
  6. http://indiabudget.nic.in/es2001-02/chapt2002/tab115.pdf (ശേഖരിച്ചത് 2009 ഏപ്രിൽ 3)
  7. കർഷകശ്രീ മാസിക. ഒക്ടോബർ 2009.പുറം 53
  8. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
"https://ml.wikipedia.org/w/index.php?title=കരിമ്പ്&oldid=947453" എന്ന താളിൽനിന്ന് ശേഖരിച്ചത്