"അണ്ണാ ഹസാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിസാൻ-> കിഷൻ
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bn:অন্না হজারে
വരി 33: വരി 33:
[[വർഗ്ഗം:ഇന്ത്യയിലെ സാമൂഹ്യപ്രവർത്തകർ]]
[[വർഗ്ഗം:ഇന്ത്യയിലെ സാമൂഹ്യപ്രവർത്തകർ]]


[[bn:অন্না হজারে]]
[[en:Anna Hazare]]
[[en:Anna Hazare]]
[[hi:अण्णा हजारे]]
[[hi:अण्णा हजारे]]

06:25, 7 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കിഷൻ ബാബുറാവു ഹസാരെ
പ്രസ്ഥാനം: ഭണ്ട് വികസന പദ്ധതി; വിവരവകാശ നിയമം; അഴിമതി വിരുദ്ധ പ്രസ്ഥാനം

ഇന്ത്യയിലെ ഒരു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹാസാരെ(ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു. നേരത്തെ 1990 ൽ പത്മശ്രീ അവാർഡും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. മാഗ്സസ്സെ അവാർഡ് ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.

ജീവിതഗതി

പട്ടാളത്തിൽ ഡ്രൈവർ ആയി 15 വര്ഷം ജോലി ചെയ്തു.1975 ല് വിരമിച്ച ശേഷം സാമൂഹ്യ പ്രവർത്തകനായി. മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, മധുര ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.

പൊതുരംഗത്തെ സ്വാധീനം

പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന്‌ ശ്രമിച്ച പ്രമുഖരിൽ ഒരാൾ കൂടിയാണ്‌ ഹസാരെ. പൊതുജീവിതത്തിലെ അഴിമതി തടയാൻ കഴിയും വിധം ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേൽ സർക്കാർ ചെവികൊടുക്കാത്തതിൽ പ്രതിഷേധിച്ച് 2010 ഏപ്രിൽ 5 മുതൽ മരണം വരെ നിരാഹാരം സമരത്തിലാണ് അന്ന ഹസാരെ.[1]

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അണ്ണാ_ഹസാരെ&oldid=947262" എന്ന താളിൽനിന്ന് ശേഖരിച്ചത്