"തറൈൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'A.D 1174ൽ മുഹമ്മദ് ഗോറി അഫ്ഗാനിസ്ഥാന്റെ ഭരമാധികാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2: വരി 2:
=== ഇതും കാണുക ===
=== ഇതും കാണുക ===
* [[രണ്ടാം തറൈൻ യുദ്ധം]]{{അപൂർണ്ണം}}
* [[രണ്ടാം തറൈൻ യുദ്ധം]]{{അപൂർണ്ണം}}
[[വർഗ്ഗം:ഇന്ത്യയിൽ നടന്ന യുദ്ധങ്ങൾ]]

15:49, 29 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

A.D 1174ൽ മുഹമ്മദ് ഗോറി അഫ്ഗാനിസ്ഥാന്റെ ഭരമാധികാരിയായി.വെറും ഗോത്രനേതാവായ ഗോറി ഈ നേട്ടം കൈ വരിച്ചത് യുദ്ധസാമർഥ്യം കൊണ്ട് മാത്രമായിരുന്നു.അഫ്ഗാനിസ്ഥാന്റെ ഭരണാധികാരിയായ ശേഷം ഗോറി ഇന്ത്യയിലേക്ക് തിരിഞ്ഞു.ആ സമയത്ത് രാജസ്ഥാന്റെ ഭരണം രജപുത്രരുടെ കയ്യിലായിരുന്നു.ഗോറി രജപുത്രരെ ആക്രമിക്കാൻ തീരുമാനിച്ചു. ശക്തനായ പൃഥിരാജ് ചൌഹാനായിരുന്നു. അവർക്ക് വലിയ സേനയും ഉണ്ടായിരുന്നു.പക്ഷേ ഗോറി അവരെ ആക്രമിക്കാൻ തീർച്ചയാക്കി.അങ്ങനെ തറൈൻ യുദ്ധത്തിന് കളമൊരുങ്ങി. തറൈൻ എന്ന ഗ്രാമത്തിൽ വച്ച് നടന്നതിലാണ് ആ പേര് ലഭിച്ചത്. ആ യുദ്ധത്തിൽ ലക്ഷക്കണക്കിന് സൈനികർ പങ്കെടുത്തു. രജപുത്രരുടെ സൈന്യത്തിൽ ഒരു ലക്ഷം വരുന്ന അശ്വാരൂഢ സേനയുണ്ടായിരുന്നു.ഗോറിയുടെ സൈന്യം ഇടത്,വലത്,മധ്യം എന്നിങ്ങനെ തിരിച്ചിരുന്നു. രജപുത്രരുടെ സൈന്യത്തിന്റെ വലിപ്പം കണ്ട് തന്റെ സൈന്യം ചിന്നിചിതറുമെന്ന് ഗോറി ഭയപ്പെട്ടു.യുദ്ധം ആരംഭിച്ചു യുദ്ധം ശക്തമായ സമയത്ത് ഗോറി പരിക്കേറ്റ് വീണു.അതോടെ അഫ്ഗാൻ സൈന്യം സ്തബ്ധരായി.ഗോറി മരിച്ചെന്നാണ് അവർ കരുതിയത്.ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായപ്പോൾ അഫ്ഗാൻ സൈന്യം രജപുത്രരെ ചെറുത്ത് ഗോറിയുമായി താബറിന്ത് കോട്ടയിലേക്ക് പിൻവാങ്ങി.രജപുത്രരുടെ സൈന്യത്തിന് കോട്ട തകർക്കാൻ കഴിഞ്ഞില്ല. ഗോറി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു

ഇതും കാണുക

ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.

"https://ml.wikipedia.org/w/index.php?title=തറൈൻ_യുദ്ധം&oldid=941801" എന്ന താളിൽനിന്ന് ശേഖരിച്ചത്