"ജി. ജനാർദ്ദനക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 36: വരി 36:
==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}
{{lifetime|1920|2011|ജൂൺ 8|മാർച്ച് 25}}

[[വർഗ്ഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ]]

06:55, 26 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ജനാർദ്ദനക്കുറുപ്പ്
പ്രമാണം:G. Janardhanakurup.jpg
ജി. ജനാർദ്ദനക്കുറുപ്പ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-06-08)ജൂൺ 8, 1920
കല്ലുവാതുക്കൽ, കൊല്ലം, കേരളം
മരണം2011 മാർച്ച് 25
കൊച്ചി, കേരളം,
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ്
പങ്കാളിശ്രീദേവിയമ്മ
വസതികൊച്ചി

മുൻ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്[1]. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, കലാകാരൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ജീവിതരേഖ

1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. ചാത്തന്നൂർ, പരവൂർ സ്‌കൂളുകൾ, തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മധുര അമേരിക്കൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു ജനാർദ്ദനക്കുറുപ്പ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1951ൽ നിയമ ബിരുദം നേടിയ ഇദ്ദേഹം അക്കാലങ്ങളിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും (നാടക രചന, അഭിനയം) സജീവമായി പ്രവർത്തിച്ചിരുന്നു. കെ.പി.എ.സിക്ക് രൂപം നൽകിയ ശേഷം ജനാർദ്ധനക്കുറുപ്പായിരുന്നു 1952 മുതൽ 1959 വരെ കെ.പി.എ.സിയുടെ സ്ഥാപക പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ ജനാർദ്ധനക്കുറുപ്പാണ് ജന്മി കേശവൻനായരുടെ വേഷം അവതരിപ്പിച്ചത്.

2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു[2].

അവലംബം

"https://ml.wikipedia.org/w/index.php?title=ജി._ജനാർദ്ദനക്കുറുപ്പ്&oldid=939439" എന്ന താളിൽനിന്ന് ശേഖരിച്ചത്