"അലക്സാണ്ടർ ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 82.178.115.163 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kbd:Македониэм и Александр
വരി 171: വരി 171:
[[ka:ალექსანდრე მაკედონელი]]
[[ka:ალექსანდრე მაკედონელი]]
[[kaa:İskender Zulqarnayın]]
[[kaa:İskender Zulqarnayın]]
[[kbd:Македониэм и Александр]]
[[kk:Ескендір Зұлқарнайын]]
[[kk:Ескендір Зұлқарнайын]]
[[kn:ಅಲೆಕ್ಸಾಂಡರ್]]
[[kn:ಅಲೆಕ್ಸಾಂಡರ್]]

06:42, 22 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മഹാനായ അലക്സാണ്ടർ മൂന്നാമൻ
Basileus of Macedon, Hegemon of the Hellenic League, Pharaoh of Egypt, Shahanshah of Persia
[[File:|frameless|alt=]]
Alexander fighting Persian king Darius III. From Alexander Mosaic, from Pompeii, Naples, Museo Archeologico Nazionale.
ഭരണകാലം336-323 ബിസി
മുൻ‌ഗാമിഫിലിപ് II
പിൻ‌ഗാമിഅലക്സാണ്ടർ IV
അനന്തരവകാശികൾഅലക്സാണ്ടർ IV
പിതാവ്മാസിഡോണിലെ ഫിലിപ് II
മാതാവ്എപിറസിലെ ഒളിമ്പിയാസ്

മഹാനായ അലക്സാണ്ടർ മാസിഡോണിലെ ഒരു ഗ്രീക്ക് രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമൻ, മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാത ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു.

അധികാരത്തിലേക്ക്

പിതാവായ ഫിലിപ് രണ്ടാമന്റെ മരണത്തോടെയാണ് അലക്സാണ്ടറിന് രാജപദവി ലഭിച്ചത്. ഫിലിപ് രാജാവ് ഗ്രീസിലെ വൻ‌കരാ സംസ്ഥാനങ്ങളെയെല്ലാം തന്നെ മാസിഡോണിയൻ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഫിലിപ് രാജാവിന്റെ മരണത്തോടെ അവയിൽ പലതും കലാപം തുടങ്ങി. അധികാരത്തിലെത്തിയശേഷം അലക്സാണ്ടറിന്റെ ആദ്യ നീക്കം തെക്കൻ സംസ്ഥാനങ്ങളിലെ കലാപം അടിച്ചമർത്തലായിരുന്നു.

കിഴക്കൻ ദേശങ്ങളിലേക്കുള്ള സൈനികാക്രമണം

അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ ഭൂപടം

ലോകം മുഴുവൻ കീഴടക്കണം എന്ന ആഗ്രഹത്തിൽ മാസിഡോണിയയിൽ നിന്നു പുറപ്പെട്ട അലക്സാണ്ടർ, ബി.സി.ഇ. 334-ൽ തന്റെ 22-ആം വയസ്സിൽ 20,000 പേരടങ്ങന്നുന്ന സൈന്യവുമായി ഹെല്ലസ്‌പോണ്ട് കടലിടുക്ക് കടന്നു.

ബി.സി.ഇ. 331 നവംബർ 1-ന് ഉത്തര മെസപ്പൊട്ടാമിയയിലെ ഗൗഗാമാലയിൽ വച്ച് നടന്ന യുദ്ധത്തിൽ, ദാരിയസ് മൂന്നാമൻ കോഡോമാനസിന്റെ നേതൃത്വത്തിലുള്ള പേർഷ്യൻ ഹഖാമനി സൈന്യത്തെ നിർണായകമായി പരാജയപ്പെടുത്തി. പേഷ്യക്കരെ പരാജയപ്പെടുത്തിയതിനു ശേഷം, അലക്സാണ്ടറിന്റെ കിഴക്കോട്ടുള്ള യാത്രയിൽ കാര്യമായ പ്രതിബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല.

ബി.സി.ഇ. 330 വർഷകാലത്ത് അലക്സാണ്ടർ ഇന്നത്തെ അഫ്ഘാനിസ്താനിലെത്തി. തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയിൽ (ഇന്നത്തെ കന്ദഹാർ) വിന്യസിച്ച് വടക്കുകിഴക്ക് ദിശയിൽ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി. ബി.സി.ഇ. 330/329 വർഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം കാബൂൾ താഴ്വരയിലെത്തി. ഇതിനു ശേഷം ഹിന്ദുകുഷിനു വടക്കോട്ട് കടന്ന് ബാക്‌ട്രിയ അധീനതയിലാക്കി.

തുടർന്നുള്ള രണ്ടുവർഷങ്ങളിൽ അമു ദാര്യ കടന്ന് ഇന്നത്തെ തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ, താജികിസ്താൻ പ്രദേശങ്ങളിലേക്കുള്ള സൈനികപരിപാടികളുടെ താവളം ബാക്ട്ര ആയിരുന്നു. ഖുരാ ഖും സമതലം താവളമാക്കിയിരുന്ന സിഥിയൻ നേതാവ് സ്പിറ്റാമെനെസ് ആയിരുന്നു ഇക്കാലത്ത് അലക്സാണ്ടറുടെ പ്രധാന പ്രതിയോഗി. ഇദ്ദേഹവും പിൽക്കാലത്ത് തോല്പ്പിക്കപ്പെട്ടു. തുടർന്ന് സിർ ദാര്യയുടെ തീരം വരെ അലക്സാണ്ടർ എത്തിച്ചേർന്നു. ഇവിടെ അലക്സാണ്ട്രിയ എസ്ചാറ്റ എന്ന ഒരു നഗരം സ്ഥാപിച്ചു. താജികിസ്താനിലെ ഇന്നത്തെ ഖൂജന്റിനടുത്താണ്‌ ഈ സ്ഥലം. അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ വടക്കുകിഴക്കേ അതിരാണിത്. ബി.സി.ഇ ആറാം നൂറ്റാണ്ടിൽ സൈറസ് സ്ഥാപിച്ച സൈറോപോളിസ് നഗരവും ഇതിനടുത്താണ്.[1].

വിവാഹം

അമു ദാര്യക്ക് വടക്ക് ഇന്നത്തെ ഉസ്ബെക്കിസ്താൻ താജികിസ്താൻ അതിർത്തിപ്രദേശത്ത് മൗവാസെസ്, ഓക്സിയാർട്ടസ്, സിസിമിത്രസ് തുടങ്ങിയ സിഥിയൻ നേതാക്കൾ, അലക്സാണ്ടറോട് ധീരമായി പൊരുതിയിരുന്നു. അലക്സാണ്ടറോട് കീഴടങ്ങിയ ഓക്സിയാർട്ടസിനെ പാരോപനിസഡെ പ്രദേശത്തെ (ഇന്നത്തെ കാബൂൾ മേഖല) സത്രപ് ആയി വാഴിച്ചിരുന്നു. ഈ പ്രദേശം സം‌രക്ഷിക്കുന്നതിന്‌ ആവശ്യമുള്ള ബന്ധങ്ങളുള്ള ഒരു വിശ്വസ്തനായി അലക്സാണ്ടർ ഇദ്ദേഹത്തെ കണക്കാക്കി. ഇതിനു പുറമേ ഇന്ത്യയിലേക്ക് തുടർന്നുള്ള മുന്നേറ്റസമയത്ത് മാസിഡോണിയൻ സേനക്ക് പുറകിൽ നിന്നുള്ള സം‌രക്ഷകനായും ഇദ്ദേഹത്തെ കണക്കാക്കിയിരിക്കണം. റോക്സനെ എന്ന ഓക്സിയാർട്ടസിന്റെ പുത്രിയെ അലക്സാണ്ടർ വിവാഹം ചെയ്യുകയും ചെയ്തു. അലക്സാണ്ടറുടെ മരണശേഷം ഈ ബന്ധത്തിൽ ജനിച്ച പുത്രനും അലക്സാണ്ടർ (നാലാമൻ) എന്ന പേരിലറിയപ്പെട്ടു[1]‌.

ഇന്ത്യയിലേക്ക്

ബി.സി.ഇ 327-ലെ വേനൽക്കാലത്ത് അലക്സാണ്ടർ ഹിന്ദുകുഷിന്‌ തെക്കോട്ട് തിരിച്ചുകടന്നു. കാബൂൾ നദിക്കരയിലൂടെ സിന്ധൂതടത്തിലേക്കുള്ള തന്നെ സൈനികനീക്കം തുടർന്നു. രണ്ടു വിഭാഗങ്ങളായാണ്‌ അലക്സാണ്ടറുടെ സൈന്യം ഇന്ത്യയിലേക്ക് (ഇന്നത്തെ പാകിസ്താൻ) കടന്നത്. പെർഡിക്കസ്, ഹെഫേസ്റ്റ്യൻ എന്നീ സേനാനായകന്മാരുടെ നേതൃത്വത്തിൽ ഒരു സംഘം കാബൂൾ നദിക്കരയിലൂടെ നീങ്ങി ഖൈബർ ചുരം വഴിയും, അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കാബൂൾ നദിക്ക് വടക്കുള്ള കുനാർ താഴ്വരയിലൂടെ വടക്കോട്ട് കടന്ന് ചിത്രാലിനു തെക്കുഭാഗത്ത് പഞ്ച്കോറ നദികൾക്കിടയിലുള്ള പ്രദേശത്തുകൂടിയാണ് ഇന്നത്തെ പാകിസ്താനിൽ പ്രവേശിച്ചത്. ബിയാസ് നദി വരെ അലക്സാണ്ടറൂടെ സൈന്യം എത്തിച്ചേർന്നു[2]‌. (ഹൈഫാസിസ് എന്നാണ്‌ ഗ്രീക്കുകാർ ഈ നദിയെ വിളിക്കുന്നത്). ഈ നദീതീരമാണ്‌ അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിര്‌[1].

മടക്കവും അന്ത്യവും

ബി.സി.ഇ. 326-ൽ മാസിഡോണിയൻ സൈന്യം പിന്തിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി[1]. സിന്ധൂനദിയിലൂടെ താഴേക്കുള്ള പാതയാണ്‌ അലക്സാണ്ടറും സംഘവും മടക്കയാത്രക്ക് തെരഞ്ഞെടൂത്തത്. (അന്നത്തെ സിന്ധൂനദിയുടെ പാത ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു). പട്യാല വരെ എത്തിയ സംഘം അവിടെ നിന്നും രണ്ടായി പിരിഞ്ഞ് നാട്ടിലേക്ക്ക് മടങ്ങി. നേർച്ചൂസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കടൽമാർഗ്ഗം നാട്ടിലേക്ക്ക് യാത്രയായപ്പോൾ അലക്സാണ്ടറുടെ നേതൃത്വത്തിൽ മറ്റുള്ളവർ മക്രാൻ തീരത്തുകൂടെ കരമാർഗ്ഗം മടക്കയാത്ര നടത്തി[2]. ബി.സി.ഇ. 324-ആമാണ്ടിലെ വസന്തത്തിൽ അലക്സാണ്ടറുടെ സംഘം (ആറുവർഷങ്ങൾക്കു ശേഷം) പെർസെപോളിസിൽ തിരിച്ചെത്തി. ബി.സി.ഇ. 323 ജൂൺ മാസം ബാബിലോണിൽ വച്ചാണ്‌ ഇദ്ദേഹം മരണമടഞ്ഞത്. അലക്സാണ്ടറുടെ മരണശേഷം, പിന്തുടർച്ചവകാശത്തിനുള്ള തർക്കങ്ങൾ ഏതാണ്ട് 20 വർഷത്തോളം നീണ്ടുനിന്ന യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു (ബി.സി.ഇ. 321-301) ഡയഡോക്കി അഥവാ പിൻ‌ഗാമികളുടെ യുദ്ധം (Wars of the successors) എന്ന് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നു.[3]

അലക്സാണ്ടറുടെ പിൻഗാമികൾ

ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള അലക്സാണ്ടറുടെ പ്രതിമ - ബി.സി.ഇ. രണ്ട്/ഒന്നാം നൂറ്റാണ്ടു കാലത്തേതാണെന്നു കരുതുന്നു. ഈ പ്രതിമ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നും എത്തിച്ചതാണെന്നും പറയപ്പെടുന്നു.

അലക്സാണ്ടറുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സേനാനായകന്മാർക്കിടയിൽ അധികാരവടം‌വലി ശക്തമയി. യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. അലക്സാണ്ടറുടെ ഭാര്യ റോക്സന്നെയും മകൻ അലക്സാണ്ടർ നാലാമനും ഈ സേനാനായകന്മാരുടെ കൈകളിലെ കളിപ്പാവകളായി മാറി (പിന്നീട് ബി.സി.ഇ. 311/310-ൽ കസ്സാണ്ടർ, അലക്സാണ്ടറുടെ ഇവരെ കൊലപ്പെടുത്തി‌). മെസപ്പൊട്ടമിയയിലെ സേനാനായകന്മാർക്കു പുറമേ അലക്സാണ്ടർ, കിഴക്കൻ ദേശങ്ങളിൽ ഭരണമേല്പ്പിച്ചു പോന്ന സത്രപരും ഒന്നു സചേർന്ന് അലക്സാണ്ടറൂടെ പിന്തുടർച്ചാവകാശത്തിനായി പൊരുതിയിരുന്നു.ബാക്ട്രിയയിലും സമീപപ്രദേശത്തും ഇങ്ങനെ തമ്പടിച്ചിരുന്ന ഏതാണ്ട് 23000-ത്തോളം വരുന്ന ഗ്രീക്ക്/മാസിഡോണിയൻ സൈനികരുണ്ടായിരുന്നു. ഇവരുടെ ഭീഷണിയെ ഒഴിവാക്കുന്നതിനായി, അക്കാലത്തെ അലക്സാണ്ടറൂടെ പിന്തുടർച്ചാവകാശീകളുടെ പ്രതിനിധിയായി ഭരണം നടത്തിയിരുന്ന പെർഡിക്കാസ്, പിത്തോൺ എന്ന സേനാനായകന്റെ നേഠൃത്വത്തിൽ 20000 പേരടങ്ങുന്ന ഒരു സൈന്യത്തെ കിഴക്കോട്ടയച്ചു. കിഴക്കൻ ദേശത്തെ വിമതരെ തോല്പ്പിച്ച് പിത്തൻ തന്റെ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയെങ്കിലും മീഡിയയുടെ സത്രപ് ആയിരുന്ന പിത്തോണെ, ബി.സി.ഇ. 317-ൽ കിഴക്കൻ സത്രപരുടെ 6500 പേരടങ്ങുന്ന ഒരു സേന പരാജയപ്പെടുത്തി. പിൽക്കാലത്ത് ആന്റിഗോണസ് കിഴക്കൻ സത്രപരെ പരാജയപ്പെടുത്തിയെങ്കിലും പാരോപനിസഡേയിലെ റോക്സന്നെയുടെ പിതാവായ ഓക്സിയാർട്ടസിന്‌ സ്ഥാനനഷ്ടം സംഭവിച്ചില്ല[1].

ഈജിപ്തിലെ സത്രപ് ആയിരുന്ന ടോളമിയെ നേരിടാനെത്തിയ പെർഡിക്കാസിനെ, ടോളമിയുമായി ഗൂഢാലോചന നടത്തി ബി.സി.ഇ. 321/320-ൽ അദ്ദേഹത്തിന്റെ സൈന്യത്തിലെ ചിലർ തന്നെ വധിച്ചു. മീഡിയയുടെ സത്രപ് ആയിരുന്ന പിത്തോണും പെർഡിക്കാസിന്റെ ഒരു സേനാനായകനായിരുന്ന സെല്യൂക്കസും ഇതിൽ പങ്കാളികളാണെന്ന് കരുതുന്നു. പെർഡിക്കാസിന്റെ പിൻഗാമിയായി മാസിഡോണിയയിൽ അധികാരത്തിലെത്തിയ ആന്റിപാറ്റർ, ബാബിലോണിലെ സത്രപ് ആയി ബി.സി.ഇ. 321-ൽ സെല്യൂക്കസിനെ നിയമിച്ചു. എന്നാൽ 315-ബി.സി.ഇയിൽ ഏഷ്യാ മൈനറിലെ സത്രപ് ആയ ആന്റിഗോണസിനെ ഭയന്ന് സെല്യൂക്കസ് ഈജിപ്തിൽ അഭയം തേടുകയും, ബി.സി.ഇ. 312/311 കാലത്ത് തിരിച്ചെത്തി ബാബിലോൺ ആക്രമിച്ച് കീഴടക്കുകയും സെല്യൂക്കിഡ് സാമ്രാജ്യത്തിന്‌ ആരംഭം കുറിക്കുകയും ചെയ്തു.

ചരിത്രപ്രാധാന്യം

അലക്സാണ്ടറുടെ സൈന്യത്തോടൊപ്പം ഭൂമിശാസ്ത്രജ്ഞരും, സസ്യശാസ്ത്രജ്ഞരും, ചരിത്രകാരന്മാരും, ജീവചരിത്രകാരന്മാരുടേയും മറ്റും ഒരു സംഘവും കൂടിയുണ്ടായിരുന്നു. അലക്സാണ്ടറുടെ സൈനികനടപടികളുടേയും അവർക്ക് നേരിടേണ്ടിവന്ന ജനസമൂഹങ്ങളേയും ഈ പ്രദേശങ്ങളിലെ ഭൂഘടനയെക്കുറിച്ചും മറ്റും വിലപ്പെട്ട വിവരങ്ങൾ ഇവർ ശേഖരിച്ചു. ഏഷ്യയുടെ ചരിത്രത്തിന്റെ വിലപ്പെട്ട രേഖകളാണിവ. അലക്സാണ്ടറുടെ പടനീക്കങ്ങളെക്കുറിച്ച് സംഘത്തിലുണ്ടായിരുന്ന ആരിയൻ രചിച്ച ഗ്രന്ഥമാണ്‌ അനബാസിസ് അലക്സാണ്ട്രി (അലക്സാണ്ടറുടെ സൈനികപര്യടനങ്ങൾ എന്ന് ഏകദേശതർജ്ജമ)[1].

ഏതാണ്ട് മൂന്നുവർഷം നീണ്ടുനിന്ന അലക്സാണ്ടറുടെ ഇന്ത്യൻ അധിനിവേശം വഴി യുറോപ്യന്മാർക്ക് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാനും ഇന്ത്യയെക്കുറിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ പ്രചരിച്ചിരുന്ന പല അബദ്ധധാരണകളും നീങ്ങാനും ഇടയായി[2].

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 113–122. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 4. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. p. 18. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറം കണ്ണികൾ

Primary Sources

Other


അലക്സാണ്ടർ ചക്രവർത്തി
Born: 356 BC Died: 323 BC
മുൻഗാമി King of Macedon
336–323 BC
പിൻഗാമി
മുൻഗാമി Great King (Shah) of Persia
330–323 BC
Pharaoh of Egypt
332–323 BC
മുൻഗാമി
New Title
King of Asia
331–323 BC
Persondata
NAME അലക്സാണ്ടർ ചക്രവർത്തി
ALTERNATIVE NAMES അലക്സാണ്ടർ III, Μέγας Aλέξανδρος (Greek)
SHORT DESCRIPTION Greek military commander
DATE OF BIRTH July 20, 356 BC
PLACE OF BIRTH Pella, Macedon
DATE OF DEATH June 10, 323 BC
PLACE OF DEATH Babylon

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link GA

"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ചക്രവർത്തി&oldid=936390" എന്ന താളിൽനിന്ന് ശേഖരിച്ചത്