"ചിത്രാഞ്ജലി സ്റ്റുഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 10: വരി 10:
==അവലംബം==
==അവലംബം==
<references/>
<references/>

[[en:Chithranjali Studio]]

17:11, 11 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളാ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ കീഴിൽ ചലച്ചിത്രനിർമ്മാണത്തിന് ആവശ്യമായ ഭൗതികസാഹചര്യങ്ങളും സാങ്കേതികസഹായങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ 1980 ൽ ആരംഭിച്ച സ്റ്റുഡിയോ സമുച്ചയമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള തിരുവല്ലം എന്ന സ്ഥലത്താണ് ഈ സ്ഥാപനം. വിവിധ തരം ക്യാമറകൾ, വാതിൽപ്പുറചിത്രീകണത്തിനു വേണ്ട ജനറേറ്ററുകൾ, ലൈറ്റുകൾ, ഫിലിം സംസ്കരണത്തിന് ലബോറട്ടറികൾ, എഡിറ്റിങ്ങ് ഉപകരണങ്ങൾ, ഡബ്ബിംഗ് സ്റ്റുഡിയോ, ഡി.റ്റി.എസ്.മിക്സിങ്ങ് സൗകര്യങ്ങൾ, വിശാലമായ ഷൂട്ടിങ്ങ് ഫ്ലോറുകൾ, വിവിധ തരം കൃത്രിമസാഹചര്യങ്ങൾ, പ്രകൃതിദത്തമായ ദൃശ്യങ്ങൾ ഇവ ഈ സ്റ്റുഡിയോയുടെ ഭാഗമായുണ്ട്. [1] [2] ഏറണാകുളം കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒരു ശാഖ പ്രവർത്തിക്കുന്നു. പ്രധാനമായും ചിത്രീകരണത്തിന് ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത്. ഇതോടൊപ്പം തിരുവനന്തപുരം നഗരത്തിൽ വഴുതക്കാട് എന്ന സ്ഥലത്ത് കലാഭവൻ ഡിജിറ്റൽ സ്റ്റുഡിയോ എന്ന പേരിൽ ടെലിവിഷൻപരിപാടികളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സാങ്കേതികസഹായം നൽകിവരുന്ന മറ്റൊരു സ്റ്റുഡിയോയും പ്രവർത്തിച്ചുവരുന്നു.


അവലംബം

  1. http://www.chithranjali.in/studio.aspx
  2. http://www.chithranjali.in/facilities.aspx
"https://ml.wikipedia.org/w/index.php?title=ചിത്രാഞ്ജലി_സ്റ്റുഡിയോ&oldid=928931" എന്ന താളിൽനിന്ന് ശേഖരിച്ചത്