"പോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: tl:Bubalus bubalis
വരി 131: വരി 131:


[[വർഗ്ഗം:വളർത്തുമൃഗങ്ങൾ]]
[[വർഗ്ഗം:വളർത്തുമൃഗങ്ങൾ]]

[[bjn:Hadangan]]


[[ace:Keubeuë]]
[[ace:Keubeuë]]
[[ar:جاموس الماء]]
[[ar:جاموس الماء]]
[[az:Asiya camışı]]
[[az:Asiya camışı]]
[[bjn:Hadangan]]
[[bn:মোষ]]
[[bn:মোষ]]
[[bo:མ་ཧེ།]]
[[bo:མ་ཧེ།]]
വരി 179: വരി 178:
[[te:గేదె]]
[[te:గేదె]]
[[th:กระบือ]]
[[th:กระบือ]]
[[tl:Kalabaw na pantubig]]
[[tl:Bubalus bubalis]]
[[tr:Asya mandası]]
[[tr:Asya mandası]]
[[uk:Водяний буйвіл]]
[[uk:Водяний буйвіл]]

16:50, 9 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

പോത്ത്
പോത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
B. bubalis
Binomial name
Bubalus bubalis
2004 ലെ കണക്കനുസരിച്ച് ലോകമാകമാനം പോത്തുകളുടെ എണ്ണം

കന്നുകാലികളിൽ പെട്ട ഒരു വളർത്തുമൃഗമാണ് പോത്ത്. പോത്ത് എന്നത് ഈ വർഗ്ഗത്തിലെ ആൺജീവികളെ മാത്രം വിളിക്കുന്ന പേരാണ്‌. പെൺജീവികളെ എരുമ എന്നു വിളിക്കുന്നു. ഉഴവുമൃഗങ്ങളായും ഭാരം വലിക്കാനും ഇവയെ മനുഷ്യർ ഉപയോഗിക്കുന്നു. ലോകത്തെ 53 ശതമാനം എരുമകളും ഇന്ത്യയിലാണ്, കൂടാതെ രാജ്യത്തെ മൊത്തം പാലുത്പാദനത്തിന്റെ 55 ശതമാനവും എരുമപ്പാലാണ്. എന്നാൽ കേരളത്തിലെ മൊത്ത ഉത്പാദനത്തിൽ ഇത് കേവലം 0.7 ശതമാനം മാത്രമാണ്.

പ്രത്യേകതകൾ

ഇണക്കമുണ്ടെങ്കിലും അപ്രതീക്ഷിതമായി അക്രമണോത്സുകരാകുന്ന സ്വഭാവം ഇവക്കുണ്ട്. മഴയായാലും വെയിലായായാലും അതിനെയൊന്നും കൂസാതെ അലസഗമനം ചെയ്യുന്ന സ്വഭാവമാണ്‌ ഇവയുടേത്.

ഉപയോഗങ്ങൾ

ഇവയുടെ മാംസം മനുഷ്യർ ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. ഇവയുടെ കൊമ്പിൻ കഷണങ്ങൾ വൃത്തിയായി ചെത്തിമിനുക്കി കത്തികൾക്കും മറ്റും പിടിയുണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇവയുടേ തോലും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു.

വരി ഉടക്കാതെ പോത്തുകളെ ഉഴവുമൃഗങ്ങളായും മറ്റും ഉപയോഗിക്കാനാവില്ല. പ്രായപൂർത്തിയാകുന്നതിന്നു മുൻപുതന്നെ ഉഴവുപോത്തുകളുടെ വരിയുടക്കുന്നു. പ്രത്യേകം തയ്യാറാക്കുന്ന ഒരുപകരണം കൊണ്ട് പുറമെ നിന്ന് വൃഷണങ്ങൾ ഞെരുക്കി ഉടക്കുന്ന സമ്പ്രദായമാണ്‌ പണ്ട് നിലവിലുണ്ടായിരുന്നത്.

നാടൻ എരുമകളെ മുൻകാലങ്ങളിൽ ശ്രമകരമായ ജോലികൾക്ക് ഉപയോഗിച്ചിരുന്നെങ്കിലും എരുമകൾ പൊതുവേ പാലുത്പാദനത്തിനായി മാറ്റിനിർത്തപ്പെട്ടുകാണാം. ഇന്ത്യയിൽ പാലുത്പാദനത്തിന്റെ സിംഹഭാഗവും എരുമകളിൽ നിന്നാണ്‌. കൂടിയമട്ടിൽ പാലുത്പാദനശേഷിയുള്ള വിവിധയിനം എരുമകളെ ഇക്കാലത്ത് ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Water Buffalo ploughing rice fields in Java,Indonesia
ഒരു പോത്തുവണ്ടി


പാലിന്റെ പോഷകമൂല്യം

വിവിധമൃഗങ്ങളുടെ പാൽ - 100 ഗ്രാമിൽ അടങ്ങിയ പോഷകമൂല്യം - താരതമ്യം

പോഷകമൂല്യം യൂണിറ്റ് പശു ആട് ചെമ്മരിയാട് എരുമ
ജലം g 87.8 88.9 83.0 81.1
പ്രോട്ടീൻ g 3.2 3.1 5.4 4.5
കൊഴുപ്പ് g 3.9 3.5 6.0 8.0
അന്നജം g 4.8 4.4 5.1 4.9
ഊർജ്ജം kcal 66 60 95 110
kJ 275 253 396 463
പഞ്ചസാരകൾ (ലാക്റ്റോസ്) g 4.8 4.4 5.1 4.9
Fatty Acids:
Saturated g 2.4 2.3 3.8 4.2
Mono-unsaturated g 1.1 0.8 1.5 1.7
Polyunsaturated g 0.1 0.1 0.3 0.2
കൊളസ്റ്റ്രോൾ mg 14 10 11 8
കാൽസിയം iu 120 100 170 195
എരുമപ്പാൽ ഉദ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ (11 ജൂൺ 2008)
രാജ്യം ഉത്പാദനം (x 1000 കി.ഗ്രാം) Footnote
ഇന്ത്യ 56960000 *
പാകിസ്താൻ 21500000 P
ചൈന 2900000 F
ഈജിപ്ത് 2300000 F
നേപ്പാൾ 930000 F
ഇറാൻ 241500 F
ബർമ്മ 205000 F
ഇറ്റലി 200000 F
ടർക്കി 35100 F
വിയറ്റ്നാം 31000 F
 World 85396902 A
P = ഔദ്യോഗിക കണക്ക്, F = FAO estimate, * = അനൗദ്യോഗിക/അർദ്ധ-ഔദ്യോഗിക/പ്രതിഫലന കണക്കുകൾ, C = മതിപ്പ് കണക്ക്, A = സംഗ്രഹം(ഔദ്യോഗിക, അനൗദ്യോഗിക, മതിപ്പ് കണക്കുകളുടെ തുക);

സ്രോതസ്സ്: Food And Agricultural Organization of United Nations: Economic And Social Department: The Statistical Devision

ഇതര ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=പോത്ത്&oldid=909962" എന്ന താളിൽനിന്ന് ശേഖരിച്ചത്