"ലിയനാർഡോ ഡാ വിഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: nds-nl:Leonardo da Vinci
(ചെ.) യന്ത്രം ചേർക്കുന്നു: si:ලියනාඩෝ ඩා වින්සි
വരി 146: വരി 146:
[[se:Leonardo da Vinci]]
[[se:Leonardo da Vinci]]
[[sh:Leonardo Da Vinci]]
[[sh:Leonardo Da Vinci]]
[[si:ලියනාඩෝ ඩා වින්සි]]
[[simple:Leonardo da Vinci]]
[[simple:Leonardo da Vinci]]
[[sk:Leonardo da Vinci]]
[[sk:Leonardo da Vinci]]

02:49, 25 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഡാവിഞ്ചി വരച്ച സ്വന്തം ഛായാചിത്രം

ലിയനാർഡോ ഡാ വിഞ്ചി നവോത്ഥാനകാലത്തിലെ ലോകപ്രശസ്തനായ കലാകാരനായിരുന്നു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്നു. ഈ സകലകലാവല്ലഭൻ 1452 ഏപ്രില് 15 നു ഇറ്റലിയിലെ ഫ്ലോറൻസ് പ്രവിശ്യയിലെ വിഞ്ചിക്കടുത്തുള്ള ഓലിവുമരങ്ങളും സൈപ്രസ് മരങ്ങളും ഇടതൂർന്നുവളരുന്ന മനോഹരമായ മലഞ്ചെരുവിലെ അഗിയാനോ എന്ന ഗ്രാമത്തിൽ ജനിച്ചു. മരണം 1519 മേയ് 2 ഫ്രാൻസിലെ ക്ലോസ് ലുസെ കൊട്ടാരത്തിൽ

മഹാനായ ശില്പി, ചിത്രകാരൻ, പെരുംതച്ചൻ, ശാസ്‌ത്രജ്ഞൻ, ബുദ്ധിരാക്ഷസൻ , ശരീരശാസ്ത്രവിദ്ഗ്ദൻ, സംഗീതവിദഗ്ദൻ, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്‌തനായിരുന്നു. അച്ഛന്റെ പേര് ലിയനാർഡോ ദി സേർ പിയറോ എന്നും അമ്മയുടെ പേര് കാറ്റെരിന എന്നും ആണ്‌‍. ഡാവിഞ്ചി എന്നത് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ വിഞ്ചിയെ സൂചിപ്പിക്കുന്നു.

ഇദ്ദേഹത്തിന്റെ സാന്ത മരിയ ഡെല്ല ഗ്ഗ്രാസിയെ ദേവാലയത്തിലെ തിരുവത്താഴം, മൊണാലിസ എന്നീ ചിത്രങൾ അവയുടെ കലാമൂല്യത്തിന്റെ പേരിൽ ലോക പ്രശസ്തങളാണ്‌‍. ഇദ്ദേഹത്തിന്റെ ചിന്താഗതികൾ തന്റെ കാലത്തിനും മുൻപിൽ പോവുന്നതിന് പ്രശസ്തമാണ്. അത് അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റർ, റ്റാങ്ക്, കാൽക്കുലേറ്റർ എന്നിവ ഉണ്ടാക്കുവാനുള്ള മാതൃകകൾ മുതലായവ അങ്ങനെയുള്ളവയാണ്.

ഒരു പുതിയ ചിത്രകലാ രീതി ലിയൊനാർഡോ ഡാ വിഞ്ചി വികസിപ്പിച്ചെടുത്തു. അക്കാലത്ത് ചിത്രകാരന്മാർ വെളുത്ത പശ്ചാത്തലമായിരുന്നു ചിത്രങ്ങൾ രചിക്കാന് ഉപയോഗിച്ചിരുന്നത്. ലിയൊനാർഡോ ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച് ചിത്രങ്ങൾ രചിച്ചു. ഇതൊരു ത്രിമാന പ്രതീതി ചിത്രത്തിലെ പ്രധാന വസ്തുവിന് നൽകി. പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലിയിൽ ചിത്രങ്ങാൾ വരയ്ക്കുന്നതിൻ പ്രശസ്തനായിരുന്നു ഡാ വിഞ്ചി.

മോണ ലിസ

ലിയൊനാർഡോയുടെ പ്രശസ്ത ചിത്രങ്ങളിൽ ദ് ലാസ്റ്റ് സപ്പർ, മോണാലിസ എന്നിവ ഉൾപ്പെടുന്നു.

ലിയൊനാർഡോ ഡാ വിഞ്ചി ഉന്നത നവോത്ഥാനത്തിന്റെ നായകരിൽ ഒരാളായിരുന്നു. യതാർത്ഥ ചിത്രകലയിൽ (റിയലിസ്റ്റിക്) വളരെ തല്പരനായിരുന്ന ‍ഡാവിഞ്ചി ഒരിക്കൽ മനുഷ്യ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കാനായി ഒരു ശരീരം കീറി മുറിച്ചിട്ടുണ്ട്.

ഇതും കാണുക

ഈ നവോത്ഥാന കലാകാരന്മാർ ഡാ‍വിഞ്ചിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ലിയനാർഡോ_ഡാ_വിഞ്ചി&oldid=897634" എന്ന താളിൽനിന്ന് ശേഖരിച്ചത്