"ഇ. ഇക്കണ്ട വാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രം ചേർത്തു
(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
വരി 12: വരി 12:
== അവലംബം ==
== അവലംബം ==
*[http://www.edakkunnitemple.org/warriam.html www.edakkunnitemple.org]
*[http://www.edakkunnitemple.org/warriam.html www.edakkunnitemple.org]
[[en:Ikkanda Warrier]]
{{IndiaFreedomLeaders}}
{{IndiaFreedomLeaders}}


വരി 18: വരി 17:
[[Category:കേരളത്തിലെ രാഷ്ട്രീയനേതാക്കൾ]]
[[Category:കേരളത്തിലെ രാഷ്ട്രീയനേതാക്കൾ]]
[[Category:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[Category:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]

[[en:Ikkanda Warrier]]

07:32, 23 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

സ്വതന്ത്രകൊച്ചിയുടെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രിയായിരുന്നു ഇക്കണ്ടവാരിയർ (1890-ജൂൺ 8 1977). 1948-ലാണ് അദ്ദേഹം ഭരണം എറ്റെറ്റുക്കുന്നത്.

ജീവിതരേഖ

കൊല്ലവർഷം 1065 മേടം 22-ന് തൃശൂർ താലൂക്കിലെ ഇടക്കുന്നിദേശത്ത് ഇടക്കുന്നിവാരിയത്ത് പാർവതിക്കുട്ടിവാരസ്യാരുടെയും കുട്ടനെല്ലൂർ മേലേടത്ത് ശങ്കരൻ നമ്പൂതിരിയുടെയും മകനായാണ് ഇക്കണ്ടവാരിയർ ജനിച്ചത്. ഇരിങ്ങാലക്കുട, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസംകഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ ജയിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബി.ഏ.യും മദ്രാസ് ലോ കോളേജിൽനിന്ന് ബി.എഫ്.എൽ.ഉം തിരുവനന്തപുരം ലോ കൊളേജിൽനിന്ന് 1918-ൽ ബി.എൽ ബിരുദവും കരസ്ഥമാക്കി. 1914-ൽ മദ്രാസ് കോളേജിൽ ബി.ഏ. പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്രസമാരത്തിൽ ആകൃഷ്ടനാവുകയും ആ വർഷം മദ്രാസിൽ‌വെച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഗാന്ധിയൻ ആദർശങ്ങൾ ശക്തമായി സ്വാധീനിച്ച ഇക്കണ്ടവാരിയർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായകപങ്കുവഹിച്ചു. 1947-ൽ കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ അദ്ധ്യക്ഷനായ ഇക്കണ്ടവാരിയർ കൊച്ചിയെ രാജഭരണത്തിൽനിന്ന് മോചിപ്പിക്കാൻ തീവ്രമായി പരിശ്രമിച്ചു. 1948-ൽ കൊച്ചിസംസ്ഥാനം സ്വതന്ത്രമാകുകയും കൊച്ചിയുടെ ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. പിന്നീട് കൊച്ചി തിരുവിതാംകൂറിൽ ലയിക്കുകയും മലബാറുമായിച്ചേർന്ന് 1956-ൽ കേരളസംസ്ഥാനം നിലവിൽ വരികയും ചെയ്തു. 1977 ജൂൺ 8-നായിരുന്നു ഇക്കണ്ടവാരിയരുടെ മരണം.

അവലംബം


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=ഇ._ഇക്കണ്ട_വാര്യർ&oldid=895458" എന്ന താളിൽനിന്ന് ശേഖരിച്ചത്