"കുറ്റ്യാടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:44, 22 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി നദി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. കോഴിക്കോട്, വടകര, കൊയിലാണ്ടി വഴി 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു. 585 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. പുരാതനമായ ഒരു കോട്ടയെ ചുറ്റി ഒഴുകുന്നതിനാൽ ഈ നദി കോട്ടപ്പുഴ എന്നും അറിയപ്പെടുന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്.

പോഷക നദികൾ

"https://ml.wikipedia.org/w/index.php?title=കുറ്റ്യാടിപ്പുഴ&oldid=895159" എന്ന താളിൽനിന്ന് ശേഖരിച്ചത്