"വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
++
(ചെ.) വായന എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 36: വരി 36:
[[vls:Leezn]]
[[vls:Leezn]]
[[zh:閱讀]]
[[zh:閱讀]]

[[Category:വായന]]

02:42, 21 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ അർഥവത്തായ കാര്യങ്ങളായി പരിവർത്തിച്ചു എടുക്കുന്നതിനോ അർഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീർണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധതരത്തിലുള്ള വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു.

ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകൾ, വർത്തമാനപ്പത്രങ്ങൾ, നോട്ടു ബുക്ക് തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെൻസിലോ, പെന്നോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.

ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന. "വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാൽ വിളയും വായിചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിത പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=വായന&oldid=893822" എന്ന താളിൽനിന്ന് ശേഖരിച്ചത്