"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Dam-stub
(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: വാഴാനി ഡാം >>> [[വാഴാനി അണക്ക...
(വ്യത്യാസം ഇല്ല)

10:15, 12 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

പൂർണ്ണമായും മണ്ണുകൊണ്ടു നിർമിച്ച കേരളത്തിലെ അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി ഡാം.[അവലംബം ആവശ്യമാണ്] തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

ഇതിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട് . വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമായ ഒന്നാണ്‌ ഈ സ്ഥലം. ഈ അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായിട്ടാണ്‌ ഉപയോഗിക്കുന്നത്. [1]

അവലംബം

  1. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=887993" എന്ന താളിൽനിന്ന് ശേഖരിച്ചത്