"വൈദ്യുത മോട്ടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: ur:برقی محرک
(ചെ.) യന്ത്രം ചേർക്കുന്നു: af:Elektriese motor
വരി 12: വരി 12:
[[വർഗ്ഗം:വൈദ്യുതകാന്തികത]]
[[വർഗ്ഗം:വൈദ്യുതകാന്തികത]]


[[af:Elektriese motor]]
[[ar:محرك كهربائي]]
[[ar:محرك كهربائي]]
[[ast:Motor llétricu]]
[[ast:Motor llétricu]]

20:29, 8 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുത മോട്ടോറുകൾ

വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപകരണമാണ് വൈദ്യുത മോട്ടോർ . ഒരു കാന്തികക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന ചാലകത്തിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ ആ ചാലകത്തിന് ചലിക്കാനുള്ള പ്രവണതയുണ്ടാകുന്നു. കാന്തികക്ഷേത്രങ്ങളുടെയും വൈദ്യുതി സംവഹിക്കുന്ന ചാലകങ്ങളുടെയും സമ്പർക്കം മൂലമുണ്ടാകുന്ന ഇത്തരം യാന്ത്രികോർജ്ജമാണ് വൈദ്യുത മോട്ടോറുകൾ പുറത്ത് തരുന്നത്. ഇതിന്റെ വിപരീത തത്ത്വമാണ് ജെനറേറ്ററുകളിലും ഡൈനാമോകളിലും യാന്ത്രികോർജ്ജത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കുവാൻ പ്രയോജനപ്പെടുത്തുന്നത്. എല്ലായ്പോഴും പ്രായോഗികമല്ലെങ്കിലും വൈദ്യുത മോട്ടോറുകൾ ജെനറേറ്ററുകളായും നേരേ തിരിച്ചും ഉപയോഗിക്കാവുന്നതാണ്.

പ്രവർത്തനം

ഒരു മോട്ടോറിന്റെ പ്രധാന ഭാഗങ്ങളാണ് അതിന്റെ സ്റ്റേറ്റർ, റോട്ടർ അഥവാ ആർമ്മേച്ചർ(armature) കമ്മ്യൂട്ടേറ്റർ എന്നിവ. സ്റ്റേറ്റർ എന്നത് ഒരു സ്ഥിര കാന്തമോ വൈദ്യുത കാന്തമോ ആകാം. ആർമേച്ചറിനെ ചുറ്റിയായിരിക്കും സാധാരണ സ്റ്റേറ്റർ സ്ഥിതിചെയ്യുന്നത്. സ്റ്റേറ്റർ ആർമേച്ചറിന് ഒരു കാന്തിക മണ്ഡലം പ്രദാനം ചെയ്യുന്നു. സ്റ്റേറ്റർ നിർമ്മിക്കുന്ന കാന്തിക മണ്ഡലത്തിൽ സ്വതന്ത്രമായി തിരിയാൻ കഴിവുള്ള വൈദ്യുത കാന്തമോ സ്ഥിരകാന്തമോ ആയിരിക്കും ആർമേച്ചർ.

സ്റ്റേറ്റർ സ്ഥിര കാന്തമായിട്ടുള്ള മോട്ടറുകളിൽ ആർമേച്ചറിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ സംജാ‍തമാകുന്ന കാന്തികക്ഷേത്രം സ്റ്റേറ്ററിലെ കാന്തികക്ഷേത്രവുമായി വികർഷിക്കുകയും ഇത് ആർമ്മേച്ചർ കറങ്ങുവാൻ കാരണമാകുകയും ചെയ്യുന്നു

"https://ml.wikipedia.org/w/index.php?title=വൈദ്യുത_മോട്ടോർ&oldid=885689" എന്ന താളിൽനിന്ന് ശേഖരിച്ചത്