"പട്ടിക്കാംതൊടി രാവുണ്ണി മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ആധുനീക കഥകളിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:57, 7 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആധുനീക കഥകളിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന യുഗപ്രഭാവനായ കഥകളി നടനാണ് ശ്രീ പട്ടിക്കാം‌തൊടി രാമുണ്ണി മേനോൻ. അദ്ദേഹം നടൻ മാത്രമല്ലായിരുന്നു.

നല്ലൊരു ഗുരുനാഥനും കൂടെ ആയിരുന്നു. ആട്ടാപ്രകാര കർത്താവ് എന്നൊരു തസ്തിക ഉണ്ടെങ്കിൽ അതിനും അദ്ദേഹം അർഹൻ ആയിരുന്നു. കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ

കഥകളെല്ലാം തന്നെ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്രകരാമായത് ശ്രീ പട്ടിക്കം‌തൊടി രാമുണ്ണി മേനോൻ എന്നൊരു ഒറ്റയാളുടെ കർമ്മഫലം ആയിരുന്നു. കല്ലുവഴിചിട്ടക്ക് ഇന്നു കാണുന്ന ഭംഗി വരുത്താൻ അദ്ദേഹത്തിനെ സമശീർഷരായിവർത്തിച്ച മറ്റുചിലരുടെ കൂടെ സംഭാവനകൾ കൂടെ ഉണ്ട്. അതിലൊന്നാൺ ് മുണ്ടായ

വെങ്കിടകൃഷ്ണഭാഗവതർ. മറ്റൊന്നാണ് മദ്ദളചക്രവർത്തിയായ വെങ്കിച്ചസ്വാമി.ഗുരുവായൂർ കുട്ടൻ മാരാർ, മൂത്തമന കേശവൻ നമ്പൂതിരി എന്നിവരെ കൂടെ സ്മരിക്കാതെ വയ്യ.പിന്നെ

ചുട്ടിയിലും കോപ്പുപണിയിലും അരഗണ്യനായ ഒതേനത്ത് ഗോവിന്ദൻ നായർ.

പാലക്കാട് ജില്ലയും മലപ്പുറം ജില്ലയും വേർതിരുക്കുന്നത് കുന്തിപ്പുഴയാണ്. കുന്തിപ്പുഴയുടെ വടക്ക്പടിഞ്ഞാറെക്കരയിൽ പാലക്കാട് ജില്ലയിൽ ചെത്തല്ലൂർ എന്ന ഗ്രാമത്തിലാണ്

പട്ടിക്കം‌തൊടി തറവാട്. പട്ടിക്കാം‌തൊടി തറവാട്ടിൽ ഇളയവളായ നാരായണിയമ്മയുടെ പുത്രനായി കൊല്ലവർഷം 1056 കന്നിമാസം 12ന് അതായത് 1880 സെപ്റ്റംബർ മാസം

ഞായറാഴ്ച്ച പകൽ പതിനഞ്ചുനാഴിക പതിനഞ്ചുവിനാഴിക ചെന്നസമയം തിരുവാതിര നക്ഷത്രത്തിൽ ശ്രീ പട്ടിക്കം‌തൊടി രാമുണ്ണി മേനോൻ ഭൂജാതനായി. പിതാവ് അവിടെ

അടുത്തുള്ള രാമൻ തൃക്കോവിൽ ശാന്തിക്കാരനായ മാധവൻ എമ്പ്രാന്തിരി ആയിരുന്നു. അമ്മാമനായ രാമൻ നായരുടെ മേൽനോട്ടത്തിൽ കുട്ടി വളർന്നു. അമ്മാന്റെ പേരുതന്നെ

ആണ് പാരമ്പര്യമനുസരിച്ച് മരുമകനും ഇട്ടത്. രാമൻ എന്നത് ഓമനിച്ച് രാമുണ്ണി എന്ന് വിളിച്ചു.

ആറുമാസം പ്രായമായപ്പോഴെക്കും അമ്മ ദീനക്കാരിയായി. പൃഷ്ഠഭാഗത്ത് വലിയൊരു മുഴകൊണ്ട് ശല്യം സഹിക്കാതെ അടുത്തൊന്നും ആശുപതികൾ ഇല്ലാത്തതിനാൽ

മഞ്ചേരിയിലെ ഒരു ആശുപത്രിയിലേക്ക് രാമൻ നായർ സഹോദരിയെ കൊണ്ട് പോയി. ഒളപ്പണ്ണമണക്കലെ അഞ്ചാം തമ്പുരാൻ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ കാര്യസ്ഥനായിരുന്നു രാമൻ നായർ. നാരായണിയമ്മ ആശുപത്രി ജീവിതം വിട്ട് വന്ന

ഒരുകൊല്ലത്തിനുഇള്ളിൽ നിര്യാതയായി.