"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 53: വരി 53:
[[വർഗ്ഗം:പുതിയനിയമം]]
[[വർഗ്ഗം:പുതിയനിയമം]]
[[വർഗ്ഗം:പൗലോസിന്റെ ലേഖനങ്ങൾ]]
[[വർഗ്ഗം:പൗലോസിന്റെ ലേഖനങ്ങൾ]]


[[ar:رسالة بولس الرسول الثانية إلى أهل كورنثوس]]
[[arc:ܐܓܪܬܐ ܕܠܘܬ ܩܘܪܢܬܝܐ ܕܬܪܬܝܢ]]
[[ca:Segona Epístola als Corintis]]
[[cs:Druhý list Korintským]]
[[da:Paulus' Andet Brev til Korintherne]]
[[el:Β' Επιστολή προς Κορινθίους]]
[[en:Second Epistle to the Corinthians]]
[[eo:2-a epistolo al la korintanoj]]
[[es:Segunda epístola a los corintios]]
[[fa:نامه دوم به قرنتیان]]
[[fi:Toinen kirje korinttilaisille]]
[[fr:Deuxième épître aux Corinthiens]]
[[hak:Kô-lìm-tô-heu-sû]]
[[he:האיגרת השנייה אל הקורינתים]]
[[hr:Druga poslanica Korinćanima]]
[[hu:Pál második levele a korinthosziakhoz]]
[[ia:Epistola 2 al Corinthios]]
[[id:Surat Paulus yang Kedua kepada Jemaat di Korintus]]
[[it:Seconda lettera ai Corinzi]]
[[ja:コリントの信徒への手紙二]]
[[jv:II Korintus]]
[[ko:코린토 신자들에게 보낸 둘째 서간]]
[[la:Epistula II ad Corinthios]]
[[lmo:Segunda letera ai Curinz]]
[[lt:Antrasis laiškas korintiečiams]]
[[nl:Tweede brief van Paulus aan de Korintiërs]]
[[no:Paulus' andre brev til korinterne]]
[[pl:2. List do Koryntian]]
[[pt:Segunda Epístola aos Coríntios]]
[[qu:Kurinthuyuqkunapaq iskay ñiqin qillqa]]
[[ro:A doua epistolă a lui Pavel către corinteni]]
[[ru:2-е послание к Коринфянам]]
[[scn:Secunna Littra a li Curinzî]]
[[sh:Druga poslanica Korinćanima]]
[[simple:Second Epistle to the Corinthians]]
[[sm:O le tusi e lua a Paulo ia Korinto]]
[[sr:Друга посланица Коринћанима]]
[[sv:Andra Korinthierbrevet]]
[[sw:Waraka wa pili kwa Wakorintho]]
[[ta:கொரிந்தியருக்கு எழுதிய இரண்டாவது நிருபம்]]
[[tl:Ikalawang Sulat sa mga taga-Corinto]]
[[ug:كورىنتلىقلارغا يېزىلغان ئىككىنچى خەت]]
[[uk:2-е послання до коринтян]]
[[vi:Thư thứ hai gửi tín hữu Côrintô]]
[[yo:Episteli Keji si awon ara Korinti]]
[[zh:哥林多後書]]

17:13, 25 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ എട്ടാമത്തെ പുസ്തകമാണ് കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം. '2 കോറിന്ത്യർ' എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. പുതിയനിയമത്തിലെ ഇതരഗ്രന്ഥങ്ങളെപ്പോലെ ഗ്രീക്കു ഭാഷയുടെ കൊയ്നേ രൂപത്തിൽ എഴുതപ്പെട്ട ഈ കൃതി ആദ്യകാലക്രിസ്തീയസഭയുടെ ശ്രദ്ധേയനായ നേതാവ് തർശീശിലെ പൗലോസും ശിഷ്യൻ തിമോത്തിയും ചേർന്ന് ഗ്രീസിൽ കോറിന്തിലെ ക്രിസ്ത്യാനികൾക്ക് എഴുതിയതാണ്. അരംഭവാക്യത്തിൽ, കത്തയക്കുന്നവരിൽ ഒരാളായി തിമോത്തി പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും[1] പൗലോസിന്റെ ആ യുവശിഷ്യൻ ഈ രചനയിൽ പങ്കാളിയോ വെറും കേട്ടെഴുത്തുകാരനോ ആയിരുന്നത് എന്നു വ്യക്തമല്ല.

എതിരാളികളുടെ നിശിതമായ വിമർശനങ്ങൾക്കു തീഷ്ണമായ സംവാദശൈലിയിൽ മറുപടി പറയുന്ന ഈ കൃതി പൗലോസിന്റെ "ജീവിത ജീവിതദൗത്യത്തിന്റെ തന്നെ ന്യായീകരണം" (Apologia Pro Vita Sua) എന്നും പുതിയനിയമത്തിലെ ഏറ്റവും രസകരമായ രചനകളിലൊന്ന് എന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്.[2]

പശ്ചാത്തലം

കോറീന്തിലെ സഭയുമായുള്ള പൗലോസിന്റെ സമ്പർക്കത്തിന്റെ ഏകദേശമായ പുനർനിർമ്മിതി ഇങ്ങനെ ആവാം:[3]

  1. ഏതാണ്ട് 18 മാസം ദീർഘിച്ച ആദ്യസന്ദർശനം (അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 18:11). കോറിന്തിൽ നിന്നു മടങ്ങിയ പൗലോസ് എഫേസൂസിൽ മൂന്നു വർഷത്തോളം താമസിക്കുന്നു.(അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 19:8, 19:10, 20:31). (ഏകദേശം ക്രി.വ. 53 മുതൽ 57 വരെയുള്ള കാലം).
  2. ഒരുപക്ഷേ എഫേസൂസിൽ നിന്നാവാം, "മുന്നറിയിപ്പുലേഖനം" എഴുതുന്നു.
  3. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം എഫേസൂസിൽ നിന്ന് എഴുതുന്നു. (1 കൊറിന്ത്യർ 16:8).
  4. ഒന്നാം ലേഖനം 16:6-ലെ സൂചന പിന്തുടർന്നാൽ, കോറിന്തിലേക്കുള്ള രണ്ടാം സന്ദർശനം. എഫേസൂസ് ആസ്ഥാനമാക്കി കഴിഞ്ഞ 3 വർഷക്കാലത്തിനിടെ ആയിരിക്കാം ഇത്. രണ്ടാം ലേഖനം 2:1-ൽ പറയുന്ന "വേദനാജനകമായ സന്ദർശനം" ഇതാവാം.
  5. മടങ്ങിവന്ന പൗലോസ് "കണ്ണുനീരിന്റെ കത്ത്" എഴുതുന്നു.
  6. മൂന്നാമതൊരിക്കൽ കൂടി കോറിന്ത് സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന (2 കോറിന്ത്യർ 12:14, 13:1) രണ്ടാം ലേഖനം എഴുതുന്നു. കത്തിൽ രചനാസ്ഥലത്തിന്റെ സൂചനയില്ല. എന്നാൽ എഫേസൂസിൽ നിന്ന് മാസിഡോണിയയിലേക്കു പോയശേഷം അവിടെ ഫിലിപ്പിയിലോ തെസ്സലോനിക്കയിലോ വച്ച് എഴുതിയതിയിരിക്കാം ഇതെന്ന് ഊഹിക്കപ്പെടുന്നു.[4]
  7. ഗ്രീസിൽ പൗലോസ് മൂന്നു മാസം ചെലവഴിച്ചതിന്റെ സൂചന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 20:2-3-ൽ കാണുന്നതിനാൽ, രണ്ടാം ലേഖനം എഴുതിയ ശേഷം ലേഖകൻ മൂന്നാമതൊരിക്കൽ കോറിന്ത് സന്ദർശിച്ചിരിക്കും എന്നു കരുതാവുന്നതാണ്. അക്കാലത്ത് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ കോറിന്തിലെ സഭയിലെ പ്രമുഖരിൽ പലരുടേയും അഭിവാദനങ്ങൾ ചേർത്തു കാണാം.[4]

രചനാചരിത്രം

കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനം പൗലോസിന്റെ രചനയാണെന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ സാമാന്യമായ യോജിപ്പുണ്ടെങ്കിലും ഇത് ഒരു ലേഖനം തന്നെയോ ഒന്നിലേറെ ലേഖനങ്ങൾ ചേർന്നതോ എന്നതിൽ തർക്കമുണ്ട്. പുതിയനിയമത്തിൽ കോറിന്തിയർക്കുള്ള പൗലോസിന്റെ രണ്ടു ലേഖനങ്ങൾ മാത്രമേയുള്ളു എങ്കിലും ആ ലേഖനങ്ങൾ തന്നെ തരുന്ന സൂചന അദ്ദേഹം നാലു ലേഖനങ്ങളെങ്കിലും എഴുതിയിരിക്കണം എന്നാണ്.

  • ഇപ്പോഴുള്ള ആദ്യലേഖനം 5:9-ൽ "ദുർമ്മാർഗ്ഗികളിൽ നിന്ന് അകന്നിരിക്കാൻ എന്റെ കത്തിൽ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പു തന്നിരുന്നു" എന്ന പ്രസ്താവനയിൽ സൂചിപ്പിക്കുന്ന "മുന്നറിയിപ്പുലേഖനം" (warning letter) ആയിരിക്കാം നാലു ലേഖനങ്ങളിൽ ആദ്യത്തേത്.
  • ഇപ്പോഴുള്ള ഒന്നാം ലേഖനം, നാലു ലേഖനങ്ങളിൽ രണ്ടാമത്തേതാകാം.
  • ഇപ്പോഴുള്ള രണ്ടാം ലേഖനം 2:3-4, 7:8 വാക്യങ്ങളിൽ നേരത്തേ എഴുതിയ ഒരു "കണ്ണുനീരിന്റെ" കത്തിനെക്കുറിച്ച്(letter of tears) പറയുന്നുണ്ട്. ഇപ്പോഴുള്ള ഒന്നാം ലേഖനത്തിന് ഈ വിശേഷണം ഇണങ്ങാത്തതിനാൽ രണ്ടു ലേഖങ്ങൾക്കുമിടയിൽ എഴുതിയ മറ്റൊരു ലേഖനമാവാം അത്. രണ്ടാം ലേഖനം 10-13 അദ്ധ്യായങ്ങളിൽ ആദ്യത്തെ 9 അദ്ധ്യായങ്ങളിലേതിൽ നിന്ന് വ്യത്യസ്ഥമായ കർക്കശസമീപനമാണ് കാണുന്നത്. അതിനാൽ ഈ നാല് അദ്ധ്യായങ്ങൾ നേരത്തേ എഴുതിയ "കണ്ണുനീരിന്റെ കത്തി"-ന്റെ ഭാഗമായിരുന്നതും പിന്നീടെഴുതിയ രണ്ടാം ലേഖനം 1-9 അദ്ധ്യായങ്ങളോട് കൂട്ടിച്ചേർക്കപ്പെട്ടതുമാകാം.[5] അതേസമയം, "കണ്ണുനീരിന്റെ കത്ത്" ഇപ്പോൾ ഭാഗികമായിപ്പോലും നിലവിലില്ല എന്നു വാദിക്കുന്നവരും ഉണ്ട്.[3]
  • ഇപ്പോഴുള്ള രണ്ടാം ലേഖനം മുഴുവനോ ഭാഗികമോ ആയി, നാലു ലേഖനങ്ങളിൽ അവസാനത്തേതാകാം.


രണ്ടാം ലേഖനത്തിൽ 1-9 അദ്ധ്യായങ്ങൾ ചേർന്ന ആദ്യഭാഗം "മുന്നറിയിപ്പുലേഖനത്തിലേയോ" ഇതരലേഖനങ്ങളിലെയോ ഭാഗങ്ങൾ അടങ്ങുന്നു എന്നും വാദിക്കപ്പെട്ടിട്ടുണ്ട്. [6]ഉദാഹരണമായി രണ്ടാം ലേഖനം 6:14 മുതൽ 7:1 വരെ മുന്നറിയിപ്പുലേഖനത്തിലെ ഭാഗങ്ങളാണെന്നു ചിലർ കരുതുന്നു.[5] എന്നാൽ ഈ നിലപാടുകൾക്ക് സ്വീകൃതി കുറവാണ്.[7]

ഉള്ളടക്കം

ആരംഭത്തിലെ അഭിവാദനത്തിനും (1:1-11) സമാപനാശീർവാദത്തിനും(13:11-14) ഇടയ്ക്ക് ഈ കൃതിയിൽ മൂന്നു ഖണ്ഡങ്ങൾ കണ്ടെത്താനാകും.[3] ഈ ഖണ്ഡങ്ങളോരോന്നും അതിലും ചെറിയ ഉപഖണ്ഡങ്ങൾ ചേർന്നുണ്ടായതായിരിക്കാനും മതി.

ന്യായവാദം

അദ്യത്തെ ഏഴദ്ധ്യായങ്ങൾ ചേർന്ന ആദ്യഖണ്ഡത്തിൽ ലേഖകൻ തന്റെ പ്രവർത്തികളേയും പ്രേഷിതദൗത്യത്തേയും സൗമ്യമായി ന്യായീകരിക്കുകയും കോറിന്തിയരോടുള്ള സ്നേഹം എടുത്തു പറയുകയും ചെയ്യുന്നു. ഇതിന്റെ ആരംഭത്തിൽ, കോറിന്തിലെ സഭയുടെ നേരേയുള്ള തന്റെ സമീപകാലപെരുമാറ്റത്തെ ന്യായീകരിക്കുന്ന പൗലൊസ് അവിടേക്കുള്ള തന്റെ വേദന നിറഞ്ഞ രണ്ടാം സന്ദർശനത്തെയും തുടർന്ന് താൻ എഴുതിയ "കണ്ണുനീരിന്റെ കത്തിന്റേയും" കാര്യം എടുത്തുപറയുന്നു. സ്വന്തം ശുശ്രൂഷയുടെ ദൈവശാസ്ത്രത്തിന്റെ ദീർഘമായ വിശദീകരണമാണ് ലേഖകൻ പിന്നീടു നടത്തുന്നത്. തന്റെ നേരേ ഹൃദയം തുറക്കാൻ പിതൃസമാനമായ വാത്സല്യത്തോടെ കോറിന്തിയരോടു നടത്തുന്ന അഭ്യർത്ഥനയും, നേരത്തേ എഴുതിയ കണ്ണുനീരിന്റെ കത്തിനുണ്ടായ നല്ല പ്രതികരണത്തെക്കുറിച്ചു കേട്ടറിഞ്ഞതിലുള്ള സന്തോഷ പ്രകടനവും സഭാകാര്യങ്ങളെ സംബന്ധിച്ച ചില പ്രായോഗികനിർദ്ദേശങ്ങളും ചേർന്നതാണ് ലേഖനത്തിന്റെ ഈ ഭാഗത്തിന്റെ ഊഷ്മളമായ സമാപനം. ഈ ഭാഗത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു:-

യെരുശലേമിനുള്ള സഹായം

8, 9 അദ്ധ്യായങ്ങൾ ബുദ്ധിമുട്ടുകളനുഭവിച്ചുകൊണ്ടിരുന്ന യെരുശലേമിലെ സഭയിലെ സാധുക്കൾക്കു വേണ്ടിയുള്ള ധനസമാഹരണത്തെ സംബന്ധിച്ച നിർദ്ദേശങ്ങളാണ്. ഇതിനെക്കുറിച്ച് കോറിന്തിലെ സഭയ്ക്ക് എഴുതുന്നതു തന്നെ അധികപ്പറ്റാണെന്നും ഇക്കാര്യത്തിലുള്ള അവരുടെ തീഷ്ണതയെക്കുറിച്ച് മാസിഡോണിയയിലുള്ളവർക്കു മുൻപിൽ താൻ അഭിമാനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ലേഖകൻ ഒരിടത്തു പറയുന്നു.(9:1-2)

തീഷ്ണസംവാദം

ലേഖനത്തിന്റെ ശൈലി ഒൻപതാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്നു മാറുന്നു. അതിനാൽ തുടർന്നു വരുന്ന മൂന്നദ്ധ്യായങ്ങൾ മറ്റൊരു ലേഖനത്തിന്റെ ഭാഗമാണെന്നും ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറയുന്ന "കണ്ണുനീരിന്റെ കത്ത്(letter of tears)"-ന്റെ ഭാഗമായിരിക്കാം ഒരുപക്ഷേ ഇതെന്നും കരുതുന്നവരുണ്ട്. ഈ നാലദ്ധ്യായങ്ങളിൽ (9-13) ലേഖകൻ തീഷ്ണമായ സംവാദശൈലിയിൽ, സ്വന്തം പ്രേഷിതവേലയെ ന്യായീകരിക്കുന്നു. സാത്താൻ പ്രകാശത്തിന്റെ മാലാഖയായി വേഷം കെട്ടുന്നതുപോലെ വേഷം കെട്ടുന്ന "കപട അപ്പസ്തോലന്മാരാണ്" ഇവിടെ പൗലോസിന്റെ വിമർശനത്തിന് മുഖ്യമായും വിഷയീഭവിക്കുന്നത്. ലേഖനത്തിന്റെ ഈ ഖണ്ഡത്തിലെ ചില ഭാഗങ്ങൾ വിഡ്ഡിയുടെ പ്രഭാഷണം(fool's speech) എന്നറിയപ്പെടുന്നു. താഴെക്കൊടുക്കുന്ന വാക്യങ്ങൾ അതിൽ പെടുന്നു:

നേരിൽക്കാണുമ്പോൾ വിനീതനും അകലെയായിരിക്കുമ്പോൾ തന്റേടിയും എന്നു നിങ്ങൾ പറയുന്ന ഞാൻ, പൗലോസ് എന്നാണ് ഈ ഖണ്ഡത്തിന്റെ തുടക്കത്തിൽ ലേഖകൻ സ്വയം പരിചയപ്പെടുത്തുന്നത്. "അയാളുടെ കത്തുകൾ തീഷ്ണവും ശക്തവുമാണ്. എന്നാൽ കഴ്ചയിൽ ദുർബലനും സംസാരത്തിൽ കഴമ്പില്ലാത്തവനുമാണ് അയാൾ"(10:11) എന്നു കോറിന്തിയർ തന്നെക്കുറിച്ചു പറയുന്നതായും ലേഖകൻ എഴുതുന്നുണ്ട്.

അവലംബം

  1. 2 കോറിന്ത്യർ 1:1 "ദൈവതിരുമനസാൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായ പൗലോസും സഹോദരൻ തിമോത്തെയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അഖായയിലെമ്പാടുമുള്ള സർവവിശുദ്ധർക്കും എഴുതുന്നത്."
  2. കോറിന്തിയർക്കെഴുതിയ ലേഖനങ്ങൾ, കത്തോലിക്കാവിജ്ഞാനകോശം
  3. 3.0 3.1 3.2 2 Corinthians: Introduction, Argument, and Outline, by Daniel Wallace at bible.org
  4. 4.0 4.1 Corinthians, Second Epistle to the, in Easton's Bible Dictionary, 1897
  5. 5.0 5.1 THE SECOND LETTER TO THE CORINTHIANS, from "An Introduction to the New Testament", By Edgar J. Goodspeed, 1937
  6. New Testament Letter Structure, from Catholic Resources by Felix Just, S.J.
  7. "An Introduction to the Bible", by John Drane (Lion, 1990), p.654
  8. 2 കോറിന്ത്യർ 7: 2-4