"ദിൽമ റൗസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: cu:Дилма Руссєфф
(ചെ.) യന്ത്രം പുതുക്കുന്നു: cu:Дилма Роусєвъ
വരി 23: വരി 23:
[[cbk-zam:Dilma Rousseff]]
[[cbk-zam:Dilma Rousseff]]
[[cs:Dilma Rousseffová]]
[[cs:Dilma Rousseffová]]
[[cu:Дилма Руссєфф]]
[[cu:Дилма Роусєвъ]]
[[da:Dilma Rousseff]]
[[da:Dilma Rousseff]]
[[de:Dilma Rousseff]]
[[de:Dilma Rousseff]]

20:41, 21 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദിൽമ റൗസഫ്
ഇലക്ഷൻ പോസ്റ്ററിലെ ദിൽമയുടെ ചിത്രം.

ബ്രസീലിന്റെ നിയുക്ത പ്രസിഡണ്ടും സാമ്പത്തിക വിദഗ്‌ധയും രാഷ്ട്രീയ നേതാവുമാണ് ദിൽമ റൗസഫ്.ഇപ്പോഴത്തെ പ്രസിഡണ്ട് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവ ഭരണകൂടത്തിൽ 2003ൽ മുതൽ ഊർജ്ജമന്ത്രിയായിരുന്ന ദിൽമ 2005-ൽ ഉദ്യോഗസ്ഥ വിഭാഗം മേധാവിയായി നിയമിതയായിരുന്നു.തുടർച്ചയായി മൂന്നാം തവണ മൽസരിക്കാൻ ഭരണഘടനപ്രകാരം അനുവാദമില്ലാത്തതിനാൽ പ്രസിഡണ്ട് ലുലക്കു പകരം ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട ദിൽമ 56% വോട്ട് നേടി വിജയം കൈവരിച്ചു. 2011 ജനുവരി 1 ന് സ്ഥാനമേൽക്കുന്ന ദിൽമയായിരിക്കും ബ്രസീലിന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ട്.[1]

ജീവിതരേഖ

ബെൽജിയംകാരനായ അഭിഭാഷകൻ പെഡ്രോ റൗസഫിന്റെയും ബ്രസീൽകാരിയായ ദിൽമ ജയ്ൻ ഡ സൽവയുടെയും മകളായി ദിൽമ റൗസഫ് 14 ഡിസംബർ 1947-ൽ ജനിച്ചു. ദിൽമയുടെ 14-ആം വയസ്സിൽ പിതാവ് മരണമടഞ്ഞു.19-ആം വയസ്സിൽ സാമ്പത്തിക ശാസ്ത്രവിദ്ധ്യാർത്ഥിയായിരുന്ന കാലത്താണ് ദിൽമ രാഷ്ട്രീയത്തിൽ തല്പരയായത്. രാജ്യത്തെ ഏകാധിപത്യ ഭരണത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒളിപ്പോരാട്ടങ്ങളോട് സഹകരിച്ച ദിൽമ സംഘാംഗങ്ങൾക്ക് കമ്മ്യുണിസത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുകയും തീവ്ര ഇടതുപക്ഷ ആശയങ്ങളുള്ള രചനകളിലേർപ്പെടുകയും ചെയ്തു.1970-ൽ പോലീസ് പിടിയിലായ ദിൽമക്ക് തടവറക്കുള്ളിൽ ക്രൂരമർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.1973-ൽ ജയിൽ മോചിതയായി.

ദിൽമ റൗസഫ് ലുല ഡ സിൽവയോടൊപ്പം ഒരു തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ.

പിന്നീട് ബ്രസീലിലെ ഏകാധിപത്യഭരണത്തിന്റെ സ്വാധീനം കുറഞ്ഞതോടെ ദിൽമ മുഖ്യധാരാരാഷ്ട്രീയത്തിൽ സജീവമാകുകയും ലുല ഭരണത്തിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. ഈ കാലയളവിലാണ് ദിൽമയുടെ രാഷ്ട്രീയ കാഴ്ചപ്പാട് മാർക്സിസത്തിൽ നിന്നും പ്രായോഗിക മുതലാളിത്തമായി മാറുന്നത്.

അവലംബം

  1. ബ്രസീലിന് ആദ്യ വനിതാ പ്രസിഡന്റ്‌ ,മാതൃഭൂമി, 2 നവംബർ 2010
"https://ml.wikipedia.org/w/index.php?title=ദിൽമ_റൗസഫ്&oldid=875481" എന്ന താളിൽനിന്ന് ശേഖരിച്ചത്