"വാഴേങ്കട കുഞ്ചു നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ 1909 സെപ്റ്റംബർ 9ന് ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:05, 7 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ 1909 സെപ്റ്റംബർ 9ന് പാലക്കാട് ജില്ലയിൽ കാറൽമണ്ണദേശത്ത് നെടുമ്പെട്ടി വീട്ടിൽ ഗണപതി നായരുടേയും ചേനമ്പുറത്ത് ഇട്ടിച്ചിരി അമ്മയുടേയും മകനായി ജനിച്ചു. കഥകളിയിലെ നായക-പ്രതിനായക വേഷങ്ങളിലെല്ലാം സ്വകീയമാർഗ്ഗം അവലംബിച്ച ശ്രീ കുഞ്ചു നായർ അദ്വിതീയനായ കഥകളി നടനും ഗുരുനാഥനുമാണ്. ഗോകുലാഷ്ടമി ദിനത്തിൽ ജനിച്ചതിനാൽ ക്ർഷ്ണൻ എന്നാണ് പേരിട്ടത്. "കുഞ്ചു" എന്നത് വിളിപ്പേരായിരുന്നു. കാറൽമണ്ണയാണ് മാത്ർ^ഗ്ർ^ഹമെങ്കിലും അമ്മയുടെ ജ്യേഷ്ഠത്തിയോടൊന്നിച്ച് ജ്യേഷ്ഠത്തിയുടെ ഭർത്ർ^ഗ്ർ^ഹം സ്ഥിതിചെയ്യുന്ന അടുത്ത ഗ്രാമമായ വാഴേങ്കടയിലായിർന്നു കുഞ്ചു നായർ തന്റെ ശൈശവം ചെലവിട്ടത്.

"https://ml.wikipedia.org/w/index.php?title=വാഴേങ്കട_കുഞ്ചു_നായർ&oldid=865041" എന്ന താളിൽനിന്ന് ശേഖരിച്ചത്