"ഉപന്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: my:အက်ဆေး
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: nn:Essay
വരി 61: വരി 61:
[[ne:निबन्ध]]
[[ne:निबन्ध]]
[[nl:Essay]]
[[nl:Essay]]
[[nn:Essay]]
[[no:Essay]]
[[no:Essay]]
[[pl:Esej]]
[[pl:Esej]]

20:50, 5 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഏതെങ്കിലും ഒരു വിഷയത്തെ ആധാരമാക്കി സാമാന്യം വിശദമായ രീതിയിൽ സമഗ്രതലങ്ങളേയും സ്പർ‌ശിച്ച് പ്രതിപാദിയ്ക്കുന്ന ഗദ്യപ്രബന്ധമാണ് ഉപന്യാസം. എഴുത്തുകാരന്റേതായ അഭിപ്രായസ്വാതന്ത്ര്യത്തിന് ഇതിൽ പ്രാധാന്യം കൽ‌പ്പിക്കുന്നു.

ഒരു ഉപന്യാസത്തിന്റേതായി കൽ‌പിച്ചുവരുന്ന 5 ഗുണങ്ങൾ താഴെ പറയുന്നു.

  • ഏകാഗ്രത
  • പൂർ‌വാപരബന്ധം
  • സംക്ഷിപ്തത
  • ശൈലി
  • വ്യക്തിത്വം

സുനിശ്ചിതമായ ഒരു ലക്ഷത്തെ മുൻ‌നിർ‌ത്തി വിഷയത്തെ ഏകാഗ്രതയോടെ സമീപിയ്ക്കുന്നതാണ് ഒന്നാമത്തെ ഗുണം. വിഷയത്തെ കുറിച്ചുള്ള സമഗ്രബോധം ഉണ്ടാവേണ്ടതാണ്. വിഷയത്തിന്റെ ആരംഭത്തെക്കുറിച്ചും ഉപസംഹാരത്തെക്കുറിച്ചും രചയിതാവ് ബോധവാനാകേണ്ടതുണ്ട്, ഇതാണ് രണ്ടാമത്തെ ഗുണം. മൂന്നാമത്തെ ഗുണമായ സംക്ഷിപ്തതയിൽ വിഷയത്തിനു അനുകൂലമായ വലിപ്പത്തെയാണ് പ്രാധാന്യമാക്കുന്നത്. വായനക്കാരന് ദുസ്സാദ്ധ്യമക്കുന്ന പദങ്ങളുപേക്ഷിച്ച് അന്തസ്സേറിയതും ഗൗരവമേറിയതുമായ സാഹിത്യഭാഷ അഭിലഷണീയമാണ്. രചയിതാവിന്റെ വ്യക്തിപരമായ നിലപാടും സമീപനങ്ങളുമെല്ലാം അഞ്ചാമത്തെ ഗുണത്തിൽ അടങ്ങിയിരിക്കുന്നു.

ഒരു ഉപന്യാസത്തിന്റെ ശിൽ‌പഘടനയിൽ 3 ഭാഗങ്ങളാണുള്ളത്.

  • ഉപക്രമം
  • പ്രതിപാദ്യം
  • ഉപസംഹാരം

വിഷയത്തിലേയ്ക്ക് വായനക്കാരന്റെ ശ്രദ്ധ തിരിയ്കുന്നതാണ് ഉപക്രമം. വിഷയത്തെക്കുറിച്ചുള്ള അപഗ്രഥനവും നിഗമനങ്ങളും ആണ് പ്രതിപാദ്യം. ഉപന്യാസത്തിലൂടെ താനെത്തിച്ചേർ‌ന്ന നിഗമനമാണ് ഉപസംഹാരത്തിൽ പ്രതിപാദിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഉപന്യാസം&oldid=864048" എന്ന താളിൽനിന്ന് ശേഖരിച്ചത്