"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] പ്രധാനപ്പെട്ട [[ആദിവാസി]] വർഗമാണ് '''കുറിച്യർ'''. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായി ഇവർ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റു ജാതിക്കാരെ താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് [[അയിത്തം]] കല്പിച്ചിരിക്കുന്നു. [[കൃഷി|കൃഷിയും]] വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] പ്രധാനപ്പെട്ട [[ആദിവാസി]] വർഗമാണ് '''കുറിച്യർ'''. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായി ഇവർ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റു ജാതിക്കാരെ താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് [[അയിത്തം]] കല്പിച്ചിരിക്കുന്നു. [[കൃഷി|കൃഷിയും]] വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.


ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലെ കുറിച്യരുടേതാണ്."മിറ്റം" എന്നാണ്കുറിച്യ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്. == പേരിനു പിന്നിൽ ==
ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലെ കുറിച്യരുടേതാണ്."മിറ്റം" എന്നാണ്കുറിച്യ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.
== പേരിനു പിന്നിൽ ==
കന്നട പദങ്ങളായ കുറിയ(മല), ചിയൻ(ആളുകൾ) എന്നിവയിൽ നിന്ന് മലയിൽ വസിക്കുന്നവർ എന്നർത്ഥത്തിൽ‍ കുറിചിയൻ അഥവാ കുറിച്യർ എന്ന പദം രൂപമെടുത്തത്.
കന്നട പദങ്ങളായ കുറിയ(മല), ചിയൻ(ആളുകൾ) എന്നിവയിൽ നിന്ന് മലയിൽ വസിക്കുന്നവർ എന്നർത്ഥത്തിൽ‍ കുറിചിയൻ അഥവാ കുറിച്യർ എന്ന പദം രൂപമെടുത്തത്.



03:25, 4 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ആദിവാസി വർഗമാണ് കുറിച്യർ. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായി ഇവർ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റു ജാതിക്കാരെ താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിക്കുന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.

ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലെ കുറിച്യരുടേതാണ്."മിറ്റം" എന്നാണ്കുറിച്യ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.

പേരിനു പിന്നിൽ

കന്നട പദങ്ങളായ കുറിയ(മല), ചിയൻ(ആളുകൾ) എന്നിവയിൽ നിന്ന് മലയിൽ വസിക്കുന്നവർ എന്നർത്ഥത്തിൽ‍ കുറിചിയൻ അഥവാ കുറിച്യർ എന്ന പദം രൂപമെടുത്തത്.

കുറിക്ക് കൊള്ളുന്ന അമ്പയക്കുന്നവർ എന്ന അർത്ഥത്തിലാണ് ഈ പേരുണ്ടായത് എന്ന് മറ്റു ചിലർ കരുതുന്നു.

ഐതിഹ്യം

ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളിൽ പ്രധാനപ്പെട്ടവവയിൽ ഒന്ന് ഇങ്ങനെയാണ്: കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തിൽ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.

ചരിത്രം

കണ്ണൂർ ജില്ലയിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന ഈ വിഭാഗം ചരിത്രപരമായ കാരണങ്ങളാൽ വയനാട്ടിൽ എത്തിച്ചേർന്നതാവുമെന്നാണ്‌ കരുതുന്നത്. കൊട്ടിയൂർ പ്രദേശത്ത് പ്രാചീനകാലം മുതൽക്കേ കുറിച്യർ അധിവസിച്ചിരുന്നു. പഴശ്ശിരാജാവിനുമായി കുറിച്യർക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു.

സംസ്കാരങ്ങൾ

അയിത്താചാരം

കാട്ടിലെ ഏറ്റവും ഉയർന്ന വർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളിൽ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തിൽ അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല. സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാൽ അയിത്തമായി എന്നവർ ധരിക്കുന്നു. ബ്രാഹ്മണർക്കും വയനാട്ടിലെ പഴയ നായന്മാർക്കും ഒഴിച്ച് മറ്റെല്ലാവർക്കും അവർ അയിത്തം കല്പിച്ചിരിക്കുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവർ അയിത്തക്കാരെ അകറ്റുന്നത്. ഈ സമ്പ്രദായം കർക്കശമായി പാലിച്ചിരുന്നതിനാൽ മറ്റുള്ള ആദിവാസികളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവർക്ക് നിഷിദ്ധമായിരുന്നു.

ആരാധന

മലോൻ, മലകാരി, കരിമ്പിലിപൊവുതി, കരമ്പിൽ ഭഗവതി, അതിരാളൻ തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പൻ, ഭദ്രകാളി, ഭഗവതി തുടങ്ങിയവരുമുണ്ട്. ഇതിൽ തങ്ങളുടെ കാണപ്പെട്ട ദിവമായി മലക്കാരിയെ വിശ്വസിക്കുന്നു. പരമശിവനാണ് വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകൾ ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ പ്രധാനം അനുഗ്രഹങ്ങൾ. കരിമ്പിലി ഭഗവതി സ്ത്രീകൾക്ക് സുഖപ്രസവം, പാതിവ്രത്യസം‌രക്ഷണം എന്നിവ നിർവഹിക്കുന്നു.

വേട്ടയാടൽ

അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു. മാംസം ഇവരുടെ പ്രധാനാഹാരമാണ്‌. പൂജകൾക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.

കലകൾ

മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താൽ കുറിച്യർക്ക് കലാവാസന അല്പം കുറവാണ്. എങ്കിൽത്തന്നെ മാൻപാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകൾ ഇവർക്കുമുണ്ട്.

അവലംബം



കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=കുറിച്യർ&oldid=862343" എന്ന താളിൽനിന്ന് ശേഖരിച്ചത്