"ജ്യോതി ബസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) സിദ്ധാർഥ ശങ്കർ റേ-യുടെ ലിങ്ക് ചേർക്കുന്നു.
(ചെ.) ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ ലിങ്ക് ചേർക്കുന്നു.
വരി 14: വരി 14:
| term = [[21 ജൂൺ]] [[1977]]–[[6 നവംബർ]] [[2000]]
| term = [[21 ജൂൺ]] [[1977]]–[[6 നവംബർ]] [[2000]]
| predecessor = [[സിദ്ധാർഥ ശങ്കർ റേ]]
| predecessor = [[സിദ്ധാർഥ ശങ്കർ റേ]]
| successor =[[ബുദ്ധദേവ് ഭട്ടാചാര്യ]]
| successor =[[ബുദ്ധദേവ്‌ ഭട്ടാചാര്യ]]
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]
| religion =
| religion =

19:19, 27 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യോതി ബസു
ജ്യോതി ബസു
പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി
ഓഫീസിൽ
21 ജൂൺ 19776 നവംബർ 2000
മുൻഗാമിസിദ്ധാർഥ ശങ്കർ റേ
പിൻഗാമിബുദ്ധദേവ്‌ ഭട്ടാചാര്യ
വ്യക്തിഗത വിവരങ്ങൾ
ജനനം (1914-07-08) 8 ജൂലൈ 1914  (109 വയസ്സ്)
കൽക്കട്ട, പശ്ചിമബംഗാൾ
മരണംജനുവരി 17, 2010(2010-01-17) (പ്രായം 95)
കൊൽക്കത്ത, പശ്ചിമ ബംഗാൾ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
വസതികൊൽക്കത്ത
വെബ്‌വിലാസംwww.cpim.org
As of January 27, 2007
ഉറവിടം: [1]

ജ്യോതി ബസു(ബംഗാളി: জ্যোতি বসু) ( ജൂലൈ 8,1914- ജനുവരി 17 2010) പശ്ചിമബംഗാളിൽ നിന്നുള്ള ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയും ബസുവിനാണ്‌. [1][2]

പ്രവർത്തനങ്ങൾ

കൽക്കത്തയിൽ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ്‌, പ്രസിഡൻസി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷിൽ ബി.എ ഹോണേഴ്‌സും, ലണ്ടനിലെ മിഡിൽ ടെമ്പിളിൽ നിന്നും നിയമപഠനവും നേടിയ ബസു യു.കെ യിൽ ആയിരുന്നപ്പോൾ തന്നെ മാർക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ഹാരി പോളിറ്റ്‌, രജനി പാം ദത്ത്‌, ബെൻ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ്‌ പാർടി നേതാക്കളുമായി അടുത്ത്‌ സഹകരിച്ചു. ലണ്ടനിലെ ഇന്ത്യൻ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ സ്റ്റുഡൻസിലും അംഗമായിരുന്നു. ലണ്ടൻ മജിലിസിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ അംഗമായി. 1952 മുതൽ 1957 വരെ വെസ്റ്റ്‌ ബംഗാൾ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ സെക്രട്ടറി. 1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്രാനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വർഷങ്ങളിൽ വെസ്റ്റ്‌ ബംഗാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂൺ 21 ന്‌ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടർച്ചയായി അഞ്ചു വർഷം ഇടതുപക്ഷസർക്കാരിനെ നയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി 2000 നവംബർ ആറിനു മുഖ്യമന്ത്രിപദം വിട്ടു. സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ്‌ ബ്യൂറോ പ്രത്യേക ക്ഷണിതാവ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു [3].ന്യൂമോണിയ ബാധയെ തുടർന്ന് 2010 ജനുവരി ഒന്നിന് ജ്യോതിബസുവിനെ കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള എ.എം.ആർ.ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ജനുവരി 17നു അന്തരിക്കുകയും ചെയ്തു[4].

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

അവലംബം

  1. "Jyoti Basu will continue on Central Committee", The Hindu, April 4, 2008.
  2. "Nine to none, founders’ era ends in CPM", The Telegraph (Calcutta), April 3, 2008.
  3. http://cpim.org/node/1551
  4. http://www.mathrubhumi.com/story.php?id=76047
"https://ml.wikipedia.org/w/index.php?title=ജ്യോതി_ബസു&oldid=857760" എന്ന താളിൽനിന്ന് ശേഖരിച്ചത്