"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പഷ്തൂൺ ഉപവിഭാഗങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 4: വരി 4:

ഇവർ യഥാർത്ഥത്തിൽ അഫ്ഗാനികൾ അല്ലെന്നും തുർക്കിക് പാരമ്പര്യമുള്ളവരാണെന്നും കരുതുന്നു എങ്കിലും പഷ്തൂണുകളുടെ ഭാഷയായ പഷ്തുവും മറ്റു സ്വഭാവസവിശേഷതകളും സ്വീകരിച്ച് പഷ്തൂണുകളിലലിഞ്ഞു ചേർന്നവരാണ് എന്നാണ് കരുതപ്പെടുന്നത്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=40|url=}}</ref>

പൊതുവേ നാടോടികളായിരുന്ന അഫ്ഗാനിസ്താനിലെ പഷ്തൂണുകൾക്കിടയിൽ ശക്തമായ ഒരു സാമ്രാജ്യം ആദ്യമായി കെട്ടിപ്പടുക്കാനായത് ഘൽജികൾക്കാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[കന്ദഹാർ]] ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്ഥാപിച്ച [[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യമാണ്]] അഫ്ഗാനിസ്താനിലെ ആദ്യത്തെ പഷ്തൂൺ സാമ്രാജ്യം. ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിൽ ദുറാനി പഷ്തൂണുകൾ‌ അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരം വും കൈക്കലാക്കി.

== അവലംബം ==
== അവലംബം ==

03:11, 26 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ജനവിഭാഗമായ പഷ്തൂണുകളിലെ ഒരു ഉപവിഭാഗമാണ് ഘൽജികൾ. ഗിൽസായ് (പഷ്തു: غرزی), ഘിൽജി, ഗർസായ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ ദുറാനികൾക്കു പിന്നിൽ പഷ്തൂണുകളിലെ രണ്ടാമത്തെ വിഭാഗമാണ് ഘൽജികൾ.

കന്ദഹാറിനും കാബൂളിനും ഇടയിലുള്ള തെക്കുകിഴക്കൻ അഫ്ഗാനിസ്താൻ പ്രദേശത്താണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. ഇതിനു പുറമേ, സുലൈമാൻ മലകളിലൂടെ, പാകിസ്താനിലേക്കും ഇവരുടെ ആവാസമേഖല നീണ്ടൂകിടക്കുന്നു.[1]

ഇവർ യഥാർത്ഥത്തിൽ അഫ്ഗാനികൾ അല്ലെന്നും തുർക്കിക് പാരമ്പര്യമുള്ളവരാണെന്നും കരുതുന്നു എങ്കിലും പഷ്തൂണുകളുടെ ഭാഷയായ പഷ്തുവും മറ്റു സ്വഭാവസവിശേഷതകളും സ്വീകരിച്ച് പഷ്തൂണുകളിലലിഞ്ഞു ചേർന്നവരാണ് എന്നാണ് കരുതപ്പെടുന്നത്.[2]

പൊതുവേ നാടോടികളായിരുന്ന അഫ്ഗാനിസ്താനിലെ പഷ്തൂണുകൾക്കിടയിൽ ശക്തമായ ഒരു സാമ്രാജ്യം ആദ്യമായി കെട്ടിപ്പടുക്കാനായത് ഘൽജികൾക്കാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കന്ദഹാർ ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്ഥാപിച്ച ഹോതകി സാമ്രാജ്യമാണ് അഫ്ഗാനിസ്താനിലെ ആദ്യത്തെ പഷ്തൂൺ സാമ്രാജ്യം. ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിൽ ദുറാനി പഷ്തൂണുകൾ‌ അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരം വും കൈക്കലാക്കി.

അവലംബം

  1. Frye, R.N. (1999). "GHALZAY". Encyclopaedia of Islam (CD-ROM Edition v. 1.0 ed.). Leiden, The Netherlands: Koninklijke Brill NV.
  2. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. p. 40. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഘൽജി&oldid=856572" എന്ന താളിൽനിന്ന് ശേഖരിച്ചത്