"സഭാപ്രസംഗകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 9: വരി 9:




ഗ്രന്ഥത്തിൽ വക്താവായി പ്രത്യക്ഷപ്പെടുന്ന 'സഭാപ്രസംഗകൻ' (കൊഹെലെത്ത്) സ്വയം പരിചയപ്പെടുത്തുന്നത് [[യെരുശലേം|യെരുശലേമിലെ]] രാജാവും [[ദാവീദ്|ദാവീദിന്റെ]] പുത്രനും ആയാണ്. ഈ കൃതിയുടെ കർത്താവ് ദാവീദുരാജാവിന്റെ പുത്രനും ഇസ്രായേലിലെ മൂന്നാമത്തെ രാജാവുമായിരുന്ന സോളമനാണെന്ന പാരമ്പര്യത്തിന്റെ പിറവിക്ക് ഇതു കാരണമായി. ബൈബിളിന്റെ സുറിയാനി ഭാഷാ പരിഭാഷയായ പ്ശീത്താ, അരമായ ഭാഷ്യമായ താർഗും, യഹൂദരുടെ താൽമൂദ് എന്നിവ പിന്തുടർന്ന ഈ പാരമ്പര്യം താരതമ്യേന അടുത്തകാലം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.<ref name = "jewish">[http://www.jewishencyclopedia.com/view.jsp?artid=26&letter=E സഭാപ്രസംഗി], യഹൂദവിജ്ഞാനകോശം</ref> എന്നാൽ സോളമന് അര സഹസ്രാബ്ദത്തിനു ശേഷം, ക്രി.മു. മൂന്നാം ശതകത്തിനടുത്ത് എഴുതപ്പെട്ടതാണിത് എന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.<ref>സഭാപ്രസംഗകൻ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, പുറങ്ങൾ 176-78</ref>
ഗ്രന്ഥത്തിൽ വക്താവായി പ്രത്യക്ഷപ്പെടുന്ന 'സഭാപ്രസംഗകൻ' (കൊഹെലെത്ത്) സ്വയം പരിചയപ്പെടുത്തുന്നത് [[യെരുശലേം|യെരുശലേമിലെ]] രാജാവും [[ദാവീദ്|ദാവീദിന്റെ]] പുത്രനും ആയാണ്. ഈ കൃതിയുടെ കർത്താവ് ദാവീദുരാജാവിന്റെ പുത്രനും ഇസ്രായേലിലെ മൂന്നാമത്തെ രാജാവുമായിരുന്ന സോളമനാണെന്ന പാരമ്പര്യത്തിന്റെ പിറവിക്ക് ഇതു കാരണമായി. ബൈബിളിന്റെ സുറിയാനി ഭാഷാ പരിഭാഷയായ പ്ശീത്താ, അരമായ ഭാഷയിലുള്ള യഹൂദഭാഷ്യമായ [[താർഗും]], യഹൂദരുടെ താൽമൂദ് എന്നിവ പിന്തുടർന്ന ഈ പാരമ്പര്യം താരതമ്യേന അടുത്തകാലം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.<ref name = "jewish">[http://www.jewishencyclopedia.com/view.jsp?artid=26&letter=E സഭാപ്രസംഗി], യഹൂദവിജ്ഞാനകോശം</ref> എന്നാൽ സോളമന് അര സഹസ്രാബ്ദത്തിനു ശേഷം, ക്രി.മു. മൂന്നാം ശതകത്തിനടുത്ത് എഴുതപ്പെട്ടതാണിത് എന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.<ref>സഭാപ്രസംഗകൻ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, പുറങ്ങൾ 176-78</ref>
==അവലംബം==
==അവലംബം==
<references/>
<references/>

01:57, 25 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് സഭാപ്രസംഗകൻ. എബ്രായ ബൈബിളിലെ ജ്ഞാനസാഹിത്യജനുസ്സിൽ പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണിത്. എബ്രായഭാഷയിൽ ഇതിന് 'കൊഹെലെത്ത്' എന്നാണു പേര്. 'സഭാപ്രസംഗകൻ' എന്ന പേര്, പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഇതിനുള്ള 'എക്ക്ലീസിയാസ്റ്റീസ്' (èkklesiastés) എന്ന പേരിനെ ആശ്രയിച്ച് സ്വീകരിച്ചതാണ്.


സ്വന്തം അനുഭവങ്ങളെ മാനദണ്ഡമാക്കി, മനുഷ്യജീവിതത്തിൽ അർത്ഥവും ലക്ഷ്യവും കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളുടെ ചിന്തകളാണ് ഇതിന്റെ ഉള്ളടക്കം. ആ ചിന്ത അയാളെ എത്തിക്കുന്നത്, സൂര്യനു കീഴിൽ എല്ലാം വ്യർത്ഥതയും അന്തമില്ലാത്ത ആവർത്തനവുമാണ് എന്ന നിഗമനത്തിലാണ്.[1] നീതിവാക്യങ്ങളും, സാമാന്യനിയമങ്ങളും ചേർന്ന ലഘുഖണ്ഡികകളിൽ ജീവിതത്തിന്റെ അർത്ഥത്തേയും സാധ്യമായതിൽ ഏറ്റവും അഭികാമ്യമായ ജീവിതത്തേയും കുറിച്ച് കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന ഈ രചനയിലെ നിരീക്ഷണങ്ങളേറെയും വ്യക്തിപരമെന്നോ ആത്മകഥാപരമെന്നോ വിശേഷിപ്പിക്കാവുന്നവയാണ്. ബുദ്ധിമാന്റേയും മൂഢന്റേയും ജീവിതം ഒരു പോലെ മരണത്തിൽ കലശിക്കുമെന്നതിനാൽ, മനുഷ്യന്റെ പ്രവർത്തികൾ മൗലികമായും വ്യർത്ഥവും, നിഷ്ഫലവും, അസ്ഥായിയും ആണെന്നു ഗ്രന്ഥകർത്താവ് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. ജ്ഞാനം സാർത്ഥകമായ ഐഹികജീവിതത്തിന് പകരിച്ചേക്കാമെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ജീവിതത്തിന് ശാശ്വതമായ അർത്ഥം നൽകുന്നതിൽ അതും ഉപകരിക്കുന്നില്ലെന്ന് അദ്ദേഹം കണ്ടു. അതിനാൽ, ഭക്ഷണപാനീയങ്ങളിലും ജോലിയിലും മറ്റും നിന്ന് ലഭിക്കുന്ന സാധാരണ സന്തോഷങ്ങൾ ആസ്വദിച്ച് ജീവിക്കുക മാത്രമാണ് മനുഷ്യനു സാധിക്കുന്നത് എന്ന സന്ദേശമാണ് വായനക്കാരനു കിട്ടുന്നത്.


അയാഥാസ്ഥിതികമായ വീക്ഷണഗതി ഉൾക്കൊള്ളുന്ന സഭാപ്രസംഗകൻ, ബൈബിൾ സംഹിതയുടെ ഭാഗമാകാൻ എങ്ങനെ ഇടവന്നുവെന്നു വ്യക്തമല്ല. ഈ കൃതിയുടെ കാനോനികത ഏറെക്കാലം വിവാദവിഷയമായിരുന്നു. ക്രിസ്തുവർഷാരംഭകാലത്തെ യഹൂദമനീഷിമാരായ ഹില്ലലിന്റേയും ശമ്മായിയുടേയും അനുയായികൾ ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചു.[2] ഈ തർക്കങ്ങൾക്കൊടുവിൽ അത് കാനോനിക ബൈബിൾസംഹിതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടുവെന്നത്, അശുഭാപ്തി-സന്ദേഹാദികളായ നിഷേധചിന്തകളെപ്പോലും ഉൾക്കൊള്ളുവാനുള്ള വലിമ ബൈബിളിന്റെ വിശ്വാസപാരമ്പര്യത്തിനുണ്ടായിരുന്നതു കൊണ്ടാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [1] അതേസമയം, ജീവിതത്തിന്റെ ശാശ്വതമായ അർത്ഥത്തെ നിരാകരിക്കുന്ന ദർശനമല്ല ഈ രചനയിലുള്ളത് എന്നും വാദമുണ്ട്. സൂര്യനു താഴെ എല്ലാം വ്യർത്ഥതയാണെന്ന പ്രസ്താവനയ്ക്ക്, സൂര്യനുമുകളിലുള്ള കാര്യങ്ങളാണ് ശാശ്വതമായുള്ളതെന്നാണ് അർത്ഥമെന്നും അതിനാൽ ഭൗതികജീവിതത്തിനപ്പുറമുള്ള ശാശ്വതജീവിതത്തിൽ അന്തിമമായ ആശയർപ്പിക്കണം എന്ന സന്ദേശമാണ് സഭാപ്രസംഗി നൽകുന്നതെന്നും യഹൂദരുടെ താൽമുദ് വാദിക്കുന്നു. ഈ വ്യാഖ്യാനത്തെ സാധൂകരിക്കാനായി കൃതിയിലെ ഈ അവസാനവാക്യം എടുത്തുകാട്ടുക പതിവാണ്: "എല്ലാം കേട്ടു കഴിഞ്ഞ്, തീരുമാനം ഇതാണ്. ദൈവത്തെ ഭയപ്പെടുക, അവന്റെ കല്പനകൾ അനുസരിക്കുക; ഓരോരുത്തർക്കും ആകെയുള്ള ചുമതല അതാണ്." [3].


ഗ്രന്ഥത്തിൽ വക്താവായി പ്രത്യക്ഷപ്പെടുന്ന 'സഭാപ്രസംഗകൻ' (കൊഹെലെത്ത്) സ്വയം പരിചയപ്പെടുത്തുന്നത് യെരുശലേമിലെ രാജാവും ദാവീദിന്റെ പുത്രനും ആയാണ്. ഈ കൃതിയുടെ കർത്താവ് ദാവീദുരാജാവിന്റെ പുത്രനും ഇസ്രായേലിലെ മൂന്നാമത്തെ രാജാവുമായിരുന്ന സോളമനാണെന്ന പാരമ്പര്യത്തിന്റെ പിറവിക്ക് ഇതു കാരണമായി. ബൈബിളിന്റെ സുറിയാനി ഭാഷാ പരിഭാഷയായ പ്ശീത്താ, അരമായ ഭാഷയിലുള്ള യഹൂദഭാഷ്യമായ താർഗും, യഹൂദരുടെ താൽമൂദ് എന്നിവ പിന്തുടർന്ന ഈ പാരമ്പര്യം താരതമ്യേന അടുത്തകാലം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.[2] എന്നാൽ സോളമന് അര സഹസ്രാബ്ദത്തിനു ശേഷം, ക്രി.മു. മൂന്നാം ശതകത്തിനടുത്ത് എഴുതപ്പെട്ടതാണിത് എന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.[4]

അവലംബം

  1. 1.0 1.1 സഭാപ്രസംഗകൻ, ആമുഖം, Good News Bible with Deuterocanonicals and Apocrypha പുറം 724
  2. 2.0 2.1 സഭാപ്രസംഗി, യഹൂദവിജ്ഞാനകോശം
  3. സഭാപ്രസംഗകൻ 12:13
  4. സഭാപ്രസംഗകൻ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, പുറങ്ങൾ 176-78
"https://ml.wikipedia.org/w/index.php?title=സഭാപ്രസംഗകൻ&oldid=855879" എന്ന താളിൽനിന്ന് ശേഖരിച്ചത്