"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയയിലെ കീഴ്‌വഴക്കങ്ങള്‍
 
(ചെ.)No edit summary
വരി 1: വരി 1:
'''വിക്കിപീഡിയയിലെ കീഴ്‌വഴക്കങ്ങള്‍''' എന്നത് വിക്കിപിഡിയ ഉപയോഗിക്കുന്ന ഏവരും പാലിക്കേണ്ടുള്ള ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു. വിക്കിപീഡിയ ഉപയോഗം സുഗമമാക്കുവാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യുമെന്നു് കരുതുന്നു.
'''വിക്കിപീഡിയയിലെ കീഴ്‌വഴക്കങ്ങള്‍'''
=ഉപഭോക്താവിന്റെ ഒപ്പ്=
=ഉപഭോക്താവിന്റെ ഒപ്പ്=
വിക്കിപീഡിയയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് സംവാദപേജുകളില്‍ സ്വന്തം വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതിനായി ഒപ്പുകള്‍ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകള്‍ സംവാദ പേജുകളില്‍ മാത്രം ഉപയോഗിക്കുക, ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.

21:07, 14 ജനുവരി 2006-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയയിലെ കീഴ്‌വഴക്കങ്ങള്‍ എന്നത് വിക്കിപിഡിയ ഉപയോഗിക്കുന്ന ഏവരും പാലിക്കേണ്ടുള്ള ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു. വിക്കിപീഡിയ ഉപയോഗം സുഗമമാക്കുവാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യുമെന്നു് കരുതുന്നു.

ഉപഭോക്താവിന്റെ ഒപ്പ്

വിക്കിപീഡിയയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് സംവാദപേജുകളില്‍ സ്വന്തം വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതിനായി ഒപ്പുകള്‍ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകള്‍ സംവാദ പേജുകളില്‍ മാത്രം ഉപയോഗിക്കുക, ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.

ചില്ലക്ഷരം

മലയാളം എഴുതുന്നത് നിര്‍ദ്ദിഷ്ട യൂണികോഡ് എന്‍‌കോഡിങില്‍ മാത്രം ചെയ്യുക. ചില്ലക്ഷരങ്ങള്‍ കൃത്യമായി തെളിയാതിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ നിങ്ങളുടെ ബ്രൌസറിന്റെ സെറ്റപ്പ്, ലഭ്യമായ ഫോണ്ടുകള്‍ എന്നിവ പരിശോധിച്ച് അവ മികച്ചതെന്നു് ഉറപ്പുവരുത്തുക. യാതൊരു കാരണവശാലും ൪ ൯ എന്നീ അക്കങ്ങള്‍ ഇവയോട് രൂപസാദൃശ്യമുള്ള ര്‍ ന്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാതിരിക്കുക.

ചുരുക്കെഴുത്ത്

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകള്‍ ചുരുക്കിയെഴുതുമ്പോള്‍ വ്യക്തമായൊരു മാനദണ്ഡം സ്വീകരിക്കുക. ഈ ഒരു കാര്യത്തില്‍ ഏറെക്കുറെ സ്വീകാര്യതയുള്ളത് ഇപ്രകാരമുള്ള ചുരുക്കെഴുത്താണു്.

ഉദാഹരണം: 
എസ്.കെ.പൊറ്റെക്കാട്ട് - അഭികാമ്യം
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് - അനഭികാമ്യം

ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ സംവാദവേദി പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.

ലിപ്യന്തരീകരണം

മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ തിരയുന്നത് ലളിതമാക്കുവാന്‍‍ മലയാളം പദങ്ങള്‍ക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാവുന്നതാണു്. വിക്കിപീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യമുള്ള ലിപ്യന്തരീകരണ ശൈലിയെന്ന നിലയ്ക്ക് മൊഴി ലിപ്യന്തരീകരണശൈലിയില്‍ ആംഗലേയ പദങ്ങള്‍ ഉള്‍പ്പെടുത്തുക.

ഉദാഹരണം:
മണിപ്രവാളം ലേഖനത്തില്‍ ഇപ്രകാരം: (ലിപ്യന്തരീകരണം: maNipravaaLam)
ലിനക്സ് എന്ന ലേഖനത്തില്‍ ഇപ്രകാരം, ഇവിടെ ലിപ്യന്തരീകരണത്തിനു് പ്രസക്തിയില്ല: (ആംഗലേയം: Linux)

ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ സംവാദവേദി പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.

"https://ml.wikipedia.org/w/index.php?title=സഹായം:കീഴ്‌വഴക്കം&oldid=8422" എന്ന താളിൽനിന്ന് ശേഖരിച്ചത്